നിര്‍ധന വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനു പ്രവാസി കൂട്ടയ്മകള്‍ അനിവാര്യം : പുന്നയൂര്‍കുളം സൈനുദ്ധീന്‍

അബുദാബി : നിര്‍ധന വിദ്യാര്‍ത്ഥികളുടെയും അശരണരുടെയും ഉന്നമനത്തിനു പ്രാവാസി കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളുടെ അനിവാര്യത ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കഥാകൃത്ത് പുന്നയൂര്‍കുളം സൈനുദ്ധീന്‍ അഭിപ്രായപെട്ടു. പ്രസാധക രംഗത്തേക്ക് SKSSF അബുദാബി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കാല്‍വെപ്പ്; വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പ്രതീക്ഷയുടെ നേര്‍ കിരണങ്ങള്‍ നല്കുന്നതാണ്. SKSSF അബുദാബി കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച എസ് വി മുഹമ്മദ്‌ അലി മാസ്റ്ററുടെ "സംഘാടകന്‍റെ ചിരി" എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലറ ഗ്രുപ് എം ഡി ഷംസു നെല്ലറ ആദ്യ കോപ്പി ഏറ്റു വാങ്ങി ജില്ല പ്രസിഡണ്ട്‌ സാബിര്‍ മാട്ടുലിന്റെ അധ്യക്ഷധയില്‍ സയ്യിദ് ഷുഹൈബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിംസാറുല്‍ ഹഖ് ഹുദവി വായനയുടെ മാഹാത്മ്യം എന്ന വിഷയത്തില്‍ ക്ലാസ്സ്‌ എടുത്തു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ , ഹാരിസ് ബാഖവി, റഫീക്ക്തിരുവല്ലൂര്‍ , വി പി കെ അബ്ദുല്ല, പി കെ മുഹിയുധീന്‍ , അഷ്‌റഫ്‌ പി വാരം, അബ്ബാസ്‌ മൗലവി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സജീര്‍ ഇരിവേരി സ്വാഗതവും സിയാദ് കരിംബം നന്ദിയും പറഞ്ഞു.
- SHAJEER IRIVERI