എസ്.വൈ.എസ്.60-ാം വാര്‍ഷികം; കാസറകോട് ജില്ലാ SKSSF "60 ഇന പ്രചരണ പരിപാടികള്‍ക്ക്" തുടക്കമായി

കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പരിപാടിയുടെ പ്രചരണോല്‍ഘാടനം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സുന്നീ യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
പ്രചരണത്തിന്റെ ഭാഗമായി 60 ഇന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായിപ്രതിനിധിസമ്മേളനങ്ങള്‍ തെക്കന്‍ മേഖല: കാഞ്ഞങ്ങാട്,മധ്യ മേഖല: കാസറകോട്,ഉത്തര മേഖല:ചെര്‍ക്കള,വടക്കന്‍ മേഖല-ബന്തിയോട് എന്നിവിടങ്ങളില്‍ നടക്കും.  
മാനവസൗഹൃത സന്ദേശയാത്ര,ക്ലസ്റ്റര്‍ തലത്തില്‍ ഉമറാ സംഗമം,ശാഖാ തലത്തില്‍ മുന്നൊരുക്കം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍,സിയാറത്ത് യാത്ര,മഹല്ല് തലത്തില്‍ ഖബര്‍ സിയാറത്ത,മൂന്ന് കേന്ദ്രങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥീ സമ്മേളനം,മുതഅല്ലിം സമ്മേളനം,കാമ്പസ് സമ്മേളനം,വിഖായ മാര്‍ച്ച്,ഫിഖ്ഹ് സെമിനാര്‍,മൂന്ന് കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനവും മുഖാമുഖവും,ചരിത്ര സെമിനാര്‍(ഡിബേറ്റ്),മാനവ സൗഹൃത സംഗമം,പ്രവാസി സംഗമം, ട്രാഫിക് ബോധവല്‍ക്കരണം,ജനമൈത്രി പോലീസ് പരിപാടി,
ക്ലസ്റ്റര്‍ തലത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്,ജില്ലാ മെഡിക്കല്‍ ക്യാമ്പ്,മേഖലാ തലത്തില്‍ നേത്ര പരിശോധനാ ക്യാമ്പ്,ഫെയ്‌സ്ബുക്ക് കൂട്ടായ്മ,ആതുര സേവനം-ഗവണ്‍മെന്റ് ആശുപത്രി,റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ 60 വീല്‍ചെയര്‍,വാട്ടര്‍ ബെഡ് വിതരണം,മേഖലാ തലത്തില്‍ സാരഥി സംഗമം,മീലാദ് കോണ്‍ഫറന്‍സ്,ഹൈവേ മാര്‍ച്ച്, മേഖലാ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ റാലി,പതയാത്ര,ശാഖാ പര്യടനം,കൊളാഷ്,ലഘുലേഖ വിതരണം, മാധ്യമ സെമിനാര്‍,ജീവകാരുണ്യം-ഗവണ്‍മെന്റ് ആശുപത്രി,വൃദ്ധ സദനം എന്നിവിടങ്ങളില്‍ ഭക്ഷണ വിതരണം,60 അംഗ ലീഡേഴ്‌സ് മാര്‍ച്ച്,രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക്ചായ സല്‍ക്കാരം എന്നീ പരിപാടികള്‍ ശാഖാ-ക്ലസ്റ്റര്‍-മേഖലാ-ജില്ലാ തലങ്ങളില്‍ സമ്മേളനത്തിന് മുമ്പായി സംഘടിപ്പിക്കും.