മുസ്‌ ലിം വരന്മാരെ ഭീകരരായി ചിത്രീകരിക്കുന്നതിനെതിരെ ക്യാമ്പസ്‌ വിംഗ്‌

കോഴിക്കോട്: പെണ്‍കുട്ടികള്‍ മാതാപിതാക്കളില്‍ സുരക്ഷിതരല്ല, എന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രസ്‌താവനകള്‍ സമൂഹം തള്ളികളയണം. മുസ്ലിം വിവാഹത്തെ കുറിച്ചുള്ള മാധ്യമ ചര്‍ച്ചകള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണന്നും പൊതു ജനം അത്‌ തിരിച്ചറിയണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ തുടര്‍ന്നു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സ്വാലിഹ്‌ എന്‍.ഐ.ടി. അദ്ധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ എ.പി.ആരിഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കോ ഓര്‍ഡിനേറ്റര്‍ ഷബിന്‍ മുഹമ്മദ്‌, ജാബിര്‍ മലബാരി, ജന.കണ്‍വീനര്‍ മുനീര്‍ പി.വി, ഹാരിസ്‌ പാറക്കുളം, റാഷിദ്‌ വേങ്ങര, സയ്യിദ്‌ സവാദ്‌, ഡോ. അബ്‌ദുല്‍ ജവാദ്‌, അബൂബക്കര്‍ സിദ്ധീഖ്‌ എന്നിവര്‍ സംബന്ധിച്ചു.

സമസ്ത കാന്തപുരം മഹല്ല് സംഗമം സംഘടിപ്പിച്ചു

കാന്തപുരം മഹല്ല് സംഗമത്തിൽ  റഫീഖ്‌ സകരിയ ഫൈസി
മുഖ്യ പ്രഭാഷണം നടത്തുന്നു
കാന്തപുരം: സമസ്ത സെന്ട്രൽ  കൗൺസിലിന്റെ ആഹ്വാന പ്രകാരം കാന്തപുരം മഹല്ലിൽ സംഘടിപ്പിച്ചു.  കാന്തപുരം മ അദനുൽ ഉലൂം മദ്ര്സ്സയിൽ നടത്തിയ മഹല്ലു സംഗമം ഡി  ഇബ്രാഹിം മുറിച്ചാണ്ടി ( കെ എം സി സി ദുബൈ) ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ബഹു: റഫീഖ്‌ സകരിയ ഫൈസി ( പ്രിൻസിപ്പാൾ: ജബലുന്നൂർ കോളേജ്‌ പേരാംബ്ര) മുഖ്യ പ്രഭാഷണം നടത്തി.നമ്മുടെ കുടുംബങ്ങൾ മാതൃകാ കുടുംബങ്ങളാവണമെന്നും,ഇസ്ലാമിക ബാല പാഠങ്ങൾ പോലും കുടുംബ നാഥനിൽ നിന്നു തന്നെ മറ്റുള്ളവർ പകർത്തണമെന്നും,ഉസ്താദ്‌ ഉൽബോധിപ്പിച്ചു.കുടുംബ ബന്ധം പുലർത്തുന്നതിന്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.നമ്മുടെ മത സ്ഥാപനങ്ങളും, മദ്രസ്സാ പ്രസ്ഥാപനവും, ആർക്കും മാതൃകയാവുന്ന രൂപത്തിൽ നടത്തെണമെന്നും, അദ്ദേഹം ഉണർത്തി. അഹമ്മദ്‌ കുട്ടി ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ ശാഫി ദാരിമി (മണിയൂർ), പി.കെ. അബൂബക്കർ മുസ്ല്യാർ (ചളിക്കോട്‌), ഒ.വി.മൂസ്സ മാസ്റ്റർ,കെ.കെ.അബൂബക്കർ ഹാജി,എന്നിവർ പ്രസംഗിച്ചു. എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും,കെ.കെ.മൂസ്സ ഹാജി നന്ദിയും പറഞ്ഞു.

SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും നടത്തി

ദീനീപ്രബോധനം കാലത്തിന്റെ ആവശ്യം: യു എം അബ്ദുറഹ്മാന്‍ മൗലവി
എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് ജില്ലാ കമ്മിറ്റി 
സംഘടിപ്പിച്ച ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും 
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുറഹ്മാന്‍ മൗലവി 
ഉദ്ഘാടനം ചെയ്യുന്നു 
കാസര്‍ഗോഡ് : ഇസ്ലാം ദീനിന്റെ തനിമയും യശസ്സും നഷ്ടപ്പെടുന്ന ഈ സാഹചര്യത്തില്‍ ദീനീ പ്രബോധനം കാലത്തിന്റെ ആവശ്യമാണെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുറഹ്മാന്‍ മൗലവി പറഞ്ഞു .എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .ത്വലബ വിംഗ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്നയുടെ അദ്ധ്യക്ഷത വഹിച്ചു.യുഎം അബ്ദുറഹ്മാന്‍ മൗലവി പ്രാര്‍ഥന നിര്‍വ്വഹിച്ചു. ത്വലബ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ധീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു, 
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് തജ്‌രിബ പ്രഖ്യാപനം നടത്തി. കൈറോ യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരി പഠനത്തിന് പോകുന്ന നോര്‍ത്ത് ചിത്താരി

SKSSF ന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സാമൂഹ്യ ദ്രോഹികൾ തകര്‍ത്തു

ചാവക്കാട്: എസ്.കെ.എസ്.എസ്.എഫിന്റെ വിവിധ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സാമൂഹ്യ ദ്രോഹികൾ തകര്‍ത്തു. ഒരാഴ്ചയ്ക്കകം ഒട്ടേറെ ബോര്‍ഡുകളാണ് സമൂഹദ്രോഹികള്‍ നശിപ്പിച്ചത്. കോയമ്മതങ്ങള്‍ അനുസ്മരണത്തോടനുബന്ധിച്ച് കറുകമാട്, അഞ്ചങ്ങാടി, അടിത്തിരുത്തി മൂന്നാംകല്ല്, വട്ടേക്കാട് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് പല ദിവസങ്ങളിലായി തകര്‍ത്തിട്ടുള്ളത്. കറുകമാട്ടെ ഫ്‌ളാഗ് സ്റ്റാന്‍ഡും കഴിഞ്ഞദിവസം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹപ്രായം; വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവരുത്

കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രവര്ത്തനങ്ങളുടെ ചരിത്രമെടുക്കുമ്പോൾ അതാത് സമൂഹങ്ങളിൽ ഉയര്ന്നു വന്ന പരിഷ്കരണ പ്രവര്ത്തനങ്ങളും നേതാക്കളുമാണ് അതിൽ പ്രധാന പങ്കുവഹിച്ചത്. 
വി.ടി.ഭട്ടതിരിയും ശിഷ്യനായ ഇ.എം.എസ്സും മറ്റു നമ്പൂതിരിമാരും നമ്പൂതിരി സമൂഹത്തിൽ നടത്തിയ പരിഷ്കരണങ്ങൾ പ്രസിദ്ധമാണ് നാരായണ ഗുരുവും,അയ്യങ്കാളിയും അയ്യപ്പനും,ചട്ടമ്പി സ്വാമികളും മന്നത്ത് പത്മനാഭനും നായതീഴവാദി ജാതി സമൂഹങ്ങളിൽ നടത്തിയ പരിഷ്കാരങ്ങളും പ്രസിദ്ധമാണ് ഹൈന്ദവ സമൂഹത്തിൽ പൊതുവെ ഉച്ച നീച്ചത്വങ്ങൽക്കെതിരെയുള്ള ശബ്ദങ്ങൾഉറക്കെ ഉയര്ന്നു വന്നു മതാല്മാകമായ സാമൂഹിക വിപ്ലവത്തിന് നാരായണ ഗുരു പ്രാധാന്യം ചെയ്തത് വിജയിക്കുകയും ചെയ്തു
ക്രുരതയോ ലംഘനമോ?: കഴിഞ്ഞ
ദിവസത്തെ ഒരു പത്ര വാർത്ത‍
തത്തുല്യമായി പരിഷ്കരണ നവോഥാന പ്രവർത്തനങ്ങൾ മുസ്ലിംസമുദായത്തിലും ഉണ്ടായി കേരള മുസ്ലിം പാരമ്പര്യ മത നേതൃത്വത്തിന്റെയും സാമുദായ രാഷ്ട്രീയ നേതൃ ത്വത്തിന്റെയും ബുദ്ധിപരമായ ഇടപെടലിലൂടെ മദ്രസ്സാ വിദ്യാഭ്യാസം, കൂടെ ഭൗതികവിദ്യാഭ്യാസവും മുസ്ലിങ്ങൾ പഠിച്ചു. സംസ്കൃതിയോടൊപ്പം പൊതു വിദ്യാഭ്യാസത്തെയും മുസ്ലിം പണ്ഡിത നേതൃത്വം പ്രോത്സാഹിപ്പിച്ചു. കേരളത്തി
ലെ ഏറ്റവും വലിയ മത വിദ്യാഭ്യാ
സ കലാലയമായജാമി'അ നൂരിയ്യയും മലബാര് വിദ്യാഭ്യാസ പുരോഗതിക്കു ആകാശങ്ങൾ സമ്മാനിച്ച ഫാരൂഖ് കോളേജും സ്ഥാപിക്കുന്നതിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ പോലുള്ളവരുടെ പങ്ക്വലുതായിരുന്നു. ഇടക്കാലത്തായി മലബാറിൽ വേഗം കൊണ്ട് മുസ്ലിം വിദ്യാഭ്യാസ പുരോഗതികല്ക്ക് അടിത്തറയിട്ടത്‌ ഗതകാല നേതാക്കളാണ്. അവരുടെ അശ്രാന്തപരിശ്രമങ്ങളുടെ പരിണിതിയാണ്ഇന്ന് കാണുന്നത്. പിണറായിയുടെ വാദം കേട്ടാൽ എട്ടുകാലി മമ്മൂഞ്ഞ് പോലെയായിരിക്കും, പിണരായിയിലൂടെ പാര്ട്ടിയുടെ സാനിധ്യമല്ല മലബാറിലെ മുസ്ലിം വനിതകൾ ഉള്പടെയുള്ളവരുടെവിദ്യാഭ്യാസ പുരോഗതി. റാങ്കുകൾ മലപ്പുറത്ത് വന്നാൽ കോപ്പിയടിച്ചുവെന്നു പറയാൻ ധാര്ഷ്ട്യം കാണിച്ച വി.എസ്സുമല്ല ഈ പുരോഗതി നേടിത്തന്നത്. മലബാര് മുസ്ലിം നേതൃത്വത്തിന്റെ കൂട്ടായശ്രമമാണ് പുതിയ മാറ്റത്തിന് കാരണം. എം.എസ്.എഫ്. ഹരിത പ്രവര്ത്തകരും ഈ സത്യം

സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം പഠന സംഗമം നടത്തി

ദമ്മാം. ആത്മ വിശ്വാസവും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ അപ്രാപ്യവും അന്യവുമെന്ന്‌ കരുതുന്ന ഏതൊന്നിനെയും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന്‌ സിജി ദമ്മാം ചാപ്‌റ്റര്‍ ഭാരവാഹിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പറഞ്ഞു. സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം സംഘടിപ്പിച്ച പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിസ്സാര പ്രശനങ്ങള്‍ പോലും പലരുടെയും വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും താളം തെറ്റിക്കുമ്പോള്‍ ക്രിയാത്മക ചിന്തകളും പ്രശ്‌നങ്ങളെ നേരിടുവനുള്ള മനക്കരുത്തും ആര്‍ജിച്ചെടുത്ത്‌ അവയെ അതിജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി . മുസ്‌തഫ റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ദാരിമി , ഷരീഫ്‌ റഹ്‌മാനി എന്നിവര്‍ പ്രസംഗിച്ചു. റഷീദ്‌ ദാരിമി വാളാട്‌ സ്വാഗതവും അബ്ദുറഹ്‌മ ാന്‍ ടി.എം നന്ദിയും പരഞ്ഞു.
സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ സംഘടിപ്പിച്ച പഠന സംഗമത്തില്‍ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പ്രസംഗിക്കുന്നു

പണ്‌ഢിത ലോകത്തിനപമാനമായി പൂനൂരില്‍ വിഘടിതമുശാവറയുടെ 'അടിയറവ്‌' സമ്മേളനം. ജിശാന്റെ അഡ്രസ്സ്‌ കാണില്ലെന്ന്‌ പേരോടിന്റെ ഭീഷണി. 'മറപിടി' അല്ല, 'മറുപടി'യാണ്‌ വേണ്ടെതെന്ന്‌ ജിശാന്‍

വിവാദമുടിക്ക്‌ സനദ്‌ നിര്‍മിച്ചതല്ലെന്നു പേരോട്, ഇപ്പോൾ 'സനദ്‌ ഭാരം' ആരിഫ്‌ ബറകാത്തിക്ക്; 
വിവാദ സിഡിയിലെ വ്യക്തിയെ തനിക്കറിയില്ലെന്നും അതു കളവാണെന്നും കാന്തപുരം
കോഴിക്കോട്‌. കഴിഞ്ഞ ദിവസം പൂനൂരില്‍ സംഘടിപ്പിച്ച വിഘടിതരുടെ ആദര്‍ശ സമ്മേളനം പണ്‌ഢിത ലോകത്തിനപമാനമായി മാറി. ബഹു. സമസ്‌തയുടെ സമാന്തരമായി  അഡ്വ.അരവിന്ദാക്ഷ മേനോന്റെ നിര്‍ദേശ പ്രകാരം തട്ടിപ്പടച്ചുണ്ടാക്കിയതാണെങ്കിലും വ്യാജ സമസ്‌തയിലെ 'മുശാവറക്കാരെന്ന്‌' പറയപ്പെടുന്ന ചില തൂവെള്ള രൂപങ്ങളെ 'ടിപ്പ്‌ ' നല്‍കി എഴുന്നള്ളിച്ച്‌ കൂട്ടിയാണ്‌ പൂനൂരില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒരു 'അടിയറവ്‌' സമ്മേളനം സംഘടിപ്പിച്ചത്‌.
കാന്തപുരം കൊണ്ടു വന്ന വ്യാജമുടിയുടെ യാഥാര്‍ത്ഥ്യം രഹസ്യമായും പരസ്യമായും സമ്മതിച്ചവരെല്ലാം കാന്തപുരം വച്ചു നീട്ടിയ അധികാര ആര്‍ഭാടങ്ങളുടെ അപ്പക്കഷ്‌ണങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആദര്‍ശവും പാണ്‌ഢിത്യവും അടിയറവെക്കുന്ന കാഴ്‌ച പ്രവാചക സ്‌നേഹികള്‍ക്ക്‌ ഹൃദയഭേദകമായിരുന്നു.(പ്രസ്‌തുത സമ്മേളനത്തിലെ ഓരോ ഭാഗങ്ങളും  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം  വിശദമായി പോസ്റ്റുമോര്‍ട്ടം ചെയ്യാനിരിക്കുന്നതിനാല്‍ പ്രസ്‌തുത റിപ്പോര്‍ട്ടിലേക്കായി ആ ഭാഗം ഇവിടെ വിടുന്നു).
കഴിഞ്ഞ ദിവസത്തെ ജിശാന്‍മാഹി 
യുടെ ഫൈസ്‌ ബുക്ക്‌ സ്റ്റാറ്റസില്‍  നിന്ന്
അതേ സമയം വിഘടിത പാളയത്തിലെ മുടിഗ്രൂപ്പിന്റെ പേടി സ്വപ്‌നമായ ജിഷാന്‍ മാഹിക്കെതിരെ സമ്മേളനത്തില്‍ പേരോട്‌ പൊട്ടിത്തെറിച്ചു.
ജിശാന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌ കാന്തപുരത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്ന്‌ വെളിപ്പെടുത്തി സംസാരം ആരംഭിച്ച അദ്ധേഹം ജിശാന്‍ മാഹിക്കു മുമ്പില്‍ താന്‍ കൊച്ചായി പോകുന്ന കാര്യം അറിയാതെ സമ്മതിക്കുന്നുണ്ടായിരുന്നു. തന്റെ സി.ഡി കേട്ട്‌ അവനാണ്‌ പഠിച്ചത്‌ അല്ലാതെ ഞാന്‍ അവനില്‍ നിന്നല്ല പഠിച്ചത്‌ അപ്പോള്‍ എനിക്കു തന്നെയാണ്‌ മഹത്വമെന്ന്‌ ആശ്വസിച്ച പേരോട്‌, താന്‍ അവന്റെ മുമ്പില്‍ മണിക്കൂറുകളോളം പത്തി താഴ്‌ത്തി ഇരിക്കേണ്ട വന്ന ദുരവസ്ഥയും വിവരിച്ചു(അവനെ നന്നാക്കാന്‍ വേണ്ടിയായിരുന്നുവതെന്നാണ്‌ വ്യാഖ്യാനം)  എന്നിട്ടും തനിക്കുണ്ടായ ഈ ദുര്‍ഘതി പ്രവാചകനും സംഭവിച്ചിട്ടുണ്ടെന്ന വിശദീകരണത്തോടെയാണ്‌ ടിയാന്‍  സമാശ്വാസം കൊണ്ടത്‌.
ഏതായാലും പേരോടിന്റെ ഈ ഉരുണ്ടു മറിയല്‍ അരങ്ങു തകര്‍ക്കുമ്പോള്‍ തന്നെ മറുപടിയുമായി ജിശാന്‍ മാഹിയും ഓണ്‍ലൈനിലെത്തി. ജാലിയാവാലയില്‍ നിന്നും ലഭിച്ച മുടി വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടിരിക്കെ ഇനിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കവരുടെ മാന്യത കുപ്പായം...

SYS വാദീതൈ്വബ സംഗമം ഇന്ന് പൂക്കോട്ടൂരില്‍

മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ നടത്തുന്ന വാദീതൈ്വബ സംഗമം ഇന്ന് (ഞായര്‍) 4 മണിക്ക് പൂക്കോട്ടൂര്‍ അറവങ്കര മദ്രസയില്‍ നടക്കും. ശാഖകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളും ശാഖാഭാരവാഹികളും സംബന്ധിക്കുന്ന സംഗമത്തില്‍ ജില്ലാ സമ്മേളനം ആമില പരിശീലന ക്യാമ്പ്, അറുപതാം വാര്‍ഷികം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. സാലിം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ അസീസ് ദാരിമി പ്രസംഗിക്കും.

ഉള്ഹിയ്യത്ത്: വീഴ്ചകള്‍ വരാതെ നിര്‍വ്വഹിക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണം-ഹമീദലി തങ്ങള്‍

മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഉള്ഹിയ്യത്ത് കര്‍മ്മങ്ങള്‍ വീഴ്ച വരാതെ നിര്‍വ്വഹിക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണമെന്നും നിര്‍വ്വഹിക്കപ്പെടുന്ന ആരാധനകളുടെ പ്രാധാന്യവും പ്രതിഫലവും സാധാരണക്കാരെ ഉദ്‌ബോധനങ്ങള്‍ വഴി ബോധ്യപ്പെടുത്താന്‍ മത പണ്ഡിതര്‍ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബാഅ് മലപ്പുറം മണ്ഡലം കമ്മിറ്റി സുന്നി മഹലില്‍ നടത്തിയ പണ്ഡിത ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഉള്ഹിയ്യത്ത്, കര്‍മ്മശാസ്ത്ര വഴി'' എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി അസ്ഗറലി ഫൈസി, അഹ്മദ് കുട്ടി ബാഖവി മോങ്ങം, ജലീല്‍ സഖാഫി പുല്ലാര, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി പ്രസംഗിച്ചു,. സി യൂസുഫ് ഫൈസി സ്വാഗതവും ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി നന്ദിയും പറഞ്ഞു.

മദ്രസ ഗ്രാന്റ്: പുസ്തക മേള ഉദ്ഘാടനം ചെയ്തു

മലപ്പുറം: മദ്രസ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റ് ലഭിച്ച മദ്രസകള്‍ക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ മിഡ്ഹില്‍ പബ്ലിക്കേഷന്‍സ് പുസ്തകമേള മലപ്പുറം സുന്നി മഹലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍, ഇസ്‌ലാമിക്, ഡിക്ഷണറി, ചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ലഭ്യമാവും. ചടങ്ങില്‍ പി.കെ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി കോണോമ്പാറ, സി.പി അബ്ദുല്ല, ശമീര്‍ ഫൈസി ഒടമല, അഷറ്ഫ് ഫൈസി കാളമ്പാടി, ഹുസൈന്‍ കുട്ടി മൗലവി, ശിഹാബ് കുഴിഞ്ഞോള, പി.പി മുഹമ്മദ് ചാപ്പനങ്ങാടി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, പി.എം റഫീഖ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു പൊതി ചോറ് കരുതിയിരുന്നു സി.എച്ച്‌- സി.എഛിനെ സി.പി സൈതലവി അനുസ്‌മരിക്കുന്നു

കനത്ത പൊലീസ് അകമ്പടിയില്‍, കൊടിവെച്ച സ്റ്റേറ്റ് കാര്‍ പൂക്കോട്ടൂര്‍ അങ്ങാടിയിറങ്ങി പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇല്ലിക്കല്‍ മൊയ്തു മറ്റൊന്നും ചിന്തിച്ചില്ല. ആഭ്യന്തര മന്ത്രിയുടെ കാറിനു നേര്‍ക്ക് കൈനീട്ടി. മന്ത്രിക്കാര്‍ പെട്ടെന്നു ചവിട്ടി നിര്‍ത്തിയതിന്റെ ഒച്ച കേട്ട് പള്ളിപ്പടിയിലെ വീട്ടുകാര്‍ എത്തിനോക്കി. മാര്‍ക്‌സിസ്റ്റ്-നക്‌സലൈറ്റ് വധഭീഷണിയുടെ നിഴലില്‍ കഴിയുന്ന ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളില്‍ നിന്ന് സായുധ പൊലീസ് യുദ്ധസജ്ജരായി ചാടിയിറങ്ങി. 
ഒരു കള്ളിമുണ്ട് മാത്രമുടുത്ത്, മുഷിഞ്ഞ തോര്‍ത്തു കൊണ്ട് ചുമല്‍ മറച്ച് ക്ഷീണിതനായ ആ വയസ്സന്‍ ബീഡി തൊഴിലാളി കാറിനടുത്തേക്ക് ചെന്നു. കൈമുറുകെ പിടിച്ച് മന്ത്രി ചോദിച്ചു: ''എന്തിനാ വണ്ടി നിര്‍ത്തിച്ചത്?'' മൊയ്തു പറഞ്ഞു: ''സി.എച്ച് ഇതിലെ വരുന്നൂന്ന്

KICR ഓണ്‍ലൈന്‍ സംവാദം ചരിത്രമായി; മുജാഹിദുകള്‍ ഹനീഫ്‌ കായക്കൊടിയെ രംഗത്തിറക്കി, പിടിച്ചു നില്‍ക്കാനാവാതെ ഒടുവില്‍ മൌലവി മുങ്ങി

നാരിയത്ത്‌ സ്വലാത്തിലെവിടെയും ശിര്‍ക്കുണ്ടെന്ന്‌ സ്ഥാപിക്കാനായില്ല

എളങ്കൂരിലെ മരണം. വിഘടിത കുപ്രചരണങ്ങള്‍ക്കെതിരെ SKSSF-SKJM സംയുക്ത പ്രതിഷേധ റാലി താക്കീതായി

മലപ്പുറം ജില്ലയിലെ എളങ്കൂരില്‍ അബൂഹാജിയുടെ മരണവുമായി ബന്ധപ്പെട്ട്‌ വിഘടിതര്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെ SKSSFഉം SKJMഉം സംയുക്തമായി കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടത്തിയ പ്രതിഷേധ റാലിയുടെ മുന്‍ നിര.
സമസ്‌തക്കാര്‍ അബൂഹാജിയെ അടിച്ചു കൊന്നുവെന്നാരോപിച്ച്‌ പോസ്റ്റ്‌ മോര്‌ട്ടം ചെയ്യിച്ച വിഘടിതര്‍ക്ക്‌, അദ്ധേഹം മരണപ്പെട്ടത്‌ ബി.പി കൂടി ഹൃദയാഘാതം  വന്നതാണെന്ന പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന്‌ അകാരണമായി ഒരു വ്യക്തിയെ വെട്ടിപ്പൊളിക്കാന്‍ നിര്‍ദേശം നല്‍കിയ വിഘടിതര്‍ക്കെതിരെ മരണപ്പെട്ട വ്യക്തിയുടെ കുടുംബവും തിരിഞ്ഞതോടെയാണ്‌ അവര്‍ കൂടുതല്‍ കുപ്രചരണങ്ങളുമായി രംഗത്തിറങ്ങിയത്‌. ഇതിനുള്ള കനത്ത താക്കീത്‌ നല്‍കിയാണ്‌ റാലി നടന്നത്‌.

ഹജ്ജ് ക്യാന്പ്‌ മുഖ്യമന്ത്രി സന്ദർശിച്ചു; മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എത്തും

പുതിയ ബ്ലോക്കിന് 16 കോടിയുടെ ഭരണാനുമതി
ഹജ്ജ് ഹൗസില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെട്ട അഞ്ചാമത്തെ സംഘത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്രാമംഗളം നേര്‍ന്നു. വിമാനത്താവളത്തില്‍ ഹാജിമാരെ കണ്ട മുഖ്യമന്ത്രി സംസ്ഥാന ഹജ്ജ് ക്യാമ്പിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കുവേണ്ടി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന് 16 കോടിയുടെ ഭരണാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാരെ അറിയിച്ചു. അനുമതിക്കുവേണ്ടി അയച്ച ഒരു കോടി രൂപ ഈ വര്‍ഷം തന്നെ വകയിരുത്തിയിട്ടുണ്ട്. വൈകാതെ 15 കോടിയും വകയിരുത്തും.
കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എ. കെ അബ്ദുറഹിമാന്‍, ജില്ലാ കലക്ടര്‍ കെ. ബിജു എന്നിവര്‍ സന്നിഹിതരായിരന്നു. ഹജ്ജ് കമ്മിറ്റി വഴി 1804 പേര്‍ പുണ്യഭൂമിയില്‍ എത്തി. ഇന്നലെ രണ്ട് സംഘങ്ങളിലായി 601 പേരാണ് പുറപ്പെട്ടത്. രാവിലെ 166 പുരുഷന്മാരും 134 സ്ത്രീകളുമുണ്ട്. വൈകീട്ട്

ശരീഅത്ത്: രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം - പിണങ്ങോട്

ചേളാരി : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ ബഹു.സുപ്രിം കോടതിയെ സമീപിക്കാനെടുത്ത തീരുമാനത്തെ ചൊല്ലി ഉയര്‍ന്നുവന്ന വിവാദങ്ങളും, മാധ്യമ വിചാരണകളിലും ചിലര്‍ സെല്‍ഫ് ഗോളടിക്കാനാണ് തിടുക്കം കാണിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. കൂമണ്ണ വലിയ ജുമുഅത്ത് പള്ളിയില്‍ സംഘടിപ്പിച്ച മഹല്ല് സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 1937ലെ മുഹമ്മദന്‍ ആപ്ലിക്കേഷന്‍ ആക്ടുമായി ബന്ധപ്പെട്ടതാണ് വിഷയം. കല്ല്യാണ പ്രായത്തിന്റെ കാര്യത്തിലുള്ള കടുംപിടുത്തമല്ല.
ശരീര ശാസ്ത്ര പരമായ പക്വതയാണ് വിവാഹപ്രായ പരിധിയെന്ന ശരീഅത്തിന്റെ വീക്ഷണം നിരാകരിക്കുന്നതാണ് 2006ലെ ചൈല്‍ഡ് മാരേജ് ആക്ട്. മൗലികാവകാശ ലംഘനം വന്നു ചേരുന്ന സാഹചര്യത്തെ തടയാന്‍ മുസ്‌ലിം വിശ്വാസികള്‍ക്കുള്ള മതകീയ ബാധ്യത നര്‍വഹിക്കുകയാണ് മുസ്‌ലിം സംഘടനകള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ സംഘടനകള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. ശരീഅത്ത് സംരക്ഷിക്കാന്‍ മുസ്‌ലിംകളെ സഹായിക്കുന്ന മാന്യവും രാജനീതിപരവുമായ നിലപാടുള്ളവരെ സഹായിക്കാനേ മുസ്‌ലിംകള്‍ക്ക് കടമയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള പ്രകടനം പ്രതിഷേധാര്‍ഹം:എസ്.കെ.എസ്.എസ്.എഫ്


കാസറകോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കണമെന്ന് ആവശ്യപ്പെട്ടു കാനത്തൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ടൗണില്‍ പ്രകടനം നടത്തിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനും ഉത്തരവാദികളായ അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് എസ്.കെ. എസ്. എസ്.എഫ്.കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആവശ്യപ്പെട്ടു.പിഞ്ചു വിദ്യാര്‍ത്ഥികളുടെ കുരുന്നു മനസ്സുകളിലേക്ക് വിവാദവുമായി ബന്ധപ്പെട്ട് വിഭാഗീയത ഉണ്ടാക്കുന്ന രൂപത്തിലുള്ള ആശയം പകര്‍ന്നു നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്.രക്ഷിതാക്കള്‍ വിദ്യാത്ഥികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത് പ്രകടനം നടത്താനോ നാട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ പ്രതിഷേധിക്കാനോ അല്ല.അത്തരം കാര്യങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും ഇവിടെ ബുദ്ദിജീവികളെന്ന് അവകാശപ്പെടുന്നവരും മുതിര്‍ന്നവരും ഉണ്ട്.വിവാഹ പ്രായത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ ഇത്തരം വിവാദ വിഷയങ്ങളില്‍ പിഞ്ചുമക്കളെ ഇടപെടീക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

SKSSF ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് പൈവളിഗെ ഉസ്താദിന്ന് നല്‍കി

കാസറകോട്: പ്രമുഖ പണ്ഡിതനും സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപാളുമായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി നല്‍കുന്ന രണ്ടാമത് ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ്‌ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കരകോയക്കുട്ടി മുസ്ലിയാര്‍ നല്‍കി. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.അവാര്‍ഡ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.,അബ്ബാസ് ഫൈസി പുത്തിഗ,മെട്രോ

ഖത്തീബ് സംഗമം ഇന്ന് സുന്നി മഹലില്‍

മലപ്പുറം: മലപ്പുറം മണ്ഡലം ജംഇയ്യത്തുല്‍ ഖുതബാഅ് സംഗമം നാളെ (ശനി) 10 മണിക്ക് സുന്നി മഹലില്‍ നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ജാമിഅ; ദര്‍സ് കലാ മത്സരങ്ങള്‍ക്ക് ഒരുക്കങ്ങളായി

നവ:10 ന് മുമ്പ് പ്രാദേശിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കും
മലപ്പുറം: പള്ളി ദര്‍സുകള്‍ മുഖേന ആദര്‍ശത്തിന് കരുത്ത് പകരുന്ന കലാ മത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. നവ:10 ന് മുമ്പ് ദര്‍സുകള്‍ കേന്ദ്രീകരിച്ചുള്ള പ്രാദേശിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഒന്നാം ഘട്ട മത്സരങ്ങളിലെ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള അണ്ടാം ഘട്ട മത്സരം സംസ്ഥാനത്ത് ആറ് മേഖലകളില്‍ നടക്കും. തൃശൂര്‍, മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട്, മലപ്പുറം വെസ്റ്റ്, കണ്ണൂര്‍ മേഖലകളില്‍ ഡിസം: 10 ന് മുമ്പ് മത്സരങ്ങള്‍ നടക്കും.
മത്സരത്തിലെ ഒന്ന്, രണ്ട് സസ്ഥാനങ്ങള്‍ നേടി വിജയിച്ചവര്‍ക്ക് സംസ്ഥാന തല ഫൈനല്‍ മത്സരം ജനുവരിയില്‍ പട്ടിക്കാട് ജാമിഅ കാമ്പസില്‍ നടക്കും. 40 ഇനങ്ങളില്‍ നടക്കുന്ന കലാ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുദരിസുമാര്‍, വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ് മുന്നിട്ടിറങ്ങണമെന്ന് ജാമിഅ നൂരിയ പ്രിന്‍സിപ്പള്‍ പ്രൊ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം 9747505550, 9447357478

മുദരിസുമാരുടെ മലപ്പുറം ജില്ലാ സംഗമം ഒക്‌ടോ: ഒന്നിന് സുന്നി മഹലില്‍

മലപ്പുറം: മത പഠന രംഗത്ത് ഗവേഷണാത്മക ചര്‍ച്ചകള്‍ക്കും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മത കാര്യങ്ങള്‍ സമൂഹത്തിന് കൈമാറാനും അവസരം നല്‍കുന്ന പള്ളി ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുദരിസുമാരുടെ ജില്ലാ സംഗമം ഒക്‌ടോ: ഒന്നിന് 2 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരും. കര്‍മ്മ പദ്ധതി അവതരണവും പണ്ഡിത ചര്‍ച്ചയും നടക്കുന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ അംഗങ്ങളും ജില്ലയിലെ മുദരിസുമാരും സംബന്ധിക്കണമെന്ന് ജില്ലാ ജന:സെക്രട്ടറി കെ.വി അസ്ഗറലി ഫൈസി അറിയിച്ചു.

വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു.

"ക്രിത്യമായ ഫര്‍ള്‌ നിസ്‌കാരം പോലും നിര്‍വ്വഹിക്കാത്തയാളാണ്‌ കാന്തപുരം"
"കള്ള സനദുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയത്‌ കാന്തപുരം തന്നെ"
"മര്‍കസില്‍ നടക്കുന്നതു മുഴുവന്‍ ദീനീവിരുദ്ധവും അശ്ലീലവുമായ കാര്യങ്ങളാണ്‌ "
"നോളജ്‌ സിറ്റി ഉണ്ടാവില്ല, നിലവിലെ ഷോട്ട്‌ തിര്‍ക്കാനുള്ള പിരിവ്‌ മാത്രമാണത്‌"
"മര്‍കസിലെ ഉസ്‌താദുമാരെല്ലാം നബി(സ)തങ്ങളുടെ പേരില്‍ കള്ളം പറയാന്‍ ഭയമില്ലാത്തവരാണ്‌"
(കാരന്തൂര്‍ മര്‍കസിലെ ഉസ്‌താദും കാന്തപുരത്തിന്റെ മുന്‍ പി.എയുമായ  സ്വാലിഹ്‌ സഖാഫി ജിഷാന്‍ മാഹിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്-ക്ലാസ്സ്‌ റൂമില്‍ പുറത്തു വിട്ട ഭാഗം മാത്രം)
ഓണ്‍ലൈന്‍: വിഘടിത പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ വ്യാജകേശ വിവാദം ഏറെ ഗൌരവമേറിയ വെളിപ്പെടുത്തലുകളുമായി പുതിയ മാനങ്ങളിലേക്ക്‌.. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ട ഫോണ്‍ സംഭാഷണ ഭാഗങ്ങളാണ്‌ വിഘടിത പാളയത്തില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്‌.
വ്യാജ കേശത്തിന്റെ അന്തര്‍ നാടകങ്ങള്‍ക്കു പുറമെ കാന്തപുരത്തെയും മര്‍കസിനെയും കുറിച്ചും വിശ്വാസികള്‍ക്ക്‌ ഊഹിക്കാന്‍ പോലുമാവാത്ത ഏറെ ഗൌരവതരമായ വിഷയങ്ങളാണ്‌ ഇതോടെ പുറത്തായിരിക്കുന്നത്‌. 
മുമ്പ്‌ കാന്തപുരത്തിന്റെ പി.എ.ആയി മര്‍കസില്‍ ജോലി ചെയ്‌തിരുന്ന ന്യൂസ്‌ ലാന്റിലെ സ്വാലിഹ്‌ സഖാഫി വല്ലപ്പുഴയുമായി ജിശാന്‍ മാഹി നടത്തിയ 46 മിനിറ്റോളം വരുന്ന ടെലഫോണ്‍ സംഭാഷണമാണ്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തു വിട്ടത്‌. സംസാരത്തിലെ ചില ഭാഗങ്ങളില്‍ അശ്ലീലതയുള്ളതിനാൽ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗവും ക്ലാസ്സ്‌ റൂമില്‍ കേള്‍പ്പിച്ചിരുന്നില്ല. 

എളങ്കൂര്‍ സംഭവം; വിഘടിത കുപ്രചരണങ്ങള്‍ക്കെതിരെ SKSSF പ്രതിഷേധറാലി ഇന്ന് (27 വെള്ളി) മഞ്ചേരിയില്‍


പെണ്‍കുട്ടികളുടെ വിവാഹപ്രായം; ശരീഅത്ത് വിരുദ്ധ നീക്കം അവസാനിപ്പിക്കണം : SKSSF കാസര്‍കോട്

കാസറകോട് : പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ശരീഅത്ത് വിരുദ്ധരുടെ നിഗൂഢ ലക്ഷ്യങ്ങളാണെന്നും ഇത് അവസാനിപ്പിക്കണമെന്നും SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് മൗലീകാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ആധുനിക കാലഘട്ടത്തില്‍ പതിനെട്ട് വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരില്ല. കുടുംബ പരവും വ്യക്തി പരവുമായ ചില പ്രത്യേക അനിവാര്യ സാഹചര്യങ്ങളില്‍ നേരത്തെ വിവാഹം അനിവാര്യമായേക്കാം. ഇത്തരം അനിവാര്യ സാഹചര്യങ്ങളുടെ വിവാഹങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതും പുന:പരിശോധിക്കണം. മുസ്ലിം വനിതകളുടെ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധനത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന്ന് കാരണം മതബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലീകാവകാശങ്ങളും മുസ്ലിം വ്യക്തി നിയമങ്ങളും നിഷേധിക്കപ്പെടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട് അതിന്റെ മറവില്‍ നടത്തി വരുന്ന ശരീഅത്ത് വിരുദ്ധപ്രചരണങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ അതിന്ന് ചൂട്ടുപിടിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോയാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee

ശരീഅത്ത് വിരുദ്ധ പ്രസ്താവനകള്‍ പിന്‍വലിക്കണം : SKSSF ത്വലബാ സ്റ്റേറ്റ് വിംഗ്

കോഴിക്കോട് : വിവാഹ പ്രായവുമായി ബന്ധപ്പെട്ട് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാന്‍ ചില രാഷ്ട്രീയ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശരീഅത്ത് വിരുദ്ധ അഭിപ്രായ പ്രകടനങ്ങള്‍ പിന്‍വലിക്കണമെന്ന് SKSSF ത്വലബാ വിങ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സമുദായത്തെ പ്രതിനിധീകരിക്കുന്നവര്‍ പരസ്യമായി മതപണ്ഡിതരെയും ശരീഅത്ത് നിയമങ്ങളെയും അവഹേളിക്കുന്നത് നോക്കി നില്‍ക്കാനാവില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് ശരീഅത്ത് വിരുദ്ധ ശക്തികള്‍ക്ക് ഓശാന പാടുന്നതിന് ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. വിവാഹ പ്രായം ചുരുക്കുക എന്ന ആവശ്യം ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ പെണ്‍കുട്ടികളെ പതിനാറ് വയസ്സില്‍ വിവാഹം കഴിപ്പിച്ചയക്കണം എന്നതല്ല, മറിച്ച് നിര്‍ബന്ധിത സാഹചര്യങ്ങളില്‍ സംഭവിക്കുന്ന വിവാഹങ്ങള്‍ക്ക് ശരീഅത്ത് നിയമപ്രകാരമുള്ള പരിരക്ഷ നല്‍കണമെന്നാണ് പ്രസ്തുത ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്. ശരീഅത്ത് നിയമങ്ങളെ ഇല്ലായ്മചെയ്യാനുള്ള ചില തല്‍പര കക്ഷികളുടെ ഹിഡന്‍ അജണ്ടകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. റശീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. ത്വയ്യിബ് കുയ്‌തേരി, ജുറൈജ് കണിയാപുരം, ഇസ്മായീല്‍ വെങ്ങപ്പള്ളി, ലത്വീഫ് എറണാകുളം, ശമ്മാസ് ദേവാല, അനസ് കൊല്ലം, ഉവൈസ്ആലപ്പുഴ, റിയാസ് കക്കിഞ്ചെ, റഊഫ് ലക്ഷദ്വീപ് പ്രസംഗിച്ചു. സി. പി ബാസിത് ചെമ്പ്ര സ്വാഗതവും പി. കെ റാഫി മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.
- twalabastate wing

വിവാഹപ്രായം; വിവാദങ്ങള്‍ അനാവശ്യം : SKSSF കോഴിക്കോട് ലോകോളേജ് യൂണിറ്റ്

കോഴിക്കോട് : അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ 18 വയസ്സിനു മുമ്പ് നടക്കു വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും എതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കുകയും ചെയ്യണമൊവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന മുസ്ലീം സംഘടനകളുടെ തീരുമാനത്തിനെതിരെ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് SKSSF കോഴിക്കോട് ലോകോളേജ് യൂണിറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ത്രീകളുടെ വിവാഹപ്രായം 16 ആക്കണമെന്ന് 1999 ഡിസംബര്‍ 10ന് നടന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ശക്തമായി വാദിച്ച ജനാബ്. ജി.എം. ബനാത്ത്‌വാലയും ശ്രീ.വര്‍ക്കല രാധാകൃഷ്ണനും അതിനെ പിന്താങ്ങുകയും വാദങ്ങള്‍ പ്രസക്തമാണെ് പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും ചെയ്ത ശ്രീ. രമേശ് ചെന്നിത്തലയും വിവരക്കേടിന്റെ വക്താക്കളാണോ എന്ന് വിദ്യാര്‍ത്ഥി - യുവജന നേതാക്കള്‍ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിശ്വാസ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഇന്ത്യാ രാജ്യത്ത്, പ്രായപൂര്‍ത്തിയും സമ്മതവുമാണ് വിവാഹത്തിന്റെ മാനദണ്ഢമെന്നത് ശരീഅത്ത് നിയമമായിരിക്കെ അതിനെതിരെ സംസാരിക്കുന്ന മുസ്ലീം നാമധാരികളെ പാര്‍ലമെന്‍ററി മോഹവും ആശയപാപ്പരത്വവുമാണ് മുന്നോട്ട് നയിക്കുതെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ത്വയ്യിബ് ഹുദവി തെന്നല അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലി ചൂളാട്ടി, ടി.പി. ജുനൈദ് കുന്ദമംഗലം, മുഹമ്മദ് സാലിഹ് കൊടിഞ്ഞി, മുഹമ്മദ് സിനാന്‍ കാവനൂര്‍ , ഹനീഫ് ഹുദവി ദേലമ്പാടി, ബഷീര്‍ ഹുദവി തൃപ്പനച്ചി, ഷെമീര്‍ . പി.. മണ്ണാര്‍ക്കാട്, സൈനുല്‍ആബിദിന്‍ അരീക്കോട്, ഷംസുദ്ദീന്‍ മാത്തൂര്‍ , ഹാഫില്‍ മലപ്പുറം, സഫീര്‍ കീഴ്‌ശേരി, മുഹമ്മദ് നൗഷില്‍ ആനക്കയം എന്നിവര്‍ സംസാരിച്ചു.
- Thayyib Muhammed

KICR_SKSSF Radio പുതിയ അപ്ലിക്കേഷന്‍ പുറത്തിറങ്ങി

Direct link : https://play.google.com/store/apps/details?id=com.andromo.dev256954.app239615
- Mubarak Edavannappara

മമ്പുറം ആണ്ട് നേര്‍ച്ച നവംബര്‍ 5 മുതല്‍

തിരൂരങ്ങാടി : മലബാറിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദലവി മൗലദ്ദവീല (.സി) തങ്ങളവര്‍കളുടെ 175 ാമത് ആണ്ട് നേര്‍ച്ച നവംബര്‍ 5 മുതല്‍ 12 കൂടിയ തിയ്യതികളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി യോഗം ഉദ്ഘാടനം ചെയ്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ , യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി, അബ്ദുല്ല കുട്ടി ഹാജി താനാളൂര്‍ , ബാവ ഹാജി ചിറമംഗലം, റശീദ് ഹാജി ചെമ്മാട്, എം.കെ ഇബ്രാഹീം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

SYS, SKSSF വാഴക്കാട് യൂണിറ്റ് സംഘടിപ്പിക്കുന്ന സുന്നി സമ്മേളനം നാളെ (28 ശനി)

- Mubarak Edavannappara

SKSSF അബൂദാബി കണ്ണൂര്‍ ജില്ല സംഘടിപ്പിക്കുന്ന മാസാന്ത ദുഖ്റ് ദുആ മജ്‍ലിസ് ഇന്ന് (27 വെള്ളി)

- SHAJEER IRIVERI

വ്യാജ കേശത്തിന്റെ വിവാദ ഗതി - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

ണ്ട് വര്‍ഷം മുമ്പ് കോഴിക്കോട്ടെ ഒരു സ്ഥാപനത്തില്‍ അവതരിച്ച കേശവുമായി ബന്ധപ്പെട്ട വിവാദം കേരളത്തില്‍ വീണ്ടും സജീവമായിരിക്കുന്നു. ആദ്യമാദ്യം മുസ്‌ലിം സാമുദായിക വൃത്തത്തില്‍ മാത്രം നടന്ന ചര്‍ച്ചകള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിനു ശേഷം സാമൂഹിക തലത്തിലേക്കും വ്യാപിച്ചു.
2011 ജനുവരിയില്‍ കാരന്തൂരിലെ ഒരു സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അഹ്മദ് ഖസ്‌റജി എന്ന യു.എ.ഇ പൗരന്‍ സ്ഥാപനത്തിന്റെ പരമാധികാരിയായി അറിയപ്പെടുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഒരു കേശം കൈമാറുന്നു. പ്രസ്തുത കേശം പ്രവാചകന്റേതാണെന്നും തനിക്ക് തലമുറകളായി കൈമാറിക്കിട്ടിയതാണെന്നും നബിയുടെ കല്പനപ്രകാരമാണ് കാന്തപുരത്തിന് കൈമാറുന്നതെന്നുമായിരുന്നു കേശദാതാവിന്റെ അവകാശവാദം. കേശദാന വേദിയില്‍ സ്വീകര്‍ത്താവ് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും അനുകൂലികള്‍ തക്ബീര്‍ ധ്വനികളോടെ സ്വീകരിക്കുകയും ചെയ്തു. കേശത്തിന്റെ പേരിലുള്ള ധനസമാഹരണവും അനുബന്ധ കോലാഹലങ്ങളും തുടര്‍ന്ന് സജീവമായി. കേശസൂക്ഷിപ്പിനായി 40 കോടി രൂപയുടെ പള്ളി പണിയുകയാണെന്നും 'ചരിത്ര ദൗത്യ'ത്തിലേക്ക് ഓരോ വിശ്വാസിയും ആയിരം രൂപ മുതല്‍ സംഭാവന നല്‍കണമെന്നും കല്‍പ്പന വന്നു. പിരിവുകള്‍ സജീവമായി. 
മുടിയുടെ ആധികാരികത പരിശോധിക്കണമെന്ന് പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടു. കേശാനുകൂലികള്‍ മറുപടിയുമായി രംഗത്തു വന്നെങ്കിലും അവരുടെ വിശദീകരണങ്ങളിലുണ്ടായ പ്രകടമായ വൈരുദ്ധ്യങ്ങള്‍ വീണ്ടും വീണ്ടും തിരുകേശത്തെ സംശയത്തിന്റെ നിഴലിലാക്കി. മുടിയുടെ ആധികാരികത ബോധ്യപ്പെട്ട ശേഷം മാത്രമേ അതിനോടുള്ള തുടര്‍ സമീപനം സമുദായം തീരുമാനിക്കാവൂ എന്ന ഒരാവശ്യം മാത്രമാണ് സമസ്തയുടെ പ്രസിഡന്റ് കാളമ്പാടി ഉസ്താദ്

ഹജ്ജ് ക്യാമ്പ്‌; 603 തീർഥാടകർ ഇന്നലെ പുറപ്പെട്ടു; ഇന്ന് 600 പേര്‍ പുറപ്പെടും.മുഖ്യമന്ത്രി ഇന്ന് ഹജ്ജ് ക്യാമ്പിലെത്തും


ഹജ്ജ് ക്യാമ്പിൽ നിന്ന് ഒരു ദ്രശ്യം 
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പ്‌ സജീവമാകുന്നു. രണ്ട് വിമാനങ്ങളി ലായി മൂന്ന് കുട്ടികളടക്കം 603 പേര്‍ ഇന്നലെ യാത്ര പുറപ്പെട്ടു. രാവിലെ 140 പുരുഷന്മാരും 161 സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. വൈകീട്ട് 148 പുരുഷന്മാരും 151 സ്ത്രീകളും ഒരു കുട്ടിയുമാണ് യാത്ര തിരിച്ചത്. നാലാം സംഘത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിസംബോധന ചെയ്തു.
ആദ്യ ദിവസം തന്നെ ഹാജിമാര്‍ക്കുള്ള സംസം വെള്ളം കരിപ്പൂരിലെത്തിച്ചു തുടങ്ങി. ഹാജിമാരെ ജിദ്ദയില്‍ ഇറക്കിയുള്ള മടക്ക സര്‍വ്വീസിലാണ് സംസം വെള്ളം സഊദി എയര്‍ലൈന്‍സ് കൊണ്ടുവരുന്നത്.
ഹജ്ജ് ടെര്‍മിനലില്‍ ഇവ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ ഹജ്ജ് പൂര്‍ത്തീകരിച്ച് തിരിച്ചുവരുമ്പോള്‍ കരിപ്പൂരില്‍ നിന്നു 10 ലിറ്റര്‍ വീതം കൈമാറും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഹജ്ജ് ക്യാമ്പിലെത്തുന്നുണ്ട്. ഉച്ചതിരിഞ്ഞാണ് മുഖ്യ മന്ത്രി ഹാജിമാര്‍ക്ക് യാത്രാമംഗളം നേരാന്‍ എത്തുക. ഇന്ന്

SKSSF കാമ്പയിന്‍ ; കാസര്‍കോട് ജില്ലയിലെ മേഖലാ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു

കാസറകോട് : സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി SKSSF ‌സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള കാസറകോട് ജില്ലയിലെ മേലാ സമ്മേളനങ്ങളുടെ ജില്ലാ തല പ്രഖ്യാപനം മുള്ളേരിയ മേഖലയിലെ ഗാളിമുഖത്ത് വെച്ച് നടന്നു. ജില്ലാപ്രസിഡണ്ട് പി. കെ. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി പ്രമേയ പ്രഭാഷണം നടത്തി. ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി, വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹനീഫ് ഹുദവി ദേലമ്പാടി, ഹമീദ് അര്‍ഷദി ഗാളിമുഖം, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ , മാഹിന്‍ ദാരിമി, ഹാരിസ് ബെദിര, യൂസഫ് മുസ്ലിയാര്‍ , യൂസുഫ് ഹാജി പള്ളങ്കോട്, ഇബ്രാഹിം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

"നാരിയത്ത്‌ സ്വലാത്ത്‌" സുന്നി മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍; വിപുലമായ സൌകര്യമേര്‍പ്പെടുത്തി

ഓണ്‍ലൈന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ രംഗത്തെ സുന്നത്തു ജമാഅത്തിന്റെ ശബ്‌ദമായി മാറിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും ചരിത്ര കുതിപ്പിനൊരുങ്ങുന്നു. ആഴ്‌ച തോറുമുള്ള ആദര്‍ശ പഠന ക്ലാസ്സും മറ്റും ക്രിത്യമായി നടത്തി വരുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്ന്‌ മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ നേതാക്കളുമായി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കും. 
നേരത്തെ മുജാഹിദ്‌ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം നേതാക്കളുമായി നടന്ന ചര്‍ച്ചകളുടെയും സംശയ നിവാരണത്തിന്റെയും തുടര്‍ച്ചയായാണ്‌ ഇന്ന്‌ ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക്‌ സംവാദം നടത്താന്‍ ധാരണയായത്‌. ഇന്നത്തെ വിഷയം  നാരിയത്ത്‌ സ്വലാത്ത്‌ എന്നായിരിക്കുമെന്നും സംവാദത്തിന്റെ മുമ്പും ശേഷവും വ്യാജകേശവുമായി ബന്ധപ്പെട്ട ക്ലിപ്പ്‌ സഹിതമുള്ള പതിവ്‌ ചര്‍ച്ചകളും നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.ക്ലാസ്സ്‌ റൂം ലൈവ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തല്‍സമയ സംപ്രേഷണത്തിന്‌ വിപുലമായ സൌകര്യം
ഇന്ന്‌ രാത്രിയോടെ ബൈലക്‌സ്‌ മെസ്സഞ്ചറിലും ഓണ്‍ലൈന്‍ റേഡിയോവിലും ലഭ്യമാകുന്ന  സംവാദത്തിന്റെ തല്‍സമയ സംപ്രേഷണത്തിനും  അനുബന്ധ ചര്‍ച്ചകള്‍ക്കും വിപുലമായമായ

വിവാഹ പ്രായം; പണ്ഡിതന്മാരെ പരിഹസിക്കുന്നവര്‍ സമുദായത്തില്‍ ഒറ്റപ്പെടും : SKSSF

കോഴിക്കോട്: വിവാഹ പ്രായം വിവാദമായ പശ്ചാത്തലത്തില്‍ മുസ്‌ലിം പണ്ഡിത നേതൃത്വത്തിനെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ബാലിശമായ വാദങ്ങളുമായി രംഗത്തു വന്നത് സമുദായ താല്‍പര്യത്തിനെതിരായ ബോധപൂര്‍വ്വ നീക്കമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. മുസ്‌ലിം വനിതകളുടെ വിദ്യാഭ്യസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധന നിയമത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് മത ബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലമാണ് കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം. ഇസ്‌ലാമിക ശരീഅത്തിനെതിരെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന വര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍ ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

ചാവക്കാട് സുന്നീ സംഗമം ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ചാവക്കാട് : മുസ്‌ലിം സമൂഹം നെഞ്ചോട് ചേര്‍ത്ത്പിടിച്ച പ്രവാചകന്‍ (സ) യെ കച്ചവടവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സുന്നീ മക്കള്‍ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ നഗറിലേക്ക് ഒഴുകിയെത്തി. കൃത്യം 4:30ന് ആരംഭിച്ച സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമകാലിക സംഭവ വികാസങ്ങളില്‍ സമസ്തയുടെ പ്രാധാന്യം, കേശ വിവാദം, പെണ്‍കുട്ടികളുടെ വിവാഹ പ്രായം തുടങ്ങിയ വിഷയങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് സംസാരിച്ച അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കാന്തപുരം തന്‍റെ കൈവശമുള്ള മുടി ഉപേക്ഷിക്കണമെന്നും തട്ടിപ്പിലൂടെ പിരിച്ച പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
SKSSF ജില്ലാ വൈസ് പ്രസിഡന്റ് ഷഹീര്‍ ദേശമംഗലത്തിന്‍റെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച രണ്ടാം സെഷന്‍ SKSSF സംസ്ഥാന ജന: സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.  സമസ്തയും എസ്കെഎസ്എസ്എഫും ഇനിയും എന്തിനു കേശ വിവാദത്തിന് പിന്നാലെ നടക്കുന്നു? ഈ വിഴുപ്പലക്കല്‍ ഇനിയും തുടരണോ എന്നാ ചോദ്യത്തിന് ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ മറുപടി ആധികാരികമായിരുന്നു. പ്രവാചകന്‍ (സ) യുടെ വിയോഗാനന്തരം സമുദായത്തിലെ ഒരു വിഭാഗം

ഏക സിവില്‍കോഡ് വാദികള്‍ക്ക് പുതിയകൂട്ട് : പിണങ്ങോട് അബൂബക്കര്‍

2013 സെപ്തംബര്‍ 24ന് കോഴിക്കോട് ഹൈസണില്‍ യോഗം ചേര്‍ന്നത് കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനാ പ്രതിനിധികളാണ്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്‌ലിം ലീഗ്, മുജാഹിദ് (ഇരുവിഭാഗം), ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമാ, എം..എസ്. എം.എസ്.എസ്)
ക്ഷണിക്കാതിരുന്നത് ഒന്ന്, എസ്.ഡി.പി., രണ്ട് - കാന്തപുരം വിഭാഗം. ഈ രണ്ടുവിഭാഗവും മുഖ്യധാരയിലോ, മുസ്‌ലിം പൊതുജീവിതത്തിലോ ഇടമുള്ളവരല്ല. ''നെഗറ്റീവ് ആക്ടിവിറ്റിസ''മാണിവരുടെ കര്‍മധര്‍മങ്ങളുടെ ആകെ കൈമുതല്‍ നന്മ തിന്മകൊണ്ട് തടയുന്ന വിഭാഗങ്ങള്‍ (വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തിന് വിരുദ്ധമാണിത്)
പ്രസ്തുത യോഗം മുന്നോട്ടുവെച്ചത് രണ്ട് കാര്യമാണ്. ഒന്ന്, പരക്കെ ഉയര്‍ന്നുവന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി സംബന്ധിച്ച പ്രയാസങ്ങള്‍. രണ്ട്, ഈ സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍.
മുസ്‌ലിം പെണ്‍കുട്ടികളെ കൊച്ചുനാളില്‍ തന്നെ കെട്ടിച്ചുയക്കണമെന്നോ അതിന് വേണ്ടി നിലകൊള്ളണമെന്നോ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.
നിലവില്‍ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങള്‍ ശരീഅത്ത് അനുസരിച്ചാണ് നടന്നുവരുന്നത്. അതിന് ഭാരതത്തില്‍ ഭരണഘടനാപരമായ പരിരക്ഷയും ലഭ്യമാണ്. ശരീഅത്തില്‍ വിവാഹ പ്രായം

മണ്ണാര്‍ക്കാട് ഇസ്‍ലാമിക് സെന്‍ററിന്‍റെ വിജയത്തിന് ഉദാരമായി സംഭാവന ചെയ്യുക

- habeeb faizy

കാളമ്പാടി മഖാം ഉറൂസ് എട്ട്, ഒമ്പതിന് പ്രചാരണോദ്ഘാടനം 28 ന് വാഴക്കാട്ട്

റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദ്  
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്‌ലിയാര്‍, റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന 'കാളമ്പാടി മഖാം ഉറൂസ് മുബാറക്' ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊടികയറ്റം, കൂട്ടസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം, ഉലമാ സംഗമം, അന്നദാനം എന്നിവ നടക്കും. ഒമ്പതിന് കാലത്ത് 9 മണി മുതല്‍ ആരംഭിക്കുന്ന കൂട്ട സിയാറത്തുകളില്‍ ആയിരങ്ങള്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനും ദിക്‌റ് മജ്‌ലിസിനുമായി വരുന്നവര്‍ക്ക് വേണ്ടി കാളമ്പാടി പ്രദേശത്ത് വിപുലമായ സൗകര്യങ്ങളൊരുക്കും.
ഉറൂസ് മുബാറക് പ്രചാരണോദ്ഘാടനം സപ്തംബര്‍ 28ന് ശനിയാഴ്ച വാഴക്കാട് ടൗണില്‍ മര്‍ഹൂം കാളമ്പാടി

"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം ഒക്‌ടോബര്‍ രണ്ടിന് മലപ്പുറത്ത്

മലപ്പുറം: വിവാഹ പ്രായം സംബന്ധിച്ച് തുടരുന്ന വിവാദങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ചില കേന്ദങ്ങള്‍ ബോധപൂര്‍വ്വം കൊണ്ടു വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് മലപ്പുറം കോട്ടപ്പടി ബസ്റ്റന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മത രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും പൊതു ജനങ്ങള്‍ക്ക് സംശയനിവാരമണത്തിന് പിരിപാടിയില്‍ അവസരമൊരുക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഹമീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഒ.എം.എസ്.എ തങ്ങള്‍, ഹസന്‍ ഫൈസി പന്നിപ്പാറ, പി.എം റഫീഖ് അഹ്മദ് (വൈസ്.ചെയര്‍മാന്‍) ശിഹാബ് കുഴിഞ്ഞോണം(ജന.കണ്‍വീനര്‍) മുഹമ്മദ് ത്വയ്യിബ് ഹുദവി, വി.കെ ഹാറൂണ്‍ റശീദ്, ശമിര്‍ ഫൈസി ഒടമല(ജോ. കണ്‍വീനര്‍)സമദ് കൊന്നോല(ചെയര്‍മാന്‍, പ്രചരണം) ശാഹാദ് പാണക്കാട്, റഹീം പട്ടര്‍ക്കടവ്, ഹംസ ഒഴുകൂര്‍(കണ്‍വീനര്‍മാര്‍). യോഗത്തില്‍ ഹസന്‍ ഫൈസി പന്നിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയതു.

കാളമ്പാടി ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും നാളെ (വെള്ളി)

പടിഞ്ഞാറത്തറ : വാരാമ്പറ്റ സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ മര്‍ഹൂം കാളമ്പാടി ഉസ്താദ് അനുസ്മരണവും മാസാന്ത ദിക്ര്‍ മജ്‌ലിസും നാളെ (27 വെള്ളി) വൈകുന്നേരം 7 മണിക്ക് നടക്കും. സിറാജുദ്ദീന്‍ ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍ , കബീര്‍ ഫൈസി നിലമ്പൂര്‍ , എ കെ സുലൈമാന്‍ മൗലവി, ആരിഫ് വാഫി പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.

കാളമ്പാടി ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും നാളെ (വെള്ളി)

വയനാട് : വാരാമ്പറ്റ സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ മര്‍ഹൂം കാളമ്പാടി ഉസ്താദ് അനുസ്മരണവും മാസാന്ത ദിക്ര്‍ മജ്‌ലിസും നാളെ (27 വെള്ളി) വൈകുന്നേരം 7 മണിക്ക് നടക്കും. സിറാജുദ്ദീന്‍ ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍ , കബീര്‍ ഫൈസി നിലമ്പൂര്‍ , എ കെ സുലൈമാന്‍ മൗലവി, ആരിഫ് വാഫി പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally

കേശ വിശദീകരണ സമ്മേളനം നാളെ (വെള്ളി) മഞ്ചേശ്വരത്ത്

മഞ്ചേശ്വരം : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ മൂന്നാമത് സമ്മേളനം മഞ്ചേശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാസ്‌ക്കോ ഹാളില്‍ വെച്ച് നാളെ (27 വെള്ളി) വൈകുന്നേരം നാല് മണിക്ക് നടക്കും. വിവാദ കേശവിശദീകരണ സമ്മേളനം മേഖലാ പ്രസിഡണ്ട് മുഹമ്മദ് ഫൈസി കജയുടെ അധ്യക്ഷതയില്‍ കാന്തപുരത്തിന്റെ മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്യും. മുജീബ് ഫൈസി പൂലോട് വ്യാജ കേശവും ആനുകാലീകവും എന്ന വിഷയം എല്‍. സി. ഡി. ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും. പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ , പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍ , SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ്. വൈ. എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, മണ്ഡലം പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍, ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ഹാഷിം ദാരിമി ദേലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , സലാം ഫൈസി പേരാല്‍ , . കെ. എം. അഷ്‌റഫ്, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദു റസാഖ് അസ്ഹരി പാത്തൂര്‍ , ഇസ്മായീല്‍ മച്ചമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- kumbala skssf

പൊന്നാട് SYS, SKSSF സംഘടിപ്പിക്കുന്ന സുന്നി മഹാ സമ്മേളനം 30 ന്

- Mubarak Edavannappara

വ്യാജകേശത്തിനെതിരെ SKSSF പുഞ്ചപ്പാടം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാം 27 ന്

- Mubarak Edavannappara

SKSSF ബദിയടുക്ക മേഖലാ സമ്മേളനം; പ്രഖ്യാപനം 29 ന് നീര്‍ച്ചാലില്‍

ബദിയടുക്ക : സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച് വരുന്ന കാമ്പയിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം ബദിയടുക്കയില്‍ വെച്ച് നടക്കുന്ന മേഖലാ സമ്മേളനത്തിന്റെയും റാലിയുടെയും പ്രഖ്യാപനം സെപ്റ്റമ്പര്‍ 29 ന് ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നീര്‍ച്ചാലില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക, സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, വര്‍ക്കിംഗ് സെക്രട്ടറി ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍ , ട്രഷറര്‍ ഹമീദ് അര്‍ശദി ഉക്കിനടുക്ക, ആദം ദാരിമിനാരമ്പാടി, ശരീഫ്ഹനീഫിചെര്‍ളടുക്ക, അസീസ് പാട്‌ലടുക്ക, മൊയ്തീന്‍കുഞ്ഞി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.  
- Siddeque belinja

"വിവാഹ പ്രായം; വിവാദവും വസ്തുതയും" മുസ്തഫ മുണ്ടുപാറയുടെ വിശദീകരണം

"വിവാഹ പ്രായം; വിവാദവും വസ്തുതയും" മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി 

മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കുന്നവരെ കരുതിയിരിക്കുക : SYS കോട്ടക്കല്‍

മണ്ഡലംതല ഉദ്ഘാടനം ജില്ലാ ട്രഷറര്‍
കാടാമ്പുഴ സി. മൂസഹാജി നിര്‍വഹിക്കുന്നു 
കോട്ടക്കല്‍ : മഹല്ലുകളില്‍ ഛിദ്രതയും അനൈക്യവുമുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്ന് SYS കോട്ടക്കല്‍ മണ്ഡലം വാദീതൈ്വബ മഹല്ല് സംഗമം അഭിപ്രായപ്പെട്ടു. അധര്‍മങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഒരുമിച്ചു നില്‍ക്കേണ്ട മഹല്ലുകളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം അപലപനീയമാണ്. വിവാഹപ്രയം വിവാദമാക്കി സമുദായ നേതൃത്വത്തെ അവമതിക്കാനുള്ള നീക്കം കരണീയമല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ 90 മഹല്ലുകളില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളുടെ മണ്ഡലംതല ഉദ്ഘാടനം ആട്ടീരി ഇര്‍ശാദ് ക്യാമ്പസില്‍ ജില്ലാ ട്രഷറര്‍ കാടാമ്പുഴ സി. മൂസഹാജി നിര്‍വഹിച്ചു. ടി. അഹ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് പ്രമേയ പ്രഭാഷണം SYS മണ്ഡലം പ്രസിഡണ്ട് എം. പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. സയ്യിദ് സി. പി. എം തങ്ങള്‍ , തോപ്പില്‍ കുഞ്ഞാപ്പുഹാജി, വി. കുഞ്ഞിമുഹമ്മദ് ഹാജി, . പി മുഹമ്മദ്ഹാജി, റവാസ് ആട്ടീരി, മനാഫ് വടക്കേതില്‍ , വി. ഹനീഫ, ബശീര്‍ കല്ലായി, വി. ഫൈസല്‍ , കെ. കെ സിദ്ദീഖ് പ്രസംഗിച്ചു. വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ മജ്‌ലിസുന്നൂര്‍ സദസിന് നേതൃത്വം നല്‍കി. പാലപ്പുറ മഹല്ല് വാദീതൈ്വബ സംഗമവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഇന്ന് (വ്യാഴം) വൈകുന്നേരം ഏഴുമണിക്ക് പാലപ്പുറ ജുമാമസ്ജിദില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസ്വിര്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. . പി അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. കോട്ടൂര്‍ മഹല്ല് സംഗമം 29ന് വൈകുന്നേരം ഏഴുമണിക്ക് പണിക്കര്‍കുണ്ട് മബ്‌റൂക് ബില്‍ഡിംഗില്‍ നടക്കും.
- ali ravas

KKSMC 'ഈദ് നിലാവ് 2013' സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഈദ് നിലാവ് 2013' പരിപാടിയുടെ വിജയത്തിനായി സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ചെയര്‍മാനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുല്‍സലാം മുസ്‌ലിയാര്‍ വാണിയന്നൂര്‍ (വൈസ് ചെയര്‍മാന്‍), സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍ (ചീഫ് കോര്‍ഡിനേറ്റര്‍), അബ്ദു ഫൈസി (കോര്‍ഡിനേറ്റര്‍), ഹംസ ബാഖവി (ചീഫ് കണ്‍വീനര്‍), ആബിദ് അല്‍ ഖാസിമി (കണ്‍വീനര്‍), ഇസ്മായീല്‍ ഹുദവി (സെക്രട്ടറി), മുഹമ്മദലി ഫൈസി (പ്രോഗ്രാം കണ്‍വീനര്‍).
- KKSMC Media

ഹജ്ജ്: ആദ്യ തീര്‍ത്ഥാടകസംഘം യാത്ര തിരിച്ചു; ആദ്യവിമാനത്തില്‍ 300 തീര്‍ഥാടകര്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരില്‍നിന്ന് യാത്ര പുറപ്പെട്ടു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ബുധനാഴ്ച ഇന്ന് രാവിലെ 9.05ന്് സൗദി എയര്‍ലൈന്‍സിന്‍്റെ ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എം.എ ഷാവനാസ് എം.പി, എം.എല്‍.എമാരായ സി.പി മുഹമ്മദ്, കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. എം ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആദ്യവിമാനത്തില്‍ 300 തീര്‍ഥാടകരാണ് യാത്രയായത്.
 വൈകീട്ട് നാലിന് രണ്ടാമത്തെ വിമാനം പുറപ്പെടും. ഇത്തവണ 8788 പേരാണ് കരിപ്പൂരില്‍നിന്ന് യാത്രയാവുന്നത്.
കേരളത്തിന് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്‍റായി നിശ്ചയിച്ചിട്ടുള്ളത്. ഇത്തവണ ഹജ്ജ്ക്യാമ്പില്‍ പ്രത്യേകം രജിസ്ട്രേഷന്‍...കൗണ്ടര്‍പ്രവര്‍ത്തിക്കുന്നില്ല. സൗദി എയര്‍ല്‍ൈസന്‍സിന്‍െറ ചെക്ക് ഇന്‍ കൗണ്ടറിലാണ് തീര്‍ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബോഡിങ് പാസ് വാങ്ങി തീര്‍ഥാടകര്‍ ഹജ്ജ് സെല്ലിലേക്ക് പോകണം. യാത്രാരേഖകള്‍ കൈപ്പറ്റിയ ശേഷമാണ് ഹജ്ജ് ഹൗസിലെ വിശ്രമ സ്ഥലത്തേക്ക് നീങ്ങേണ്ടത്. ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തിരികെ ഹജ്ജ് ഹൗസില്‍ പ്രത്യേകം തിരിച്ച സ്ഥലത്ത് എത്തണം. പ്രാര്‍ഥനക്കും ഉദ്യോഗസ്ഥരുടെ...

വിവാഹപ്രായവും ബഹളക്കാരും; വിമര്‍ശകര്‍ അറിയേണ്ട വസ്തുതകള്‍

".....21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13ാം വയസില്‍ വിവാഹിതയാകാം. ഇന്ത്യയേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18ഉം പുരുഷന് 21ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ? അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ?"
മുസ്തഫ മുണ്ടുപാറ
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രതിസന്ധി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങളാണ് എന്ന മട്ടിലാണ് ചിലരുള്ളത്.
ഓരോ മാസവും നടക്കുന്ന ലക്ഷക്കണക്കിന് വിവാഹങ്ങളില്‍ കാല്‍ ശതമാനംപോലും ഇത്തരത്തിലുള്ള 'ശൈശവ' വിവാഹങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്ത്രീത്വ സംരക്ഷണത്തിന്റെ വക്താക്കളായി രംഗത്തുവരുന്നവര്‍ സമൂഹത്തിലെ ഒട്ടനവധി ജീര്‍ണ്ണതകളിലൊന്നും ഇടപെടാന്‍ തയാറാവാതെ മുസ്‌ലിം വിവാഹ പ്രശ്‌നത്തില്‍ മാത്രം കയറിപ്പിടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് കുടുംബിനികള്‍ മദ്യമെന്ന മഹാവിപത്തിന് മുമ്പില്‍ ജീവിതം കുരുതികൊടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഇയ്യച്ചേരിയെപ്പോലെയുള്ള ഏതാനും പേര്‍ക്ക് തീറെഴുതിക്കൊടുത്ത് ചാനലുകളിലും പേജുകളിലും നിറഞ്ഞാടുന്നവരുടെ ഉള്ളിലിരുപ്പ് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍വിധിയോടെ സമീപിക്കുന്ന ഒരു സാഹചര്യം മുന്‍പൊന്നുമില്ലാത്തവിധം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വിലയിരുത്തലുകളും ഇവിടെ സൂചിപ്പിച്ച വിധത്തില്‍ തന്നെയാണുണ്ടായത്.
വിവാഹ പ്രായപരിധി 18ഉം 21ഉം ആക്കി നിജപ്പെടുത്തിയ 2006ലെ ശിശു വിവാഹ നിരോധ നിയമത്തിന്റെയും 2008ല്‍ നടപ്പിലാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ഒറ്റപ്പെട്ടതെങ്കിലും ചില മഹല്ലുകളില്‍ നടന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങള്‍

ശരീഅത്ത് വിരുദ്ധ പ്രചാരണം; നിഗൂഢ ലക്ഷ്യങ്ങളോടെ : സമസ്ത

ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളും മുസ്‌ലിം വ്യക്തിനിയമവും നിഷേധിക്കപ്പെടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ചിലകേന്ദ്രങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് മൗലികാവകാശ ലംഘനവും ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനവുമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ വിവാഹം നേരത്തെ അനിവാര്യമായേക്കാം. കുടുംബപരവും വ്യക്തിപരവുമായ കാര്യങ്ങള്‍ ഇതിന് പ്രധാന ഘടകങ്ങളാണ്. അനിവാര്യ സാഹചര്യങ്ങളിലെ ഇത്തരം വിവാഹങ്ങള്‍ ശിക്ഷാര്‍ഹമാക്കുന്നത് പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമസ്ത പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തുസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ , കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ , യു.എം.അബ്ദുറഹിമാന്‍ മൗലവി, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ , വി.മൂസ കോയ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ , പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , .പി.മുഹമ്മദ് മുസ്‌ലിയാര്‍ , പി.പി.ഉമര്‍ മൗലവി, ടി.പി.മുഹമ്മദ് മുസ്‌ലിയാര്‍ , .മരക്കാര്‍ മുസ്‌ലിയാര്‍ , .പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ , എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ , പി.കെ.കുഞ്ഞിക്കോയ മുസ്‌ലിയാര്‍ , കെ.പി.സി. തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ , എം.എം.മുഹ്‌യദ്ദീന്‍ മൗലവി, ഡോ.എന്‍..എം.അബ്ദുല്‍ഖാദിര്‍ , എം.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.മുസ്തഫല്‍ ഫൈസി, കെ..റഹ്മാന്‍ ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ , .എം.ശരീഫ് ദാരിമി, .എം. ശരീഫ് ദാരിമി, കെ..റശീദ് ഫൈസി വെള്ളായിക്കോട് എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മലയമ്മ അബൂബക്കര്‍ ബാഖവി, സലാം ഫൈസി മുക്കം, നവാസ് പാനൂര്‍ , അബ്ദുല്ല കുണ്ടറ, ഉമ്മര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, മുഹമ്മദ് ശാഫി യു, അബ്ദുല്‍സലാം ദാരിമി, സിദ്ദീഖ് ഫൈസി വെണ്‍മനാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, .വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ , മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എം.ടി.മുസ്തഫ അശ്‌റഫി കക്കുപ്പടി, അബ്ദുറഹീം ചുഴലി ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari