എസ്.കെ.എസ്.എസ്.എഫ് നീലേശ്വരം മേഖലാ സമ്മേളനം സമാപിച്ചു

നീലേശ്വരം: 'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്ന്' എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം മേഖലാ സമ്മേളനവും എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളന പ്രചരണവും നീലേശ്വരം മാര്‍ക്കറ്റ് ജംഗഷന്‍ പാറന്നൂര്‍ ഉസ്താദ് നഗറില്‍ വെച്ച് സമാപിച്ചു. സമ്മേളന നഗരിയില്‍ എസ്.വൈ.എസ്. മുന്‍സിപ്പല്‍ ട്രഷറര്‍ ടി.എം.ഗഫൂര്‍ ഹാജി പതാക ഉയര്‍ത്തി. സമാപന സമ്മേളനത്തില്‍ സയ്യിദ് ഉമര്‍കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കാസറകോട് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. 
ശാകിര്‍ ഹുസൈന്‍ ദാരിമി കൊല്ലം പ്രമേയ പ്രഭാഷണവും കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട് 'ജിന്നില്‍ കുടുങ്ങിയ മുജാഹിദും മുടിയില്‍ കുടുങ്ങിയ വിഘടിതരും' എന്ന വിഷയവും അവതരിപ്പിച്ചു.വിര്‍ദുല്‍ ഇഹ്‌സാന്‍ പ്രാര്‍ത്ഥനാ സദസ്സിന് നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ഹാശിം അരിയില്‍, ഇ.എം.കുട്ടി ഹാജി കോട്ടപ്പുറം,കെ.പി.കമാല്‍ കോട്ടപ്പുറം,എന്‍.പി.അബ്ദു റഹ്മാന്‍ മാസ്റ്റര്‍,ശാഫി ഫൈസി കൈതക്കാട്,റഷീദ് ഫൈസി ആറങ്ങാടി,മജീദ് നിസാമി കോട്ടപ്പള്ളി,യൂനുസ് ഹസനി തൈക്കടപ്പുറം,ഫൈസല്‍ പേരോല്‍,സുലൈമാന്‍ മൗലവി ചിറപ്പുറം,സുബൈര്‍ ഹാജി പള്ളിക്കര,കെ.പി.മഹ്മൂദ് ഹാജി പേരോല്‍,മുഹമ്മദലി മൗലവി പടന്ന,ഹാഫിള് മുഹ്‌യദ്ദീന്‍ ഹസനി,ശിഹാബുദ്ദീന്‍ ഫൈസി കോട്ടപ്പുറം,അഷ്‌റഫ് ഫൈസി കോട്ടപ്പുറം,ഇബ്രാഹിം തൈക്കടപ്പുറം,ഹസൈനാര്‍ മൗലവി നീലേശ്വരം,ശാദുലി അസ്ഹദി മര്‍ക്കസ്,ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.