സമസ്ത: പൊതു പരീക്ഷ ഏകീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഇന്ന് (28 വെള്ളി) ചേളാരിയില്‍ തുടങ്ങും

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15,16 തിയ്യതികളില്‍ കേരളം, തിമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു..., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9263 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ പങ്കെടുത്ത 2,09,734 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ ഇന്ന് (വെള്ളി) ചേളാരി പരീക്ഷാ ഭവനില്‍ പരിശോധിച്ചു തുടങ്ങും.
16 ഡിവിഷനുകളിലായി വിഭജിച്ചു 920 പരിശോധകരാണ് 7,61,858 ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നത്. 110 വീതം പരിശോധകരുള്ള 4 വിഷയാധിഷ്ഠിത ഡിവിഷനുകളും 80 വീതം പരിശോധകരുള്ള 3 ഡിവിഷനുകളും 40 വീതം പരിശോധകരുള്ള 4 ഡിവിഷനുകളും 20 വീതം പരിശോധകരുള്ള 4 ഡിവിഷനുകളും പരീക്ഷാ ഭവനില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ചീഫ് എക്‌സാമിനറുടെയും ഒരു അസിസ്റ്റന്റ് എക്‌സാമിനറുടെയും നേതൃത്വത്തില്‍ പരിശോധന നടക്കും. 5,7,10,+2 ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 920 അദ്ധ്യാപകരാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നത്.
ഒരു ചീഫ് സൂപ്രണ്ടിന്റെയും, അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ ഡിവിഷനുകളില്‍ രണ്ടു വീതം സൂപ്രവൈസര്‍മാരും ഒരു ജനറല്‍ എക്‌സാമിനറും പരിശോധനക്ക് മേല്‍ നോട്ടം വഹിക്കും. വൈകിട്ട് 3 മണിക്ക് മൂല്യനിര്‍ണ്ണയ ക്യാമ്പ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ സംസാരിക്കും.
- SKIMVBoard, Samasthalayam Chelari