പാറക്കടവില്‍ ശംസുല്‍ഉലമ സ്മാരക ഇസ്‌ലാമിക് സെന്റര്‍ ബില്‍ഡിംഗിന്‌ ശിലയിട്ടു

മത സ്ഥാപനങ്ങള്‍ നാടിന്റെ വെളിച്ചം: ബഷീറലി തങ്ങള്‍
നാദാപുരം: മതസ്ഥാപനങ്ങള്‍ നാടിന്റെ വെളിച്ചമാണെന്നും നാട്ടില്‍ വര്‍ധിച്ചുവരുന്ന മൂല്യച്ച്യുതി അകറ്റാന്‍ മതപണ്ഡിതന്മാര്‍ക്കേ സാധിക്കൂവെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പാറക്കടവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ശംസുല്‍ഉലമ സ്മാരക ഇസ്‌ലാമിക് സെന്ററിന്റെ ബില്‍ഡിങ് ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണ പരമ്പര ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് മുസ്‌ല്യാര്‍, ഉമ്മര്‍ മുസ്‌ല്യാര്‍ കോയ്യോട്, സി.എസ്.കെ തങ്ങള്‍, എസ്.പി.എം. തങ്ങള്‍, ചീക്കിലോട് കുഞ്ഞമ്മദ് മുസ്‌ല്യാര്‍, അബൂബക്കര്‍ യമാനി, പ്രൊഫ. മമ്മുസാഹിബ്, അഹമ്മദ് പുന്നക്കല്‍, പി.ബി കുഞ്ഞബ്ദുല്ല ഹാജി സംസാരിച്ചു.മാക്കൂല്‍ മമ്മുഹാജി അധ്യക്ഷതവഹിച്ചു. ഹമീദ് ദാരിമി, വി.പി ഉസ്മാന്‍,
അമ്മദ്ഹാജി ഇ.കെ, ഹാഫിള് ശറഫുദ്ദീന്‍, മുഹമ്മദ് ഫൈസി, നേര്‍കണ്ടി കുഞ്ഞബ്ദുല്ല ഹാജി, പാലത്തായി മൊയ്തുഹാജി, വരവില്‍ അമ്മദ് മുസ്‌ല്യാര്‍, വളപ്പില്‍ അമ്മദ്, വരയില്‍ കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ സംബന്ധിച്ചു.