വെല്ലൂര്‍ ബാഖിയാത്ത് വാര്‍ഷികം ആരംഭിച്ചു

ചെന്നൈ: വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിന്‍െറ 150ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം. രാവിലെ നടന്ന സെഷനില്‍ സൗദിയിലെ ജാമിഅ സൗലസിയ പ്രിന്‍സിപ്പല്‍ മാജിദ് മസൂദ് ഹശീം ഉസ്മാനിയ അല്‍മക്കി അധ്യക്ഷത വഹിച്ചു. പുതുതായി ബാഖവി ബിരുദം നേടിയവര്‍ക്ക് സനദ് ആദ്യ സെഷനില്‍ വിതരണം ചെയ്തു. ബാഖിയാത്ത് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ മുഹ്യിദ്ദീന്‍ ഫാസില്‍ ബാഖവി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ പ്രഭാഷണം നിര്‍വഹിച്ചു. വൈകീട്ട് നടന്ന സെഷനില്‍ സമസ്ത ജന.സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ചേലക്കുളം അബുല്‍ ബുശ്റ മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം, ഉര്‍ദു, തമിഴ് സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു.
ഞായറാഴ്ച നടക്കുന്ന ഉര്‍ദു, തമിഴ്, മലയാളം സെഷനുകളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ പങ്കെടുക്കും. മലയാളം സെഷനില്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മൂസ മൗലവി, പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ ആലിക്കുട്ടി മുസ്ലിയാര്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം അബ്ദുശുകൂര്‍ ഖാസിമി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം ബാഖവി, നജീബ് മൗലവി മമ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും.-(അവ.ഓണ്‍ലൈൻ ഡസ്ക്)