സ്വദേശി യൂണിവേഴ്സിറ്റികളുടെ സാധ്യതകള്‍ പുന:പരിശോധിക്കണം : ക്യാമ്പസ് വിംഗ്

മലപ്പുറം : പുതിയ ക്യാമ്പസുകള്‍ക്ക് വേണ്ടി ഓടുന്നതിന് മുമ്പ് കേരളത്തില്‍ നിലവിലുള്ള സര്‍വകാലശാലകളുടെ സാധ്യതകള്‍ പരിശോധിക്കണമെന്നും അക്കാദമിക് പരമായി ഉയരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും SKSSF ക്യാമ്പസ് വിംഗ്. യൂണിവേഴ്സിറ്റികള്‍ കുറച്ചുപേരുടെ ഉപജീവനമാര്‍ഗ്ഗമായി തരംതാഴ്‌ന്നു. തൊഴിള്‍ കമ്പനികളില്‍ നടക്കുന്ന സമരങ്ങളെക്കാള്‍ പരിതാപകരമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നടുമുറ്റത്തെ സമരങ്ങളുടെ അവസ്ഥ. സര്‍വകലാശാലകളിലെങ്കിലും കാര്യക്ഷമതയെ അടിസ്ഥാനപ്പെടുത്തി വേതനക്കാരുടെ ശമ്പളവും പ്രമോഷനും നിജപ്പെടുത്തണം. സംഘടനയുടെ ഹുങ്ക് കാണിച്ച് പണിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നിസാര കാര്യത്തിന് വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഉദ്യോഗസ്ഥ സമരത്തെ നേരിടുമെന്ന് പറയുന്നത് പരിഹാസകരമാണ്. ഇരു കൂട്ടരും പുനര്‍വിചിന്തനത്തിന് തയ്യാറാവണം. യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന ആവശ്യത്തില്‍ സംഘടന ഉറച്ച് നിലക്കുന്നതായും ക്യാമ്പസ് വിംഗ് പത്ര കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സ്വാലിഹ് എന്‍..ടി അധ്യക്ഷത വഹിച്ചു. ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്‌, റാഷിദ് വേങ്ങര, ഡോ. അബ്ദുല്‍ ജവാദ്, സയ്യിദ് സവാദ്, നിസാമുദ്ദീന്‍ സി..ടി, നിയാസ് ടി.കെ.എം, അബൂബക്കര്‍ സിദ്ദീക്ക്, ഹാരിസ് പറക്കുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുനീര്‍ പി.വി സ്വാഗതവും സവാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
- shabin muhammed