ദോഹ ഇസ്ലാമിക് സെന്റ്റര്‍ അനുശോചിച്ചു

ദോഹ : പാണ്ഡ്യത്തിന്റെ ഔന്ന്യത്യത്തില്‍ എത്തിയിട്ടും ലാളിത്യം കൈവെടിയാത്ത വ്യക്തിത്വമായിരുന്നു പാറന്നൂർ ഉസ്താദ് .പതിറ്റാണ്‌ടുകളോളം തന്റെ മുമ്പില്‍ വിജ്ഞാനത്തിന്റെ മൊഴിമുത്തുകള്‍ തേടിയെത്തിയ ശിഷ്യഗണങ്ങളെ ആത്മീയതുയുടെ ആത്മ നിര്‍വ്യതിയിലേക്ക്‌ സ്‌ഫുടം ചെയ്‌ത്‌ സംസ്‌കരിച്ചെടുത്ത പണ്ഡിത പ്രതിഭയായിരുന്നു പാറന്നൂർ ഉസ്താദെന്ന് അനുശോചന യോഗം അഭിപ്രായപെട്ടു.ഒട്ടേറെ അനുയായികളും സൗകര്യവുമുണ്ടായിട്ടും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായിരുന്നു ഉസ്താദ്.സമസ്തയുടെ മുൻ കഴിഞ്ഞ നേതാക്കളെ പോലെ തന്നെ ജീവിത വിശുദ്ധികൊണ്ട് സമൂഹത്തിന് മാതൃകയായിരുന്നു ഉസ്താദിന്റെ ജീവിതവും മരണവും. 
ദോഹ ഇസ്ലാമിക് സെന്ററിൽ നടന്ന അനുശോജന യോഗം ഇസ്ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദലി ഖാസിമിയുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ ഖാദർ ബഖവി കൊടുവള്ളി ഉൽഘാടനം ചെയ്തു.എം.പി.കെ.ഫൈസി ചെരാപുറം മുഖ്യപ്രഭാഷണം നടത്തി. നാസർ ഹാജി,ഷറഫുദ്ദീൻ ബാഖവി,മൊയ്തീൻ കുട്ടി വയനാട്,സകരിയ്യ മാണിയൂർ,ആലികുഞ്ഞി ഫൈസി മുക്കം,സംബന്ദിച്ചു. ഇസ്മയിൽ ഹുദവി സ്വാഗതവുംഅസീസ്‌ പേരാൽ നന്ദിയും പറഞ്ഞു.