SYS, 60-ാം വാര്‍ഷികസമ്മേളനത്തിന് അന്തിമരൂപം നല്‍കി; പൈതൃക സന്ദേശ യാത്രയും അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സും സംഘടിപ്പിക്കും

ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണം; 
പുനരന്വേഷണം വേണം - എസ്.വൈ.എസ്.
സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം
സൈനുൽ  ഉലമ 
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു 
കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പുനരന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ തുടക്കം മുതലേ അന്വേഷണ സംഘം ശ്രമം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യതെളിവുകളൊന്നും മുഖവിലക്കെടുക്കാതെയുള്ള അന്വേഷണം നീതിപൂര്‍വ്വകമായിരുന്നില്ല. യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണത്തെകുറിച്ച് പുനരന്വേഷണത്തിന്ന് ഉത്തരവിടണമെന്നും യോഗം ആവശ്യപ്പെട്ടു.
2014 ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന് അന്തിമരൂപം നല്‍കി. ഫെബ്രുവരി 1 മുതല്‍ പത്ത് വരെ പൈതൃക സന്ദേശ യാത്ര സംഘടിപ്പിക്കും. കോഴിക്കോട് വെച്ചു അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സ് നടത്തുവാന്‍ തീരുമാനിച്ചു. 
മര്‍ഹൂം പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാരുടെ മഗ്ഫിറത്തിന്ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജിയെ യോഗം ആദരിച്ചു.
സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമ്മേളന പ്രൊജക്ട് എം.എ.ഖാസിം മുസ്‌ലിയാര്‍ അവതരിപ്പിച്ചു. ത്വാഖാ അഹ്മദ് മൗലവി, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇമ്പിച്ചി കോയ തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി. കെ.മമ്മദ് ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.എസ്.കെ. തങ്ങള്‍ വെട്ടിച്ചിറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, എസ്.കെ.ഹംസ ഹാജി, അഹ്മദ് തെര്‍ളായി, മുഹമ്മദ് കുട്ടി ഫൈസി, കാടാമ്പുഴ മൂസ ഹാജി, സി.എച്ച്.മഹ്മൂദ് സഅദി, ഖത്തര്‍ അബ്ദുല്‍ഖാദിര്‍ ഹാജി, ഇബ്രാഹീം ഹാജി സംസാരിച്ചു. അബ്ബാസ് ഫൈസി പുത്തിഗെ നന്ദിപറഞ്ഞു.