സ്വമേധയാ സമസ്‌തയിലേക്ക്‌ വന്ന നൌഷാദ്‌ അഹ്‌സനി നിഗൂഢ സംഘത്തിന്റെ പിടിയില്‍.. ഡ്രൈവറുടെ വീഡിയോ സഹിതമുള്ള വിശദീകരണം ഉടന്‍ ക്ലാസ്സ്‌ റൂമിലൂടെ പുറത്തു വിടുമെന്ന്‌ ജിശാന്‍ മാഹി


അഹ്‌സനിയുടെ 'എന്ത്‌ കൊണ്ട്‌ സമസ്‌തയിലേക്ക്‌' എന്ന സിഡിക്കുള്ള മറുപടി വീഡിയോ ചിലർ നിര്‍ബന്ധിച്ച്‌  ഇറക്കിയതാണ്‌

"ഒരു ബാഖവി വന്നു മന്ത്രിക്കണം എന്നു പറഞ്ഞു ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക്‌ അഹ്‌സനിയെ കൊണ്ടു പോയി അവിടെ മുടി ജഡകുത്തിയ ഒരാളെ കൊണ്ടു മന്ത്രിപ്പിച്ചു. ശേഷം അഹ്‌സനിക്ക്‌ തളര്‍ച്ച തുടങ്ങി .. നിങ്ങള്‍ എന്റെ അടുത്തു വരൂ.. ഞാന്‍ ആകെ തളരുന്നുവെന്നും അദ്ധേഹം വിളിച്ചു പറഞ്ഞു"
മുഹമ്മദ്‌ രാമന്തളി കേരളാ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പറഞ്ഞത്‌
  ഓണ്‍ലൈൻ :പട്ടിക്കാട്‌ ജാമിഅയുടെ കീഴിലെ എഞ്ചിനീയറിംഗ്‌ കോളേജിലെത്തി പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളടക്കമുള്ള സമസ്‌ത നേതാക്കളെ നേരില്‍ കണ്ട്‌ സമസ്‌തയിലേക്ക്‌ കടന്നു വന്ന നൌഷാദ്‌ അഹ്‌സനി ഒരു മാസം മുമ്പെ സമസ്‌തയിലേക്ക്‌ വരാന്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും അദ്ധേഹവുമായി കഴിഞ്ഞ ദിവസം രാവിലെ വരെയും താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇന്നലെ 2.30ന്‌ വിളിക്കാം എന്നറിയിച്ച അദ്ധേഹത്തെ പിന്നീട്‌ ഒരിക്കലും ബന്ധപ്പെടാനാകുന്നില്ലെന്നും അദ്ധേഹം ഇപ്പോള്‍ ഒരു നിഗൂഢ സംഘത്തിന്റെ പിടിയിലകപ്പെട്ടുവെന്നും സംഭവത്തിന്റ നിജസ്ഥിതി വ്യക്തമാക്കുന്ന ഡ്രൈവറുടെ വീഡിയോ സംഭാഷണം ഉടനെ പുറത്തുവിടുമെന്നും ജിശാന്‍ മാഹി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ജിശാന്‍ മാഹിയും രാമന്തളിയും എത്തിയത്‌.
ജിശാന്റെ സംസാരത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ:
  • രണ്ടു ദിവസം മുമ്പ്‌ കാന്തപുരം കൊണ്ടോട്ടിയില്‍ വെച്ച്‌ അഹ്‌സനിക്ക്‌ വന്‍ ഓഫര്‍ നല്‍കി. അദ്ധേഹം അതു തള്ളി.
  • തനിക്ക്‌ സ്ഥാനമാനങ്ങള്‍ വേണ്ട, ശിഷ്‌ടകാലം സുന്നത്തു ജമാഅത്ത്‌ മാത്രം പറഞ്ഞാല്‍ മതിയെന്നാണ്‌ അഹ്‌സനിയുടെ ആഗ്രഹം.
  • തുടര്‍ന്നുള്ള കാലം മുഴുവന്‍ സമസ്‌തയില്‍ ചേര്‍ന്ന്‌ സുന്നത്ത്‌ ജമാഅത്ത്‌ പ്രചരിപ്പിക്കാന്‍ അഹസനി അതിയായി ആഗ്രഹിക്കുകയും തന്നോട്‌ അത് തുറന്നു പറയുകയും ചെയ്‌തിരുന്നു.
  • കൂടെയുണ്ടായിരുന്ന ത്വഹിര്‍ സഖാഫിയും തൊഴിയൂര്‍ സഖാഫിയും ചേര്‍ന്ന്‌ നമുക്ക്‌ സ്വതന്തരായി പ്രവര്‍ത്തിക്കാമെന്ന്‌ പറഞ്ഞെങ്കിലും സമസ്‌തയിലേക്ക്‌ പോകാന്‍ അഹ്‌സനി നിര്‍ബന്ധം പിടിച്ചിരുന്നു
  • കോഴിക്കോട്‌ സമ്മേളനത്തില്‍ അദ്ധേഹത്തോടൊപ്പം താനും (ജിശാൻ മാഹിയും) ലബ്ബാദാരിമിയും കൂടി പങ്കെടുക്കണമെന്നും അതിനായി ലബ്ബാ ദാരിമിയുമായി ബന്ധപ്പെടാൻ തന്നോട് പറയുകയും ചെയ്‌തിരുന്നു.
  • കോഴിക്കോട്‌ സമ്മേളനത്തില്‍ പങ്കെ²ുടക്കാന്‍, സമ്മേളനത്തിന്റെ 24 മണിക്കൂര്‍ മുമ്പ്‌ വരെ അഹ്‌സനി പൂര്‍ണ്ണ മനസ്സാലെ  തയ്യാറെടുത്തിരുന്നു.
  • 6 മാസം ഗോവയില്‍ പള്ളിയും മദ്‌റസയും റെഡിയാക്കി തരാമെന്നും ശേഷം(4മാസം കൊണ്ട്‌ പ്രവര്‍ത്തകര്‍ എല്ലാം മറക്കും) നാട്ടില്‍ വന്ന്‌ വഅളു രംഗത്ത്‌ സജീവമാകാമെന്നും അങ്ങിനെ ഒരു വര്‍ഷം കഴിയുന്നതോടെ നമ്മുടെ വേദികളില്‍ കയറാമെന്നും രണ്ടു ദിവസം മുമ്പ്‌ കൊണ്ടോട്ടിയില്‍ വെച്ച്‌ കാന്തപുരം നേരിട്ട്‌ അഹ്‌സനിയോട്‌ പറഞ്ഞിട്ടുണ്ട്‌. ഇതിനും വ്യക്തമായ തെളിവുണ്ട്‌.
  • ഓഫറിലൂടെ അഹ്‌സനിയെ 6 മാസത്തേക്ക്‌ ഗോവയിലേക്ക്‌ കടത്താന്‍ നീക്കം ഉണ്ടായിരുന്നു. അല്ലെങ്കില്‍ വിസ നല്‍കി യു.എ.ഇ ലേക്ക്‌ അയക്കും. ഇതിനായി കാന്തപുരം, മകൻ ഹകീമിനെ ചുമതലപ്പെടുത്തിയിരുന്നു.
  • സത്യത്തില്‍ അഹ്‌സനിയെ കാന്തപുരം ഗ്രൂപ്പിന്‌ ഇനി വേണ്ട. എങ്കിലും അദ്ദേഹം സമസ്‌തയുടെ വേദിയില്‍ കയറാന്‍ പാടില്ലെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌.
  • നൌഷാദ്‌ അഹ്‌സനി ഇപ്പോള്‍ ഇറക്കിയ vedio (എന്ത്‌ കൊണ്ട്‌ സമസ്‌തയിലേക്ക്‌ എന്ന സിഡിക്കുള്ള മറുപടി വീഡിയോ), സ്വമനസ്സാലെ അല്ല, നിര്‍ബന്ധിച്ച്‌  ഇറക്കിയതാണ്‌.
  • പുതിയ വീഡിയോയിലെ നൌഷാദ്‌ അഹ്‌സനിയുടെ പ്രസംഗവും ശരീര ഭാഷയും അദ്ധേഹത്തിന്റെ ഇരുഭാഗത്തുമായി അദ്ധേഹം ഭയക്കുന്ന ആരൊക്കെയോ ഉണ്ടെന്നും അവര്‍ നല്‍കിയ കുറിപ്പാണ്‌ അദ്ധേഹം നോക്കി വായിക്കുന്നതെന്നും മനസ്സിലാക്കാം.
  • ഇപ്രകാരം എന്റെ(ജിശാൻ മാഹിയുടെ വ്യാജ കേശത്തിനെതിരായ) സിഡി SKSSF ഇറക്കിയപ്പോള്‍ മണ്ണാര്‍ക്കാട്ടുള്ള ചില സഖാഫികള്‍, മാഹിയിലെ തന്റെ വീട്ടിൽ വന്നു  തന്നെയും കണ്ടിരുന്നു. (സി.ഡി യിൽ പറയുന്നതെല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് പറഞ്ഞ്)  പകരം ഒരു  മറുപടി സിഡിയിറക്കാനും പറഞ്ഞിരുന്നു 
  • എന്റെ സിഡി നിഷേധിക്കാൻ സാധാരണക്കാരനായ എനിക്ക് പോലും അവര്‍ വന്‍ ഓഫറുകളാണ് നൽകാമെന്നു പറഞ്ഞത്. 
  • എന്നാൽ "അതിനു ജിശാന്‍ വേറെ ജനിക്കണമെന്നും എന്റെ കഴുത്തിൽ കത്തി വെച്ചാലും, റൂഹ്‌ പോയാലും ശരി, എന്റെ ഈമാന്‍ പണയപ്പെടുത്താന്‍ ഞാൻ തയ്യാറല്ലെന്ന്" അവര്‍ക്ക്‌ മറുപടി നല്‍കി.
  • അഹ്സനിയുമായി ബന്ധപ്പെട്ട തന്റെ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ വിഘടിത SGV ക്ലാസ്സ്‌ റൂം അഡ്‌മിന്‍ പയ്യോളിയും അന്‍സാര്‍ മാഷും ഡ്രൈവര്‍ റാഫിയും സാക്ഷികളാണ്‌
  • തന്റെ വെളിപ്പെടുത്തലുകള്‍ നിഷേധിക്കാന്‍ തയ്യാറുള്ളവരെ വെല്ലുവിളിക്കുന്നു, എല്ലാത്തിനും വ്യക്തമായ രേഖകളും ക്ലിപ്പുകളും ഉണ്ട്‌. 
"നൌഷാദ്‌ അഹ്‌സനിക്ക്‌ സംഭവിച്ചതെന്ത്‌" എന്ന്‌ വിശദീകരിച്ച്‌ കഴിഞ്ഞ ദിവസം രാത്രി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ജിശാന്‍ മാഹി നല്‍കിയ വിശദീകരണം ഇവിടെ കേള്‍ക്കാം
ഇതു സംബന്ധിച്ച ക്ലിപ്പിംഗ്‌ സഹിതമുള്ള കൂടുതല്‍ വിശദീകരണങ്ങളും ചര്‍ച്ചകളും ഇന്നും തുടരും.