SYS അറുപതാം വാര്‍ഷികം; കാഞ്ഞങ്ങാട് മണ്ഡലംതല പ്രചരണോദ്ഘാടനത്തിനു തുടക്കമായി

ഇസ്‌ലാമിക ജാഗരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍
കാഞ്ഞങ്ങാട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന ഇസ്‌ലാമിക ജാഗരണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മാതൃകയാണ് പിന്‍പറ്റുന്നതെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. എട്ടര പതിറ്റാണ്ടുകാലമായി വ്യവസ്ഥാപിതമായ ദീനി മുന്നേറ്റത്തിന് നേതൃത്വം നല്‍കിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ലോക മതവേദികളിലെ ശ്രദ്ധാ ബിന്ദുവായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ മത-ഭൗതിക-ജീവകാരുണ്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ വളരെയേറെ പിന്നിലാണ്. കേരളം ഈ രംഗത്ത് കൈവരിച്ച ഈ നേട്ടം കേരളത്തില്‍ സുന്നീ ജമാഅത്തിനുവേണ്ടി സ്വാര്‍ത്ഥ ലേശമന്യെ ജീവിതം സമര്‍പ്പിച്ച മഹാപണ്ഡിതന്മാരുടെ കര്‍മ്മഫലം തന്നെയാണ്. അദ്ദേഹം പറഞ്ഞു.
സുന്നീ യുവജന സംഘത്തിന്റെ അടുത്ത വര്‍ഷം കാസര്‍കോട്ട് നടക്കുന്ന അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ കാഞ്ഞങ്ങാട് മണ്ഡലംതല പ്രചരണോദ്ഘാടനം കോട്ടച്ചേരിയില്‍ ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ നഗറില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ഖാസിം മുസ്‌ല്യാരെ എസ്.വൈ.എസ്. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഷാളണിയിച്ച് ആദരിച്ചു. അബ്ദുല്‍ ബാരി ബാഖവി വാവാട് മുഖ്യാതിഥിയായിരുന്നു. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കെ.ടി.അബ്ദുല്ല ഫൈസി, കബീര്‍ ഫൈസി ചെറുകോട് പ്രഭാഷണം നടത്തി.
വി.വി. ഉസ്മാന്‍ ഫൈസി, ടി.പി.അലി ഫൈസി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, സി.കെകെ. മാണിയൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ കുന്നുങ്കൈ, ബഷീര്‍ വെള്ളിക്കോത്ത്, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, സി. മുഹമ്മദ്കുഞ്ഞി, എം.പി. ജാഫര്‍, എം. മൊയ്തു മൗലവി, പി.എ. റഹ്മാന്‍ ഹാജി, കെ.യു. ദാവൂദ് ഹാജി, കെ.എച്ച്. മുഹമ്മദ്കുഞ്ഞി ഹാജി, എം.കെ. മൊയ്തീന്‍കുഞ്ഞി സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് മിസ്ബാഹി ചിത്താരി സ്വാഗതവും കണ്‍വീനര്‍ പി.ഇസ്മയില്‍ മൗലവി നന്ദിയും പറഞ്ഞു.
നേരത്തെ കോട്ടച്ചേരി നൂര്‍ മസ്ജിദ് പരിസരത്ത് മണ്ഡലം എസ്.വൈ.എസ്. ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.