സൈബര്‍മീഡിയയുടെ ദുരുപയോഗം; കുടുംബിനികളും വിദ്യാര്‍ത്ഥിനികളും ജാഗ്രത പാലിക്കണം:അലവിക്കുട്ടി ഹുദവി

മനാമ: സൈബര്‍ലോകത്തിന്റെ ചതിക്കുഴികളില്‍ ഏറ്റവും കൂടുതല്‍ അകപ്പെടുന്നവര്‍ കുടുംബിനികളും വിദ്യാര്‍ത്ഥിനികളുമാണെന്നും ഐഹികവും പാരത്രികവുമായ  തീരാ നഷ്‌ടത്തിലേക്ക്‌ നയിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍ സ്രത്രീ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ഉസ്‌താദ്‌ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്‌ ഓര്‍മ്മിപ്പിച്ചു.  സമസ്‌തകേരളസുന്നീജമാഅത്ത്‌ഒരുമാസക്കാലമായിആചരിച്ചുവന്നിരുന്ന “തഖ്‌ദീം 1435”മുഹറം കാമ്പയിനിന്റെസമാപന സമ്മേളനത്തില്‍ "സൈബര്‍ ലോകത്തെ ചതിക്കുഴികള്‍"  എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുവദ്ധേഹം. 
സമകാലികസമൂഹത്തിലെഏറ്റവും അപകടകരമായസാമൂഹ്യ തിന്‍മയായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ഉള്‍പെടെയുള്ളസൈബര്‍മീഡിയയുടെദുരുപയോഗംമാറികൊണ്ടിരിക്കുകയാണ്.ലോകത്ത്‌ വന്‍ വിപ്ലവത്തിന്‌ വാതില്‍ തുറക്കാന്‍ കാരണമായസൈബര്‍മീഡിയതന്നെയാണ്‌ ധാര്‍മികസദാചാരമൂല്യങ്ങള്‍ക്ക്‌ഏറ്റവുംവലിയ ഭീഷണിയായിതീര്‍ന്നുകൊണ്ടിരിക്കുന്നത്‌. ആധുനികസൌകര്യങ്ങളെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ഉള്‍കൊള്ളാനും അവയുടെസാദ്യതകളെ നിര്‍മ്മാണാത്മകമായി തിരിച്ചുവിടാന്‍
സാധിച്ചില്ലെങ്കില്‍വലിയദുരന്തമാണ്‌സമൂഹത്തെ കാത്തിരിക്കുന്നതെന്നുംഅദ്ദേഹം ഓര്‍മ്മപ്പെടുത്തി. 
പ്രവാസംമതിയാക്കി നാട്ടിലേക്ക്‌തിരിക്കുന്ന മനാമ സമസ്‌ത ഹയര്‍സെക്കന്‍ഡറിമദ്‌റസാഅദ്യാപകന്‍ എം.സി അലവിമുസ്‌ലിയാര്‍ക്കും,എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈനിന്റെ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസിവയനാടിനും ചടങ്ങില്‍വെച്ച്‌യാത്രയയപ്പ്‌ നല്‍കി. സമസ്‌തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ഹംസ അന്‍വരി മോളൂര്‍അദ്യക്ഷതവഹിച്ച സമ്മേളനം സമസ്‌ത ജനറല്‍സിക്രട്ടറിഎസ്‌.എം.അബ്ദുല്‍വാഹിദ്‌ഉദ്‌ഘാടനം ചെയ്‌തു. സമസ്‌തകോഡിനേറ്റര്‍മൂസമുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറി ഇബ്രാഹിംമുസ്‌ലിയാര്‍, കെ.എം.സി.സി ജനറല്‍സെക്രട്ടറിഅസൈനാര്‍കളത്തിങ്ങല്‍എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചു. മജീദ്‌ചോലക്കോട്‌സ്വാഗതവും നൌഷാദ്‌വാണിമേല്‍ നന്ദിയും പറഞ്ഞു.