മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കാനുള്ള കാന്തപുരം ഗ്രൂപ്പിന്റെ നീക്കം കരുതിയിരിക്കുക : റഷീദ് ബെളിഞ്ചം

കാസറകോട് : ഐക്യത്തോടെ നീങ്ങുന്ന മഹല്ലുകളില്‍ തങ്ങളുടെ ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആരാധനകള്‍ക്കും ദീനിപ്രവര്‍ത്തനങ്ങള്‍ക്കും ഭംഗം വരുന്ന രൂപത്തില്‍ മഹല്ലുകളില്‍ പ്രത്യേകിച്ച് പള്ളികളിലും മദ്രസകളിലും കുഴപ്പമുണ്ടാക്കാനുള്ള കാന്തപുരം ഗ്രൂപ്പിന്റെ നീക്കം കരുതിയിരിക്കണമെന്ന് SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അഭ്യര്‍ത്ഥിച്ചു.
പരപ്പ-കായിക്കോട് പള്ളിയില്‍ തൊട്ട് മുമ്പത്തെ വെള്ളിയാഴ്ച്ച ജമാഅത്ത് കമ്മിറ്റി ചില സാങ്കേതിക കാരണങ്ങളാല്‍ പിരിച്ച് വിട്ട ഖത്തീബ് അബ്ദുല്‍ ഹമീദ് സഖാഫി വിടവാങ്ങള്‍ പ്രസംഗം നടത്തി യാത്ര പറഞ്ഞ് പോയതാണ്. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച്ച കാന്തപുരം ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ഇതെ സഖാഫിയെ മഹല്ല് കമ്മിറ്റിയെ വെല്ലുവിളിച്ച് ജുമുഅ ഖുതുബ നിര്‍വ്വഹിക്കാന്‍ തിരിച്ച് കൊണ്ട് വരികയും ആ സമയത്ത് ആത്മാഭിമാനമുള്ള ജമാഅത്ത് കമ്മിറ്റി തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പിരിച്ച് വിട്ട ഖത്തീബിനോട് ഖുത്തുബ നിര്‍വ്വഹിക്കാന്‍ പാടില്ല എന്നറിയിച്ചു.

ഈ സമയത്ത് പള്ളിയില്‍ വെച്ച് പവിത്രമായ ജുമുഅ യുടെ സമയത്ത് കാന്തപുരം ഗ്രൂപ്പ് പ്രശ്‌നമുണ്ടാക്കുകയും ബലമായി കഴിഞ്ഞ ആഴ്ച്ച വിടവാങ്ങള്‍ പ്രസംഗം നടത്തി പിരിഞ്ഞ് പോയ സഖാഫിയെ കൊണ്ട് ഖുത്തുബ നിര്‍വ്വഹിപ്പിച്ചു. ഇവിടെ ആരാണ് പ്രശ്‌നക്കാര്‍ എന്ന് പൊതുസമൂഹം പറയണം.
ഇത്തരത്തില്‍ മഹല്ലുകളില്‍ പ്രശ്‌നമുണ്ടാക്കാനും വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന കാന്തപുരം ഗ്രൂപ്പ് മുഴുവന്‍ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം സമസ്തയുടെ തലയില്‍ കെട്ടിവച്ചു. നല്ലയാള്‍ ചമയാനുള്ള നീക്കം അപഹാസ്യമാണ്. ഇത്തരം ആരാധനകള്‍ പോലും കളങ്കപ്പെടുത്തുന്ന രൂപത്തിലുള്ള പ്രവര്‍ത്തനം കാന്തപുരം ഗ്രൂപ്പ് തുടര്‍ന്നാല്‍ മഹല്ലുകളില്‍ SKSSF പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ക്കുമെന്ന് ബെളിഞ്ചം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് നടന്ന SKSSF മേഖലാ സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി നടത്തിയ വാഹന ജാഥ പഴയകടപ്പുറത്ത് എത്തിയപ്പോള്‍ അവിടെ വെച്ച് എസ്. എസ്. എഫ്. പ്രവര്‍ത്തകര്‍ ഞങ്ങളുടെ വാഹനത്തെയും പ്രവര്‍ത്തകരേയും അക്രമിച്ചു. ആത്മസമീപനം പാലിച്ചപ്പോള്‍ കാന്തപുരം ഗ്രൂപ്പ് കള്ളക്കേസിന് വേണ്ടി പ്രവര്‍ത്തകരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇതാണോ മത പ്രബോധനത്തിന്റെ വഴിയെന്ന് വിഘടിതര്‍ വ്യക്തമാക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee