"അഹ്‌സനിയുടെ പത്രക്കുറിപ്പ്‌"..'മുടി ഗ്രൂപ്പ്‌' നൌഷാദ്‌ അഹ്‌സനിയെകൊണ്ട്‌ കുരങ്ങ്‌ കളിപ്പിക്കുന്ന വിധം-ഘട്ടം രണ്ട്‌.

നൌഷാദ്‌ അഹ്‌സനിയുടെ പത്രക്കുറിപ്പ്‌ 'സിറാജ്‌' പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല

അങ്ങിനെ നാം അതിനും സാക്ഷികളാകേണ്ടി വന്നിരിക്കുന്നു... അഥവാ സ്വന്തം പ്രസ്ഥാനത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുകയും അതിനോട്‌ മനസാ–വാചാ–കര്‍മ്മണാ വിടചൊല്ലുകയും ചെയ്‌ത്‌ (അക്കാര്യം സ്വയം പ്രഖ്യാപിച്ച്‌) സത്യമാര്‍ഗത്തിലേക്ക്‌ നടന്നടുക്കുകയും ചെയ്‌ത ഒരു വ്യക്തിയെ, ചില 'ആദര്‍ശവാദികള്‍', വഴി മുടക്കി ഭീഷണിപ്പെടുത്തി, തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ചെയ്‌തു കൂട്ടുന്ന നെറികേടുകള്‍ക്ക്‌,  ഒടുവില്‍ അവര്‍ക്കു മുമ്പില്‍ (ഒരു മത പണ്‌ഢിതനു പോലും) പഞ്ചപുഛമടക്കിപിടിച്ചിരിക്കേണ്ട ദുരവസ്ഥക്ക്‌... 
സര്‍വ്വോപരി, ഒരു ഘട്ടത്തില്‍ തന്റെ മനസ്സാക്ഷിയെ പോലും വഞ്ചിച്ച്‌,  ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം, സ്വന്തം പ്രഭാഷണ സിഡിക്ക്‌ മറുപടി പ്രസംഗം വരെ നടത്തേണ്ടി വന്നു... പക്ഷേ അവിടം തീര്‍ന്നില്ല, ഇപ്പോഴിതാ.. (അതിന്റെ രണ്ടാം ഘട്ടം) ഇന്നു വരെയും 'അടിരേഖ പോലും' ലഭ്യമല്ലാത്തതിനാല്‍ സമൂഹമൊന്നടങ്കം 'ചവറ്റുകുട്ടയിലേക്കെറിഞ്ഞ'' ഏതോ മുടി നാരിഴയെ തന്റെ ഹബീബിന്റെ തിരുകേശമാണെന്ന്‌ വിശ്വസിക്കാനും അതിനായി ആരൊക്കെയോ  എവിടെയൊക്കെയോ വെച്ച്‌ തയ്യാറാക്കിയ സ്വന്തം പേരിലുള്ള പത്രക്കുറിപ്പില്‍  തന്റെ കൈയ്യൊപ്പ്‌ ചാര്‍ത്തി പത്രങ്ങള്‍ക്ക്‌ നല്‍കേണ്ടിയും വന്നിരിക്കുന്നു..   ശാന്തം.. പാവം!
ലജ്ജിക്കുക! സമുദായമേ.. തല താഴ്‌ത്തുക! ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരായല്ലോ നാം.. ഇനിയും എന്തെല്ലാം കാണണമായിരിക്കും.(കടപ്പാട്‌. ഓണ്‍ലൈന്‍ ഡെസ്‌ക്‌).


തായാലും ജാലിയാവാലയെ നേരില്‍ കണ്ട ആര്‍ക്കും ബോധ്യപ്പെട്ട വ്യാജകേശത്തെ പ്രമുഖരെല്ലാം സ്വകാര്യസംഭാഷണത്തില്‍ വ്യാജമെന്ന്‌ സമ്മതിച്ചിട്ടും സമൂഹ്യമധ്യെ മുഖം കെട്ടു നാറിയ വിഘടിതരിലെ മുടി ഗ്രൂപ്പ്‌, രണ്ടു ടൈഗര്‍ ഫോഴ്സ്‌ അംഗങ്ങളെയും ചില അഹ്‌സനിമാരെയും കൂട്ടി, നൌഷാദ്‌ അഹ്‌സനിയെ കൊണ്ട്‌ കുരങ്ങ്‌ കളിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും  ഒടുവിലെ ഉദാഹരണമാണ്‌ ഇന്നത്തെ പത്രക്കുറിപ്പ്‌.  
അതേ സമയം ചിലരുടെ സമര്‍ദ്ധങ്ങള്‍ ശക്തമായിട്ടു പോലും, നേരത്തെ അഹ്‌സനിയെ പുറത്താക്കിയ വാര്‍ത്ത പ്രസിദ്ധീകരിച്ച സിറാജ്‌, ഇതുവരെ   അഹ്‌സനിയുടെ  ഈ (കു)തുരുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല.. സിറാജിനു മേലുള്ള പേരോടിന്റെയും പൊന്മള ഗ്രൂപ്പിന്റെയും ശക്തമായ സമര്‍ദ്ധമാണിതിനു കാരണമെന്നതാണ്‌ അറിയുന്നത്‌. അതേ സമയം നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണെങ്കിലും ഈ പത്രക്കുറിപ്പ്‌, SKSSF ന്റെ പ്രതികരണമാരാഞ്ഞ്‌ പ്രസിദ്ധീകരിച്ചത്‌ മാധ്യമം മാത്രമാണ്‌. SKSSF ന്റെ പ്രസ്തുത പ്രതികരണത്തിൽ അഹ്‌സനിയെ കൊണ്ട്‌ ഇപ്രകാരമെല്ലാം ചെയ്യിക്കുന്നവരാരാണെന്ന്‌ അന്വേഷിച്ച്‌ കണ്ടത്തണമെന്ന് വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവിച്ചു ( രണ്ടു റിപ്പോർട്ടും കാണുക).