വിവാദ കേശം; SKSSF വയനാട് ജില്ലാ ബഹുജന സംഗമം നാളെ (21 ശനി)

കല്‍പ്പറ്റ : വിവാദ കേശം; വികൃതമാവുന്ന വിഘടിത മുഖം എന്ന പ്രമേയവുമായി SKSSF വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം നാളെ (ശനി) 2 മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളില്‍ നടക്കും. പ്രവാചകന്റെ പേരില്‍ കാന്തപുരം പലയിടങ്ങളിലും പ്രദര്‍ശിപ്പിക്കുകയും സംസ്ഥാനത്തുടനീളം വില്‍പ്പന ചരക്കാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കുകയും ചെയ്ത വിവാദ കേശം തീര്‍ത്തും വ്യാജമാണെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായികളില്‍ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കാന്‍ SKSSF ബഹുജന സംഗമം നടത്തുന്നത്ഒട്ടേറെ നുണകള്‍ ആവര്‍ത്തിച്ച് കേശത്തെ ന്യായീകരിക്കാന്‍ വിഘടിത വിഭാഗം നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവരുടെ ക്യാമ്പിലെ പ്രമുകരുടെ വെളിപ്പെടുത്തലുകള്‍ വന്‍പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. വ്യാജകേശത്തിനെതിരില്‍ പ്രചാരണം ശക്താമാക്കാനും മുഴുവന്‍ മഹല്ല് തോറും സി ഡി പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധവത്ക്കരിക്കാനും SKSSF തീരുമാനിച്ചിട്ടുണ്ട്. ചടങ്ങില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പ്രദര്‍ശനവും നടത്തും. സംഗമം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, പി അബ്ദുല്ലക്കുട്ടി ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, പി സുബൈര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, കെ മമ്മൂട്ടി മാസ്റ്റര്‍ സംബന്ധിക്കും.
- Shamsul Ulama Islamic Academy VEngappally