ശംസുല്‍ ഉലമ അക്കാദമി റംസാന്‍ കാമ്പയിന്‍ - 13; മേഖലകളില്‍ ശിഹാബ് തങ്ങള്‍ - ഉമറലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തും

വെങ്ങപ്പള്ളി : ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി മെയ് 31 മുതല്‍ ജൂലൈ 31 വരെ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്റെ ഭാഗമായി 14 മേഖലകളിലും മുഹമ്മദലി ശിഹാബ് തങ്ങള്‍-ഉമറലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുംമേഖലാ കേന്ദ്രങ്ങളില്‍ വെല്‍ഫയര്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സദസ്സില്‍ മേഖലാ ഭാരവാഹികള്‍, ഖത്തീബുമാര്‍, സമസ്തയുടേയും പോഷകഘടകങ്ങളുടേയും ഭാരവാഹികള്‍, അക്കാദമി ജനറല്‍ബോഡി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 31 ന് വെള്ളിയാഴ്ച 3 മണിക്ക് ചുങ്കം മദ്‌റസയില്‍ നടക്കുന്ന തലപ്പുഴ മേഖലാ സംഗമത്തില്‍ വെച്ച് അക്കാദമിയുടെ ഈ വര്‍ഷത്തെ റംസാന്‍ കാമ്പയിന്‍ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടക്കും. ഖാസിംദാരിമി പന്തിപ്പൊയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിന്തല്‍മണ്ണ പ്രാര്‍ത്ഥനാ സദസ്സിന്‍ നേതൃത്വം നല്‍കും. ഇബ്രാഹിം ഫൈസി വാളാട്, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ്കുട്ടി ഹസനി, ഉമര്‍ ഫൈസി, എം അബ്ദുറഹിമാന്‍, ഇ കുഞ്ഞമ്മദ്, ഉമര്‍ ദാരിമി, കുന്നോത്ത് ഇബ്രാഹിം ഹാജി, കെ സി അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സംസാരിക്കും.