'തിരുകേശ പള്ളി' നിര്മിക്കാന് പദ്ധതിയില്ലെന്നും പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം

മാതൃ ഭൂമി വീക്കിലിയിൽ നിന്നുള്ള ചില ഭാഗങ്ങൾ 
കോഴിക്കോട് : തിരുകേശം സൂക്ഷിക്കാനായി പളളി നിര്മിക്കാന് പദ്ധതിയില്ലെന്നും അത്തരമൊരു പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലാകമാനം രണ്ടായിരത്തിലധികം പളളികള് തങ്ങള്ക്കുണ്ടെന്നും പള്ളിയുണ്ടാക്കാന് പിരിവിന്റെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള് ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. 
നിഷേധിക്കാനാവാത്ത തെളിവുകൽ : തിരുകേശ 
പള്ളിക്കു  പിരിച്ച 1000 രൂപയുടെ 
റസീപ്റ്റും പരസ്യവും 

പ്രവാചകന്റെ തിരുകേശം ഞങ്ങളിവിടെ കൊണ്ടുവന്ന് സൂക്ഷിച്ചു എന്നല്ലാതെ ആരെയും ഒന്നിനും നിര്ബന്ധിച്ചിട്ടില്ല. നോട്ടീസടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ല.
ഒരു വിഭാഗം തിരുകേശത്തെ തള്ളിപ്പറഞ്ഞപ്പോള് മറുപടി പറയാന് നിര്ബന്ധിതരായതാണ്- കാന്തപുരം പറഞ്ഞു. 
തിരുകേശ പള്ളി എന്നൊരാശയം ഇല്ലെന്നാണോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പള്ളിയില്ല.
പള്ളികള് പലതുണ്ടാവും. അതില് ഏതെങ്കിലും ഒന്നില് തിരകേശം സൂക്ഷിച്ചു എന്നു വരാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കൃത്യമായ നിലപാട് സ്വീകരിക്കാറുണ്ടെന്നും പ്രവര്ത്തിക്കേണ്ട രീതിയില് പ്രവര്ത്തിച്ച് വിജയിപ്പിക്കേണ്ടവരെ വിജയിപ്പിക്കാറുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സഹായിക്കുന്നവരെ നോക്കി, സന്ദര്ഭാനുസരണം തീരുമാനമെടുക്കുകയാണ് ചെയ്യാറ്.
എല്.ഡി.എഫിനോടും യു.ഡി.എഫിനോടും ഒരേ സമീപനമാണ് ഇപ്പോഴുള്ളതെന്നും ബാക്കി കാര്യങ്ങള് പിന്നീട് ആലോചിക്കാമെന്നേ ഇപ്പോള് നിശ്ചയിച്ചുട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.(അവ.).