ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ യു.എ.ഇ 42മത് ദേശിയദിനം ആഘോഷിച്ചു

അബുദാബി : ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ സംഘടിപ്പിച്ച 42മത് ദേശിയദിന ആഘോഷ വും വലീഫാത്ത് ജോബ് പോർട്ടൽ ലോഞ്ചിംഗ്സെർമണിയും നവംബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് 8മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. 42മത്ദേശിയദിനം ആഘോഷിക്കുന്ന യു.എ.ഇ.യിലെ സ്വദേശിക ൾ ക്കും വിദേശികൾക്കും ആശംസകൾ നേരുന്നതോടപ്പം അബുദാബി സംസ്ഥാന എസ്.കെ. എസ്. എസ് .എഫ് എജുക്കേഷൻ വിംഗ് (ട്രെൻറ്)സജ്ജമാക്കിയ ജോബ് പോർട്ടൽ വെബ് സൈറ്റ് ദേശിയ ദിന ആഘോഷ ഉപഹാരമായി അബുദാബിയിലെ മലയാളി സമൂഹത്തിന് സമർപിച്ചു.
യു.എ.ഇ യിൽ വിസിറ്റ് വിസയിലും റസിഡൻസ് വിസയിലും മറ്റും വരുന്ന മലയാളികൾക്ക് കരിയർ ഗൈഡൻസ്,ജോബ് ഗൈഡൻസ് Professional Resume Writingഎന്നിവസഹായമാക്കുന്നwww.waleefat.com എന്ന ഈ വെബ് സൈറ്റ് മലയാളി സമൂഹത്തിന് ഏറെ സഹയകരമാവുമെന്നു തങ്ങൾ ഉൽഘാ ട ന പ്രസംഗത്തിൽ പ്ര ത്യാഷ പ്രഖടിപ്പിച്ചു.ഗൾഫ് സത്യധാര ചെയർമാൻ ഡോ: അബ്ദുൽ റഹിമാൻ ബാഖവി ഒളവട്ടൂർ അദ്ധ്യ ക്ഷ ത വഹിച്ച ചടങ്ങിൽ എസ്.കെ.എസ്. എസ് .എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഫൈസി ഓണബള്ളി മുഖ്യ പ്രഭാഷണം നടത്തി. വലീഫാത്ത് വെബ്സൈറ്റ് ഡിസൈനെർ ഫൈസൽ അബ്ദുള്ളക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉപഹാരം നല്കി. യു.എ.ഇ കെ.എം.സി.സി ട്രഷറർ അബ്ദുള്ള ഫാറുഖി ആശംസ അർപ്പിച്ചു. സയ്യിദ് അബ്ദുൽ റഹിമാൻ തങ്ങൾ ഹാഫിസ് അഹമ്മദ് നസീം ബാഖവി,ഹസ്സാൻ കുട്ടി മാസ്റ്റർ, കെ.വി ഹംസ മുസ്ലിയാർ, സാബിർ മാട്ടൂൽ, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഉസ്മാൻ ഹാജി, ഖരിം ഹാജി,എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കണ്വീനർ ഹാരിസ് ബാഖവി സ്വാഗതവും ചീഫ് കോഡി നെറ്റർ റഫീഖ് ഹൈദ്രോസ് നന്ദിയും പറഞ്ഞു .