"മുടി ഗ്രൂപ്പ്‌" കൈവിട്ടു; കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് മുഖ്യപ്രതിയും കാന്തപുരത്തിന്റെ കൂട്ടാളിയുമായ അബ്ദുല്‍ നൂര്‍ മൗലവി കോടതിയില്‍ കീഴടങ്ങി

അബ്ദുല്‍ നൂര്‍
മൗലവി
കുറ്റിപ്പുറം: കാന്തപുരം വിഭാഗത്തിലെ മുടി  ഗ്രൂപ്പിന്റെ സംരക്ഷണത്തിൽ വിദേശത്ത് കഴിഞ്ഞിരുന്ന കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും  കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വലം കയ്യുമായിരുന്ന കമ്പാല അബ്ദുല്‍ നൂര്‍ മൗലവി കോടതിയില്‍ കീഴടങ്ങി.
ഇന്നലെ ഉച്ചക്ക് 2.30 ഓടെ തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഒടുവില്‍ അബ്ദുല്‍ നൂറിന്റെ കീഴടങ്ങല്‍. പ്രതിയെ നവംബര്‍ 12 വരെ റിമാന്റ് ചെയ്തു. അഭിഭാഷകനോടൊപ്പമാണ് നൂര്‍ കോടതിയില്‍ എത്തിയത്. കേസിലെ കൂട്ടു പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ആഴ്ചയില്‍ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.
രണ്ടാം പ്രതി കുറ്റിപ്പുറം തെക്കെ അങ്ങാടി മുഹമ്മദ് മുസ്തഫ, മൂന്നാം പ്രതി പുഴക്കല്‍ മുസ്തഫ, ഓഫീസ് ജീവനക്കാരനായ നാലാം പ്രതി വളാഞ്ചേരി വലിയകുന്ന് ഹാരിസ് എന്നിവരാണ് നേരത്തെ പിടിയിലായിരുന്നത്. ഇവര്‍ റിമാന്റില്‍ കഴിയുകയാണ്.നിക്ഷേപം ഇരട്ടിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആയിരങ്ങളില്‍ നിന്നും അബ്ദുല്‍ നൂര്‍ കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. കുറ്റിപ്പുറം ഷാന്‍ എന്റര്‍ പ്രൈസസ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിലേക്ക് നിക്ഷേപകര്‍ ഒഴുകിയതോടെ ഉടമ അബ്ദുല്‍ നൂര്‍ നാട്ടിലെങ്ങും ഈ പണം ഉപയോഗിച്ച് സ്വത്തുക്കളും മറ്റും വാങ്ങി കൂട്ടി. ഇത്തരത്തില്‍ സമ്പാദിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന ആഢംബര കാര്‍ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലുണ്ട്.
എന്നാല്‍ സ്വത്തുക്കള്‍ ലേലം ചെയ്ത് ഇടപാടുകാര്‍ക്ക് പണം തിരിച്ചു നല്‍കാന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും ഇതിന് തടസ്സമുണ്ടായി. ഇതേ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ഇയാള്‍ക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു. ഇതാണ് അബ്ദുല്‍ നൂര്‍ കുടുങ്ങാന്‍ കാരണമായത്. കൂട്ടാളികള്‍ പിടിക്കപ്പെട്ടെങ്കിലും നൂറിനെ പിടികൂടാനാകാത്തത് ക്രൈം ബ്രാഞ്ചിന് നാണക്കേടുണ്ടാക്കിയിരുന്നു. കാന്തപുരം വിഭാഗത്തിലെ മുടി  ഗ്രൂപ്പിന്റെ സംരക്ഷണത്തിൽ വിദേശത്ത് കഴിഞ്ഞിരുന്ന നൂറിനെ  ഒടുവില്‍ അവർ കൈ ഒഴിഞ്ഞിരുന്നു. തുടർ ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ നൂർ . ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു എന്നാൽ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് അബ്ദുല്‍ നൂര്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ കീഴടങ്ങിയത്.
Related News: മുടി ഗ്രൂപ്പുകാർ കൈവിട്ടു; കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് പ്രതി അബ്ദുല്‍ നൂർ കോടതിയില്‍ കീഴടങ്ങാനൊരുങ്ങുന്നു..