സആദ വാര്‍ഷികം: മഹല്ലുസംഗമങ്ങള്‍ സമാപിച്ചു

വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി മഹല്ലുകളില്‍ നടന്നു വരുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രചരണ സംഗമവും സമാപിച്ചു.
വാരാമ്പറ്റയില്‍ നടന്ന സംഗമത്തില്‍ എ സി മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി എ ആലി ഹാജി ഉദ്ഘാടനം ചെയ്തു. ആസിഫ് വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ഹാരിസ് ബാഖവി പ്രസംഗിച്ചു. സിറാജുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ബപ്പനം മദ്‌റസാ ഹാളില്‍ നടന്ന പരിപാടിയില്‍ കല്ലേരി ആലി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം വഹബി ഉദ്ഘാടനം ചെയ്തു. കബീര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പി സി മമ്മൂട്ടി, ആരിഫ് വാഫി, ഇബ്രാഹിം ഫൈസി പ്രസംഗിച്ചു.
പന്തിപ്പൊയിലില്‍ നടന്ന പരിപാടി പോള അബൂബക്കര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എ കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സമ്മേളന പ്രചരണാര്‍ത്ഥം സ്ഥാപന മേധാവികളുടെ നേതൃത്വത്തിലുള്ള മഹല്ലു സന്ദര്‍ശനം ശനിയാഴ്ച മുതല്‍ ആരംഭിക്കും.
ഖാസിം ദാരിമി, മുഹയിദ്ദീന്‍കുട്ടി യമാനി, യൂനുസ് പാണ്ടംകോട്, എ മോയി, പി ഒ നാസര്‍, അലി യമാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.