സഹചാരി ഹോം കെയര്‍ പ്രൊജക്ട്; സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ മക്കയുടെ ഫണ്ട് ഏല്‍പ്പിച്ചു

മക്ക : നിര്‍ദ്ധനരും നിത്യരോഗികളുമായി വീടുകളില്‍ തളര്‍ന്ന്‍ കിടക്കുന്ന ധാരാളം ‎പേര്‍ നമുക്ക് ചുറ്റുപാടുമുണ്ടല്ലോ. കിടപ്പിലായ ഇത്തരം രോഗികള്‍ക്ക് ആദ്യ ‎ഘട്ടങ്ങളില്‍ കിട്ടുന്ന പരിചരണം മാസങ്ങള്‍ പിന്നിടുമ്പോള്‍ വേണ്ടത്ര ലഭിക്കാതെ ‎പോവുന്നത് സ്വാഭാവികമാണ്. ഇത്തരം രോഗികളെ കണ്ടെത്തി അവര്‍ക്ക് ‎സാമ്പത്തിക സഹായം എത്തികുന്നതിന് മക്കാ സമസ്ത കേരള ‎ഇസ്ലാമിക്‌ സെന്റര്‍ SKSSF സഹചാരി റിലീഫ് ‎സെല്‍ മുഖേന നടത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലേക്കുള്ള മക്കാ സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ കേന്ദ്ര ‎കമ്മിറ്റിയുടെ ഫണ്ട് വിഹിതം SKSSF സഹചാരി റിലീഫ് ‎സെല്‍ മുഖ്യ രക്ഷാധികാരി ശൈഖുനാ സൈനുല്‍ഉലമ ചെറുശ്ശേരി ഉസ്താദിനെ ‎മക്കാ സമസ്ത കേരള ഇസ്ലാമിക്‌സെന്റര്‍ കേന്ദ്ര കമ്മിറ്റി ജനറല്‍സെക്രട്ടറി ‎സിദ്ദീഖ് വളമംഗലം ഏല്‍പ്പിച്ചു. SYS സെക്രട്ടറി അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ , ആനമങ്ങാട് ‎മുഹമ്മദ്കുട്ടി ‎ഫൈസി, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, അമാനത്ത്‌ മുഹമ്മദ്‌ ഫൈസി, ഹുസൈന്‍ ശിഹാബ് തങ്ങള്‍ , സൈനുദ്ധീന്‍ പാലോളി, ഹംസ അറക്കല്‍ , സ്വലിഹ് ‎ഫറോക്ക്, ഇസ്മായില്‍ കുന്നുംപുറം, കുഞ്ചാപ്പ പൂകൊട്ടൂര്‍ , മുസ്തഫ മുഞ്ചക്കുളം ‎തുടങ്ങി മറ്റു മക്കാ സമസ്ത കേരള ഇസ്ലാമിക്‌സെന്ററിന്‍റെ പ്രമുഖരായ ‎നേതാക്കന്‍മാരും പങ്കെടുത്തു.
- SKIC Makkah