ഹാജിമാര്‍ക്ക് മികച്ചസേവനം ഉറപ്പാക്കും: ശൈഖുനാ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍

മുക്കം: ഹജ്ജ്കര്‍മത്തിന് പോകുന്നവര്‍ക്ക് മികച്ചസേവനം ലഭ്യമാക്കുമെന്ന് കേരള ഹജ്ജ്കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ പറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി കേരളത്തിനുള്ള ക്വാട്ട അനുവദിച്ചുകിട്ടുന്നതിന് ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചെറുവാടി ദാറുല്‍ ഹസനാത്തില്‍ ഹജ്ജ്പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹസനാത്ത് പ്രസിഡന്റ് കെ.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ്കമ്മിറ്റിയംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു.
 വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പ്രാര്‍ഥന നടത്തി. ഡോ.ഇ.എന്‍. അബ്ദുല്ലത്തീഫ്, ഡോ. ജസ്‌ന എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സൗകര്യവും ഒരുക്കി.  പി.കെ. മുഹമ്മദ്, ഉസ്സയിന്‍, അഷ്‌റഫ് റഹ്മാനി, അബ്ദുറഹിമാന്‍ ലത്തീഫി, പി.ആര്‍. റിയാസ് ഹുദവി, റിഹ്‌ല മജീദ്, വി. ഇമ്പിച്യാലി മുസ്‌ല്യാര്‍, സി.കെ. ആലി ഹാജി, കെ. മോയിന്‍കുട്ടി, വൈത്തല അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.