വിക്‌ഞാന വിനിമയംകാര്യക്ഷമമാക്കുക; ഫഖ്‌റുദ്ധീന്‍ തങ്ങള്‍

മനാമ: അ റിവിന്റെശരിയായ വിനിമയം സാധ്യമാവാതെ പോവുന്നതാണ്‌ ആധുനികസമൂഹം നേരിടുന്ന വലിയ പ്രതിസന്ധി എന്ന്‌സമസ്‌തകേരളസുന്നീജമാഅത്ത്‌ പ്രസിഡന്റ്‌സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രസ്‌ഥാവിച്ചു. അറിവിന്റെമൂല്യമുള്‍കൊണ്ട്‌സമൂഹനന്‍മക്ക്‌ വേണ്ടി ഉപയോഗപ്പെടുത്താന്‍ പണ്ഡിതര്‍തയ്യാറാവണം. അറിവുള്ളവരെഅംഗീകരിക്കാനും ആദരിക്കാനുമുള്ള മനോഭാവംസമൂഹത്തിനും ഉണ്ടാവണം. ഈ ഒരുദത്യമാണ്‌സമസ്‌തകേരള ജംഇയ്യത്തുല്‍ഉലമ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌, തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈന്‍ നല്‍കിയസ്വീകരണ സമ്മേളനത്തില്‍മറുപടി പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. യുവപണ്ഡിതന്‍ അലവിക്കുട്ടിഹുദവിമുണ്ടംപറമ്പ്‌ സമ്മേളനത്തില്‍മുഖ്യപ്രഭാഷണം നടത്തി. 

ഹംസഅന്‍വരിമോളൂര്‍ അദ്ധ്യക്ഷംവഹിച്ച സമ്മേളനം സമസ്‌തജനറല്‍സിക്രട്ടറിഎസ്‌.എം. അബ്ദുല്‍വാഹിദ്‌ഉദ്‌ഘാടനം ചെയ്‌തു. സമസ്‌തകോഡിനേറ്റര്‍മൂസമുസ്ലിയാര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസിവയനാട്‌, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സിക്രട്ടറി ഇബ്രാഹിംമുസ്ലിയാര്‍, കെ.എം.സി.സി ജനറല്‍സിക്രട്ടറിഅസൈനാര്‍കളത്തിങ്ങല്‍എന്നിവര്‍ പ്രസംഗിച്ചു. മജീദ്‌ചോലക്കോട്‌സ്വാഗതവും നൌഷാദ്‌വാണിമേല്‍ നന്ദിയും പറഞ്ഞു.