മദ്രസ്സ തീവെപ്പ്; വിഘടിതര്‍ക്ക് താക്കീത് നൽകി ഓണപ്പറമ്പില്‍ വിശ്വാസികളുടെ പ്രതിഷേധമിരമ്പി

പ്രതിഷേധ പ്രകടനത്തിന്റെ മുൻ നിര
തളിപറമ്പ് : വിഘടിത കോമരങ്ങള്‍ ഇരുട്ടിന്റെ മറവില്‍ സമസ്ത മദ്രസ്സ തീ വെച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വിശ്വാസികൽ തളിപറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ഓഫിസ്‌മുറിയും നമസ്‌കാര ഹാളും ഉള്‍പ്പെടെയുള്ള മദ്‌റസാ കെട്ടിടം ഭൂരിഭാഗവും കത്തിനശിച്ചിരുന്നു.
സമസ്‌തയുടെ തുടക്കം മുതൽ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 267ാം നമ്പറിൽ രജിസ്റ്റര്‍ ചെയ്‌ത മദ്രസ്സയാണിത്. 410 വിദ്യാര്‍ഥികളും 11 അധ്യാപകരുമുൽക്കൊള്ളുന്ന മദ്രസ്സയുടെ പ്രധാന ഫര്‍ണിച്ചറുകള്‍ക്കു പുറമെ വിശുദ്ധ ഖുർ ആൻ പ്രതികള്‍, പൌരാണിക ഹദീസ്‌ ഗ്രന്ഥങ്ങള്‍, റഫറന്‍സ്‌ പുസ്‌തകങ്ങള്‍, മദ്‌റസാ പുസ്‌തകങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചിരുന്നു. 10 ലക്ഷത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്. പൂട്ടു പൊളിച്ച്‌ അകത്തുകടന്നു തീയിട്ടതാണെന്നാണ്.സംശയം. അതേസമയം, തീപ്പിടിത്തം കണ്ട മദ്‌റസാ കമ്മിറ്റി ഖജാന്‍ജി ഓണപ്പറമ്പിലെ പി അബ്‌ദുല്‍ ഖാദര്‍ ഹാജി (45) കുഴഞ്ഞുവീണിരുന്നു. ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.  പള്ളിയിലേക്കു പോവുകയായിരുന്ന മദ്രസയിലെ മുഖ്യധ്യാപകന്‍ (സ്വദർ)മുസ്തഫ സഅദിയാണ് ഓഫീസ് ഉള്‍പ്പെടെയുള്ള മദ്രസ കെട്ടിടം കത്തുന്നത് ആദ്യം  കണ്ടത്.
കഴിഞ്ഞ ദിവസം പാനൂര് വിഘടിത നേതാവിന്റെ അനുജന്റെ കയ്യില നിന്നും ബോംബ് പൊട്ടിയിരുന്നു. എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകന്‍ നിസാം കോലോത്തിനെ പോലീസ് അറസ്റ്റ് ചെയ്തു 17 ദിവസത്തെക്ക് റിമന്‍ഡില്‍ വെച്ചു. പാറാട് ബോംബ് നിര്‍മ്മിക്കാനാവശ്യമായ വസ്ത്ക്കള്‍ എത്തിച്ച് കൊടുക്കുന്നത് വിഘടിത വിഭാഗത്തിലെ രണ്ട് നേതാക്കളാണെന്നും അന്വാഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് അറിയുന്നത്. ഇത്തരത്തിലുള്ള മതനിയമങ്ങള്‍ക്ക് പോലും നിരക്കാത്തകാര്യങ്ങള്‍ പൊത് സമൂഹത്തില്‍ വഷളാവുന്ന സഹചര്യ്ത്തില്‍ ഇതില്‍നിന്നും പൊതുജന ശ്രദ്ധ തിരിച്ച് വിടാനാണ് ഈ കത്തിക്കല്‍ നാടകമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.