"മഹല്ല് ശാക്തീകരണത്തിന് കൂട്ടായ്മ" SMF ജില്ലാ പ്രതിനിധിസംഗമം സമാപിച്ചു

കമ്പളക്കാട്: മഹല്ല് ശാക്തീകരണത്തിന് കൂട്ടായ്മ എന്ന പ്രമേയവുമായി സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിച്ച ജില്ലാ പ്രതിനിധിസംഗമം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാപ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ദീനീ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ലീഗല്‍ സെല്‍, സ്വദേശി ദര്‍സ്, ഇസ്ആഫ്, ഇസ്‌ലാമിക്ബാങ്ക്, നിക്ഷേപപദ്ധതി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുക എന്നീ ലക്ഷ്യത്തോടെ കമ്പളക്കാട് അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ വി.മൂസക്കോയ മുസ്‌ലിയാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ്.മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, കടവന്‍ ഹംസഹാജി, കെ.എം.ആലി, പി.സി.ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു. 
വിവിധ സെഷനുകളിലായി വഖഫ് ബോര്‍ഡ്, സൊസൈറ്റി, സമസ്ത രജിസ്‌ട്രേഷന്‍ എന്നീ വിഷയത്തില്‍ സി.ടി. അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂരും മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തനവീഥിയില്‍ എന്ന വിഷയം സ്റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ. ആലിപ്പറമ്പും ദഅ്‌വത്ത്: ലക്ഷ്യവും ഫലപ്രാപ്തിയും എന്ന വിഷയത്തില്‍ ജാഫര്‍ ഹുദവി മലപ്പുറവും ക്ലാസെടുത്തു. ടി.സി.അലി മുസ്‌ലിയാര്‍ സ്വാഗതവും കാഞ്ഞായി ഉസ്മാന്‍ നന്ദിയും പറഞ്ഞു.