ചാവക്കാട് സുന്നീ സംഗമം ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ചാവക്കാട് : മുസ്‌ലിം സമൂഹം നെഞ്ചോട് ചേര്‍ത്ത്പിടിച്ച പ്രവാചകന്‍ (സ) യെ കച്ചവടവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സുന്നീ മക്കള്‍ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ നഗറിലേക്ക് ഒഴുകിയെത്തി. കൃത്യം 4:30ന് ആരംഭിച്ച സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമകാലിക സംഭവ വികാസങ്ങളില്‍ സമസ്തയുടെ പ്രാധാന്യം, കേശ വിവാദം, പെണ്‍കുട്ടികളുടെ വിവാഹ പ്രായം തുടങ്ങിയ വിഷയങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് സംസാരിച്ച അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കാന്തപുരം തന്‍റെ കൈവശമുള്ള മുടി ഉപേക്ഷിക്കണമെന്നും തട്ടിപ്പിലൂടെ പിരിച്ച പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
SKSSF ജില്ലാ വൈസ് പ്രസിഡന്റ് ഷഹീര്‍ ദേശമംഗലത്തിന്‍റെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച രണ്ടാം സെഷന്‍ SKSSF സംസ്ഥാന ജന: സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.  സമസ്തയും എസ്കെഎസ്എസ്എഫും ഇനിയും എന്തിനു കേശ വിവാദത്തിന് പിന്നാലെ നടക്കുന്നു? ഈ വിഴുപ്പലക്കല്‍ ഇനിയും തുടരണോ എന്നാ ചോദ്യത്തിന് ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ മറുപടി ആധികാരികമായിരുന്നു. പ്രവാചകന്‍ (സ) യുടെ വിയോഗാനന്തരം സമുദായത്തിലെ ഒരു വിഭാഗം
ഖലീഫ അബൂബക്കര്‍ (റ)വിന്സ കാത്ത് നല്‍കാന്‍ വിസമ്മതിച്ചതിനെ ഉദ്ധരിച്ച് അന്ന് സിദ്ധീഖ്(റ) എടുത്ത ധീരമായ നിലപാടിന്‍റെ പിന്തുടര്‍ച്ചയാണ് SKSSF ചെയ്തു കൊണ്ടിരിക്കുന്നതെന്നദ്ധേഹം പറഞ്ഞു. ആ സംഭവം വിവരിക്കുമ്പോള്‍ പണ്ഡിതന്മാര്‍ അന്ന് സിദ്ധീഖ്(റ) സകാത്ത് നല്‍കാന്‍ വിസമ്മതിച്ച വിഭാഗത്തിനെതിരെ കര്‍ക്കശ നിലപാടെടുത്തില്ലായിരുന്നെങ്കില്‍ മുസ്‌ലിം ഭരണാധികാരിക്ക് സകാത്ത് നിര്‍ബന്ധപൂര്‍വ്വം പിരിക്കാന്‍ അധികാരമില്ല എന്ന ഒരു മസ്അല സ്ഥാപിതമാകുമായിരുന്നു എന്ന് വിലയിരുത്തിയിട്ടുണ്ട്. SKSSF കേശ വിവാദത്തില്‍ ഇത്രയും കര്‍ക്കശ നിലപാട്സ്വീ കരിചില്ലായിരുന്നെങ്കില്‍ മര്‍കസിലുള്ള വ്യാജമുടി തിരുകെശമാണെന്നു സ്ഥാപിതമാകുകയും മര്‍കസില്‍ വെച്ച് വ്യാജമായി നിര്‍മിച്ചുണ്ടാക്കിയ സനദ്യ ഥാര്‍ത്ഥ സനദാണെന്ന് അംഗീകരിക്കപെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ വിഷയത്തിന്‍റെ ഗൌരവം സദസ്സിനു നന്നായി ബോധ്യപ്പെട്ടു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിന്‍റെ കാര്യത്തില്‍ നര്‍മ്മം കലര്‍ത്തിയാണ് അദ്ദേഹം മറുപടി പറഞ്ഞത് എം എസ് എഫിന്‍റെയും ‘ഹരിത’യുടെയും ചില നേതാക്കളുടെ നിലപാടിനെ പരാമര്‍ശിച്ചു വിവാഹ പ്രായമല്ല അഭിപ്രായം പറയാനുള്ള പ്രായമാണ് ആദ്യമായി നിശ്ചയിക്കേണ്ടതെന്നദ്ദേഹം പറഞ്ഞു. 1984 കാലഘട്ടത്തില്‍ ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി ഗോദയിലിറങ്ങിയ ഖാഇദേ മില്ലതിനെ പോലുള്ള സമുന്നത നേതാക്കളുടെ പ്രയത്നത്തെ കൊച്ചാക്കാനാണ് ഇത്തരം നിലപാടുകളിലൂടെ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ മഹാരഥന്‍മാരുടെ ഖബറിനരികില്‍ പോയി മാപ്പ് പറഞ്ഞാലേ ഈ പാപക്കറ കഴുകിക്കളയാന്‍ സാധിക്കുകയുള്ളൂ. രാജ്യാന്തരതലത്തില്‍ പരിഷ്കൃതമെന്നവകാശപ്പെടുന്ന മുഴുവന്‍ രാജ്യങ്ങളിലെയും ശരാശരി വിവാഹ പ്രായം പതിനാറ് ആണ്. അനിവാര്യ സന്ദര്‍ഭങ്ങളില്‍ പതിനെട്ടിന് താഴെ വിവാഹം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങള്‍ തടസ്സമാകരുതെന്നേ SKSSF പറയുന്നുള്ളൂ. ഏറ്റവും അവസാനമായി 2012ല്‍ ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും പ്രസക്തമാണ്. മുസ്‌ലിം
പെണ്‍കുട്ടികളുടെ വിഷയത്തില്‍ മുതലക്കണ്ണീരോഴുക്കുന്നവര്‍ ജാതകദോഷത്തിന്‍റെയും മറ്റും പേരില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ കാര്യത്തിനു പ്രാധാന്യം നല്‍കുകയാണ് വേണ്ടതെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.
ഏറ്റവും വലിയ വിപത്തായ മദ്യത്തിന്‍റെ കാര്യത്തില്‍ പോലും ബോധവല്‍ക്കരണം മാത്രം ആവശ്യപ്പെടുന്നവര്‍ ഈ വിഷയത്തില്‍ മാത്രം ഇത്ര ഉല്‍ക്കണ്ഠപ്പെടുന്നതില്‍ ദുരൂഹതയുള്ളതായി അദ്ദേഹം പറഞ്ഞു.  സുപ്രഭാതം പത്രത്തിനെതിരെ ചില കോണുകളില്‍ നിന്നുള്ള കുപ്രചരണത്തെ പരാമര്‍ശിച്ചു സുപ്രഭാതം പത്രം ഇറങ്ങുമെന്നും അന്ന് അതിന്‍റെ പ്രഭയില്‍ മങ്ങി മറ്റെല്ലാ വിളക്കുകളും അണഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍
സദസ്സ് ഒന്നടങ്കം തക്ബീര്‍ മുഴക്കി. തുടര്‍ന്ന് സംസാരിച്ച സത്താര്‍ പന്തല്ലൂര്‍ കേശവിവാദത്തിന്‍റെ
നാള്‍വഴികളെക്കുറിച്ച് വിശദമായി സംസാരിച്ചു. SKSSF ഈ വിഷയത്തില്‍ നടത്തിയ അന്വേഷണത്തെ പൂര്‍ണ്ണമായും ശരിവെക്കുന്ന പുതിയ വെളിപ്പെടുത്തലുകളിലേക്കും അദ്ദേഹം സദസ്സിന്‍റെ ശ്രദ്ധക്ഷണിച്ചു.  വിഷയമവതരിപ്പിച്ച മുസ്തഫ അശ്രഫി കക്കുപ്പടി മുന്‍പ്രസംഗകര്‍
പരാമര്‍ശിച്ച വിഷയങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് സദസ്സിനെ കൊണ്ടുപോയി. കേശവിവാദം തുടങ്ങിയത് മുതല്‍ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ വരെയുള്ള ക്ലിപ്പിങ്ങുകള്‍ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ നിര്‍വൃതിയും ഒപ്പം അരിശവും കലര്‍ന്ന വികാരത്തോടെ സദസ്സ് സശ്രദ്ധം കേട്ടിരുന്നു. പ്രവാചകന്‍ (സ) യുടെ മേല്‍ മന:പ്പൂര്‍വ്വം കള്ളം കെട്ടിച്ചമച്ചവരോടും അതിനോട് മൌനംഭജിക്കുന്നവരോടും ഒരുവിധത്തിലുമുള്ള സന്ധിയില്ലെന്ന പ്രഖ്യാപനത്തോടെ സദസ്സ് പിരിഞ്ഞു.
- SKSSF THRISSUR