ഇസ്‌ലാമിക കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കേണ്ടവയാണ് : ഖാസി ത്വാഖ

കാസര്‍കോട് : ഇസ്‌ലാമിക അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടാതെയുള്ള കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണെന്നും അത് ഇസ്‌ലാമിക പ്രബോധന രംഗത്തെ ഒരായുധമാക്കാന്‍ ഇത്തരം മേഖലകളില്‍ കഴിവുള്ളവര്‍ ഉപയോഗപ്പെടുത്തണമെന്നും കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി പ്രസ്താവിച്ചു. SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച സര്‍ഗലയത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹാദിതങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍., എന്‍.. നെല്ലിക്കുന്ന് എം.എല്‍., ടി.പി. അലി ഫൈസി എന്നിവര്‍ മുഖ്യതിഥികളായിരുന്നു. SYS ജില്ലാ ട്രഷറര്‍ മോട്രോ മുഹമ്മദ് ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.കെ. യൂസുഫ് ഹാജി റണ്ണേര്‍സ്അപ്പും വിതരണം ചെയ്തു. എം.. ഖാസിം മുസ്ലിയാര്‍ വിഖായ വിഭാഗത്തിന്റെയും ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഹിദായ വിഭാഗത്തിന്റെയും, താജുദ്ദീന്‍ ദാരിമി പടന്ന കുല്ലിയ വിഭാഗത്തിന്റെയും, റഷീദ് ബെളിഞ്ചം സലാമ വിഭാഗത്തിന്റെയും ട്രോഫികള്‍ നല്‍കി, കോഹിനൂര്‍ മൂസ ഹാജി , സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ സര്‍ഗ പ്രതിഭാ പട്ടവും, അബൂബക്കര്‍ സാലൂദ് നിസാമി, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, മുനീര്‍ ഫൈസി ഇടിയടുക്ക, എന്‍.. അബ്ദുല്‍ ഹമീദ് ഫൈസി എന്നിവര്‍ സമ്മാന ദാനവും നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ നിസാമി സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരി നന്ദിയും പറഞ്ഞു.