"നാരിയത്ത്‌ സ്വലാത്ത്‌" സുന്നി മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍; വിപുലമായ സൌകര്യമേര്‍പ്പെടുത്തി

ഓണ്‍ലൈന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ രംഗത്തെ സുന്നത്തു ജമാഅത്തിന്റെ ശബ്‌ദമായി മാറിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും ചരിത്ര കുതിപ്പിനൊരുങ്ങുന്നു. ആഴ്‌ച തോറുമുള്ള ആദര്‍ശ പഠന ക്ലാസ്സും മറ്റും ക്രിത്യമായി നടത്തി വരുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്ന്‌ മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ നേതാക്കളുമായി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കും. 
നേരത്തെ മുജാഹിദ്‌ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം നേതാക്കളുമായി നടന്ന ചര്‍ച്ചകളുടെയും സംശയ നിവാരണത്തിന്റെയും തുടര്‍ച്ചയായാണ്‌ ഇന്ന്‌ ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക്‌ സംവാദം നടത്താന്‍ ധാരണയായത്‌. ഇന്നത്തെ വിഷയം  നാരിയത്ത്‌ സ്വലാത്ത്‌ എന്നായിരിക്കുമെന്നും സംവാദത്തിന്റെ മുമ്പും ശേഷവും വ്യാജകേശവുമായി ബന്ധപ്പെട്ട ക്ലിപ്പ്‌ സഹിതമുള്ള പതിവ്‌ ചര്‍ച്ചകളും നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.ക്ലാസ്സ്‌ റൂം ലൈവ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തല്‍സമയ സംപ്രേഷണത്തിന്‌ വിപുലമായ സൌകര്യം
ഇന്ന്‌ രാത്രിയോടെ ബൈലക്‌സ്‌ മെസ്സഞ്ചറിലും ഓണ്‍ലൈന്‍ റേഡിയോവിലും ലഭ്യമാകുന്ന  സംവാദത്തിന്റെ തല്‍സമയ സംപ്രേഷണത്തിനും  അനുബന്ധ ചര്‍ച്ചകള്‍ക്കും വിപുലമായമായ
സൌകര്യമാണൊരുക്കിയിരിക്കുന്നത്‌. ബൈലക്‌സ്‌ മെസ്സഞ്ചറിലെ കെ.ഐ.സി.ആര്‍ വിന്‍ഡോയില്‍ ഇപ്പോള്‍ ഒരേ സമയം 1200 ഐഡികള്‍ക്ക്‌ പ്രവേശിക്കാനാവും. ക്ലാസ്സ്‌ റൂമിലെ ഐഡികളുടെ എണ്ണം 1000 കടക്കുന്നതോടെ ആവശ്യാനുസരണം ഒന്നില്‍ കൂടുതല്‍ വിന്‍ഡോകള്‍ തുറക്കും. 
ഇപ്രകാരം 3000 പേര്‍ക്ക്‌ കേള്‍ക്കാനാവുന്ന വിധം ഓണ്‍ലൈന്‍ റേഡിയോവും വികസിപ്പിച്ചിട്ടുണ്ട്‌.  നേരത്തെ ഈ സൌകര്യം 1000 പേര്‍ക്ക്‌ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇതോടൊപ്പം തന്നെ KICR.2 എന്ന പേരില്‍ മറ്റൊരു സ്റ്റേഷനിലൂടെയും കൂടുതല്‍ പേര്‍ക്ക്‌ സംവാദം കേള്‍ക്കാം. (ആന്‍ഡ്രോയിഡ്‌ മൊബൈലുകളില്‍ റേഡിയോ ലഭ്യമാക്കാന്‍  ഗൂഗിള്‍ പ്ലെ സ്റ്റോറില്‍  KICR എന്നോ SKSSF എന്നോ സെര്‍ച്ച്‌ ചെയ്‌താല്‍ മതി).
അതേ സമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ സാധാരണ ബൈലക്‌സ്‌ പ്രേക്ഷകരും റേഡിയോ ശ്രോതാക്കളും പരിപാടിയില്‍ പങ്കെടുക്കാന്‍ അഡീഷണല്‍ ക്ലാസ്സ്‌ റൂമുകളിലേക്കും സ്റ്റേഷനിലേക്കും പ്രവേശിച്ച്‌ പുതിയ ശ്രോതാക്കള്‍ക്ക്‌ കൂടുതല്‍ സൌകര്യങ്ങള്‍ ചെയ്‌തു കൊടുക്കണമെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അഭ്യര്‍ത്ഥിച്ചു.