റഹ്മത്തുള്ള ഖാസിമിയെ സമസ്തയുടെ എല്ലാ പദവികളില്‍ നിന്നും നീക്കി

കോഴിക്കോട്: റഹ്മത്തുല്ല ഖാസിമിയെ സമസ്തയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായി ഓഫീസിൽ നിന്നറിയിച്ചു. സമസ്തയുടെ ഔദ്യോഗിക പദവികളി ലിരിക്കെ, സമസ്തയുടെ  അനുവാദമില്ലാതെ പുതിയ ഒരു സംഘടനയുണ്ടാക്കി പ്രവത്തനമാരംഭിച്ച ഖാസിമിയുടെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും മുന് നിർത്തിയാണ് നടപടിയെന്നറിയുന്നു.
ഖാസിമി നിലവില്‍ സ്വീകരിച്ചിരിക്കുന്ന പുതിയ ത്വരീഖത്തിനെ കുറിച്ച്‌, പഠനം പൂർത്തീകരിച്ച് 'സമസ്‌ത' തീരുമാനം പ്രഖ്യാപിക്കുന്നതു വരെ, പരിപാടികളിൽ നിന്നും വിട്ടു നിൽക്കാനുള്ള സമസ്‌തയുടെ നിര്‍ദ്ദേശം മറികടന്നാണ്‌ പുതിയ ഒരു സംഘടന രൂപീകരിച്ച്‌ ഖാസിമി കോഴിക്കോട്‌ പ്രസംഗം നടത്തിയത്‌.
സമസ്‌തയുടെയോ കീഴ്‌ഘടകങ്ങളുടെയോ (കൂടിയാലോചനാ) യോഗങ്ങളില്‍ നേരിട്ടോ രേഖാമൂലമോ ഉന്നയിക്കാവുന്ന വിഷയങ്ങള്‍ വരെ, പൊതു സമൂഹത്തിലേക്ക്‌ വലിച്ചിഴക്കുന്നത് ശരിയല്ലെന്ന്‌ കാണിച്ച്‌ നേതാക്കൾ മുമ്പും ഖാസിമിക്ക് മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

അതേ സമയം, ഖാസിമിയുടെ പുതിയ നിലപാടുകളെ ഖണ്ഡിച്ചും  സംഘടനാ രൂപീകരണത്തെയും അപഹാസ്യ പ്രസംഗത്തെയും വിമർശിച്ചും SYS നേരത്തെ, പത്രക്കുറിപ്പ് ഇറക്കിയിരുന്നു."ആദര്‍ശ വിരോധികളെ പ്രതിരോധിക്കുന്നതിന് സാധ്യമായ മേഖലകള്‍ സ്വീകരിക്കുമ്പോള്‍ അത് ശിഥിലീകരണമാണെന്ന് പ്രചരിപ്പിക്കുന്നതും അത്തരത്തില്‍ അപഹാസ്യ പ്രസംഗം നടത്തുന്നതും പുതിയ അനൈക്യം സൃഷ്ടിക്കലാണെന്ന് SYS പ്രവര്‍ത്തക സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. -സി.എച്ച്.ആർ