മതസംഘടനകള്‍ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം: റഷീദലി ശിഹാബ്

കാഞ്ഞിരോട്: എല്ലാ മതസംഘടനകളും പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാവണം പ്രവര്‍ത്തിക്കേണ്ടതെന്നു പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എല്ലാ മതവും മാനവസമൂഹത്തിന്റെ നന്മയാണ് ആഗ്രഹിക്കുന്നത്. മതപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതും അഭിപ്രായങ്ങള്‍ പറയേണ്ടതും മതപണ്ഡിതന്‍മാര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് മുണ്ടേരി സെക്ടര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി.നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി തിരുവനന്തപുരം പ്രഭാഷണം നടത്തി.
അക്ബര്‍ സഅദി കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം സി.പി.അബ്ദുള്ളക്കുട്ടി, കെ.നസീര്‍ ഹാജി, സി.കെ.ശരീഫ് നിര്‍വഹിച്ചു.
എം.പി.സി.ഹംസ, ടി.വി.പി.അസ്‌ലം മാസ്റ്റര്‍, അബ്ദുള്‍ റസാഖ് നദ്‌വി, അഹമ്മദ് തളയന്‍കണ്ടി, സലീം കരക്കാട്ട്, നജീബ് കുനിയില്‍, ഹാരിസ് എടവച്ചാല്‍, ശാഫി പുറവൂര്‍, മൊയ്തു മീനോത്ത്, ഇസ്മയില്‍ കെ.കെ പ്രസംഗിച്ചു. മുഹമ്മദ് ശാഫി റബ്ബാനി സ്വാഗതവും ശംസീര്‍ സി.പി നന്ദിയും പറഞ്ഞു.