തിരൂരങ്ങാടി ഏരിയാ സര്‍ഗലയം സമാപിച്ചു

തിരൂരങ്ങാടി : SKSSF തിരൂരങ്ങാടി ഏരിയാ സര്‍ഗലയം ഉള്ളണം ലത്വീഫിയ്യ മദ്രസയില്‍ സമാപിച്ചു. തിരൂരങ്ങാടി മേഖല ഒന്നാം സ്ഥാനവും യൂനിവേഴ്‌സിറ്റി, കുന്നുംപുറം മേഖലകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഹിദായ, കുല്ലിയ്യ, വിഖായ എന്ന വിഭാഗങ്ങളിലായി 350- ലധികം മത്സരാര്‍ത്ഥികള്‍ 80- ഓളം ഇനങ്ങളില്‍ മത്സരിച്ചു. മെയ് 4 ന് ശനിയായ്ച്ച വൈകീട്ട് 4 മണിക്ക് നടന്ന വിളംബര കലാജാഥക്ക് നൗഷാദ് ചെട്ടിപ്പടി, റഫീഖ് ഉള്ളണം, അശ്‌റഫ് മലയില്‍, സൈദലവി ഫൈസി, ത്വാഹാ തങ്ങള്‍, റഫീഖ് മാമ്പുഴ നേതൃത്വം നല്‍കി. 7 മണിക്ക് നടന്ന പൊതു സമ്മേളനം സി. മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അലവി ഹാജി ഉള്ളണം അധ്യക്ഷത വഹിച്ചു. അലി ഫൈസി പന്താരങ്ങാടി മുഖ്യപ്രഭാഷണം നടത്തി. റഹീം മാസ്റ്റര്‍ ചുഴലി, റാസി ബാഖവി സൂപ്പര്‍ബസാര്‍, ഹമീദ് ബാവ കുന്നുമ്മല്‍, നൗഷാദ് ചെട്ടിപ്പടി, ബാസിത്ത് സി.പി ചെമ്പ്ര, സൈതലവി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് ചുഴലി സ്വഗതവും റഫീഖ് ഉള്ളണം നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകന്‍ എടപ്പാള്‍ ബാപ്പു മുഖ്യാതിഥിയായിരന്നു. ഞായര്‍ വൈകീട്ട് 7 മണിക്ക് നടന്ന സമാപന സമ്മേളനം റാസി ബാഖവി ഉദ്ഘാടനം ചെയ്തു. കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് സമ്മാന ദാനം നടത്തി. നൗഷാദ് ചെട്ടിപ്പടി സ്വാഗതവും സൈനുദ്ധീന്‍ ഫൈസി നന്ദിയും പറഞ്ഞു. മത്സരങ്ങള്‍ക്ക് റാസി ബാഖവി,നൗശാദ് ചെട്ടിപ്പടി,സൈനുദ്ദീന്‍ ഫൈസി,റസാഖ് ഫൈസി,സുലൈമാന്‍ ഉഗ്രപുരം,ശരീഫ് ചുഴലി,അഷ്‌റഫ് മലയില്‍,മുഹമ്മദലി പുളിക്കല്‍,റഫീഖ് ഉള്ളണംസൈതലവി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിലംവിട്ട്ചാടല്ലേ.... സര്‍ഗലയവേദിയില്‍ ഗാനവുമായി എടപ്പാള്‍ ബാപ്പു...
ള്ളണം : SKSSF ഏരിയാ സര്‍ഗലയത്തില്‍ മുഖ്യാതിഥിയായി വന്ന എടപ്പാള്‍ ബാപ്പു ഗാനമവതരിപ്പിച്ച് സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.നിലംവിട്ട് ചാടല്ലേ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ഗാനമാണ് പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചത്. ഗാനത്തിന്റെ ആശയം സമൂഹം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആമുഖമായി ആവശ്യപ്പട്ടു. ധാര്‍മികത പുലര്‍ത്തുനന്ന എടപ്പാള്‍ ബാപ്പു സര്‍ഗലയ പരിപാടികളെ സന്തോഷ പൂര്‍വമാണ് നോക്കിക്കാണുന്നത്. മതപ്രഭാഷണ വേദികളില്‍ വയളിന് മുമ്പ് പിതാവിനോടൊപ്പം ബുര്‍ദ ചൊല്ലാന്‍ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്, ഇന്നും അത് തുടരുന്നു...അദ്ദേഹം പറഞ്ഞു.