STEP സിവില്‍ സര്‍വീസ് ക്യാമ്പ്‌ 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍

കോഴിക്കോട് : SKSSF വിദ്യാഭ്യാസ വിഭാഗമായ TREND ന്‍റെ കീഴില്‍ നടത്തപ്പെടുന്ന "STEP" സിവില്‍ സര്‍വീസ് ഓറിയന്‍റേഷന്‍ പ്രോജക്ടിന്റെ ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെ ആരംഭിച്ച ഒന്നാം ബാച്ചിന്റെ അഞ്ചാമതും, അബൂദാബി സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെ ആരംഭിച്ച രണ്ടാം ബാച്ചിന്റെ ആദ്യ ക്യാമ്പും സെപ്റ്റംബര്‍ 14, 15, 16 തിയ്യതികളിള്‍ പെരിന്തല്‍മണ്ണ എം..എ എന്ജിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പ്‌ സെപ്റ്റംബര്‍ 14ന് 10 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. അദീല ഐ..എസ്, ഡോ.മുഹമ്മദ്‌ ഹനീഷ്, ബഷീര്‍ ഫൈസി ദേശമംഗലം, സി.ഹംസ സാഹിബ്‌, എസ്.വി മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും. സിവില്‍ സര്‍വീസ് ട്രൈനര്‍മാരായ ജിജോ മാത്യു, കെ.പി ആഷിഫ്‌, സി.കെ അബൂബക്കര്‍ സിദ്ധീഖ്, ജിതേഷ് കണ്ണൂര്‍ , ജാഫര്‍ താനൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുക്കും. മെന്റെഴ്സിനും ഒഫീഷ്യല്‍സിനും ഉള്ള ട്രെയിനിംഗ് സെപ്റ്റംബര്‍ 13ന് 2 മണി മുതല്‍ നടക്കും. സാലിം ഫൈസി കൊളത്തൂര്‍ , ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. കൃത്യ സമയത്ത് എത്തിച്ചേരണമെന്നു കോഡിനേറ്റര്‍ റഷീദ് കോടിയൂറ അറിയിച്ചു.
- SKSSFstep