ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു


എസ്.കെ.എസ്.എസ്.എഫ്. അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റി
ഇന്ന് രാത്രി അബുദാബിയില്‍ മയ്യിത്ത്‌ മനസ്കാരം
അബുദാബി: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിടെണ്ടും കാസറഗോഡ്, കുമ്പള സംയുക്ത ജമാഅത്തുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ്. അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്‌ സമീര്‍ അസ്അദി കമ്പാര്‍, ആക്ടി. പ്രസിഡന്റ്‌ അബ്ദുല്‍ അസീസ്‌ കീഴൂര്‍, ജനറല്‍ സെക്രെട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ എന്നിവര്‍ അനുശോചിച്ചു.
എളിമയും തെളിമയും ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന അദ്ദേഹം വിനയത്തിന്റെ ആള്‍രൂപമായിരുന്നു. സമ്പത്തിനോട്  ആസക്തിയോ അനിസ്ലാമികതയോട് വിട്ടുവീഴ്ചയോ ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയിലൂടെ സമുദായ സേവനത്തില്‍ പ്രോജ്വലിച്ച് നിന്ന ആ മഹനീയ വ്യക്തിത്വത്തിന്റെ വിടവാങ്ങല്‍ സുന്നീ മുസ്ലിം കൈരളിക്ക്‌ തീരാനഷ്ടം തന്നെയാണ്.
പരേതനുവേണ്ടിയുള്ള മയ്യിത്ത്‌ നമസ്കാരം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 8.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്നതാണ്.

പി ബി അബ്ദുല്‍റസാഖ് എം എല്‍ എ 
കാസര്‍കോട് : സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രതിനിധിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി കെ എം ബാവ മുസ്ല്യാരുടെ വിയോഗം ഉത്തരകേരളത്തിന് തീരാനഷ്ടമാണെന്ന് എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി ബി അബ്ദുല്‍റസാഖ് എം എല്‍ എ പറഞ്ഞു. കലുഷിതമായ മതരംഗത്ത് വ്യക്തമായ നിലപാടും പണ്ഡിത സാന്നിധ്യവുമായിരുന്നു അദ്ദേഹമെന്നും എം എല്‍ എ പറഞ്ഞു.

എം.സി ഖമറുദ്ധീന്‍ 
കാസര്‍കോട് : സംയുക്ത ജമാഅത്ത് ഖാസി ടി കെ എം ബാവ മുസ്ല്യാരുടെ നിര്യാണം മൂലം സത്യദീനിന്റെ യഥാര്‍ത്ഥ വഴികാട്ടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദിന്‍ പറഞ്ഞു. ആത്മാര്‍ത്ഥത തുളുമ്പുന്ന മിതവാക്കുകള്‍ കാസര്‍കോടിനെ സംബന്ധിച്ച് വരദാനമായിരുന്നു. ഖാസിയില്ലാത്ത കാസര്‍കോട് ചിന്തകള്‍ക്കപ്പുറമാണെന്നും ഖമറുദ്ദിന്‍ പറഞ്ഞു.

പി.എഫ്.ഐ.
കാസര്‍കോട് : സമുദായത്തിന് വേണ്ടി ഇസ്്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംസ്ഥാനത്തും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലും ജീവിതം മാറ്റിവെച്ച നിസ്വാര്‍ത്ഥനായ പണ്ഡിതനായിരുന്നു ഖാസി ബാവ മുസ്്‌ലിയാരെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിനും സമുദായത്തിനും കനത്ത നഷ്ടമാണെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു. 

ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ലത്തീഫ്, ജില്ലാ സെക്രട്ടറി ടി ഐ ആസിഫ്, പി അന്‍സാര്‍, മുസ്തഫ മച്ചംപാടി, കെ എം അബ്ദുല്‍ലത്തീഫ്, ഹനീഫ് മഹമൂദ്, ഉമറുല്‍ ഫാറൂഖ്, ത്വാഹ തൃക്കരിപ്പൂര്‍, എ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അനുശോചിച്ചു.

ചെര്‍ക്കളം അബ്ദുല്ല 
കാസര്‍കോട് : സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി കെ എം ബാവ മുസ്ല്യാരുടെ വിയോഗം ഉത്തരകേരളത്തിന്റെ പണ്ഡിത സൂര്യന്റെ അസ്തമയമാണെന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. മൂന്നു പതിറ്റാണ്ട് കാലം കാസര്‍കോടിന് ലഭ്യമായ ദീനി ചൈതന്യം മായുന്നുവെന്നത് വിശ്വസിക്കാനാവാത്ത സത്യമാണെന്നും ചെര്‍ക്കളം പറഞ്ഞു.

അവധി
ചട്ടഞ്ചാല്‍:: സമസ്ത കേരള മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റും മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷറുമായ കാസര്‍ഗോഡ് ഖാസി ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ച്  തിങ്കളാഴ്ച്ച (17/06/13) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിനു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് എം.ഐ.സി പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി ,ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ അറിയിച്ചു. ഇന്ന് തിങ്കളാഴ്ച്ച നടക്കേണ്ട അഡ്മിഷന്‍ നടപടി ക്രമങ്ങളില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല.

യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി
ചട്ടഞ്ചാല്‍:: സമസ്ത കേരള മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷററുമായ കാസര്‍കോട്‌ ഖാസി ബാവ മുസ്ലിയരുടെ വിയോഗം സമസ്തക്കും സമുദായത്തിനും തീരാ നഷ്ടമാണെന്ന് സമസ്ത കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറിയും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി.