ദേശീയ വിദ്യാഭ്യാസ സെമിനാര്‍: പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു; ഒന്നാം സ്ഥാനത്തിന് 3333 രൂപ നൽകും

പ്രബന്ധം ഡിസംബര്‍ 15ന് ഞായറാഴ്ചക്കു മുമ്പായി അയക്കണം
ഉദുമ: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ഥി സംഘടനയായ ദിശയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 ന് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തപ്പെടുന്ന ഖാസി സിഎം അബ്ദുല്ല മൗലവി പ്രഥമ സ്മാരക പ്രഭാഷണ - ദേശീയ വിദ്യാഭ്യാസ സെമിനാറിന്നോടനുബന്ധിച്ച് മുസ്ലിം വിദ്യാഭ്യാസത്തിന്റെ കേരള മോഡല്‍ സമന്വയ ചിന്തയിലെ സി.എം സ്വാധീനം എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. 
പ്രബന്ധം പത്ത് പേജില്‍ കവിയാതെ ഡിസംബര്‍ 15 ഞായറാഴ്ചക്ക് മുമ്പായി mic mahinabad@gmail.com , cmmlecture@gmail.com എന്നീ ഈ-മെയില്‍ അഡ്രസിലോ ,ദാറുല്‍ ഇര്‍ശാദ് അക്കാദമി, ചട്ടഞ്ചാല്‍ പി.ഒ തെക്കില്‍ മാഹിനബാദ് പിന്‍ 671 541 എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്. സെമിനാറ് രജിസ്‌ട്രേഷന് വേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍ +91 7736484647, +91 8129367363. പ്രബന്ധത്തില്‍
ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 3333 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2222,1111 രൂപയും നല്‍കുന്നതായിരിക്കും. കൂടാതെ സര്‍ട്ടിഫിക്കറ്റും നല്‍കപ്പെടുന്നതാണ്.