SKSSF പരിസ്ഥിതി പ്രചരണോല്‍ഘാടനം നാളെ (01, ശനി)

മലപ്പുറം : SKSSF സംസ്ഥാന വ്യാപകമായി ജൂണ്‍ 1 മുതല്‍ 10 വരെ നടത്തുന്ന പരിസ്ഥിതി പ്രചരണത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം നാളെ (01, ശനി) കാലത്ത് 10 മണിക്ക് പുളിക്കല്‍ അരൂരില്‍ നടക്കും. പ്രചരണത്തിന്റെ ഭാഗമായി ജില്ലാതല പരിസ്ഥിതിചര്‍ച്ച, മികച്ച കര്‍ഷകരെ ആദരിക്കല്‍ പരിസ്ഥിതി പഠനക്യാമ്പ്, പരിസ്ഥിതി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തല്‍, സംസ്ഥാനതല പ്രബന്ധ മല്‍സരം, പള്ളികളില്‍ പരിസ്ഥിതി പ്രഭാഷണങ്ങള്‍, ഫലവൃക്ഷതൈ നടല്‍ തുടങ്ങിയവ നടക്കും.
ഉല്‍ഘാടന പരിപാടിയില്‍ ജനപ്രതി നിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. 'പരിസ്ഥിതി നിലനില്‍പിന്റെ ജീവതാളം' എന്ന വിഷയത്തില്‍ നടത്തുന്ന പ്രബന്ധ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 1000 വാക്കുകളില്‍ കവിയാത്ത ഉപന്യാസം ജൂണ്‍ 8 ന് മുമ്പ് skssfstate@gmail.com എന്ന വിലാസത്തില്‍ അയക്കണമെന്ന് കണ്‍വീനര്‍ പ്രൊഫ. അബ്ദുറഹീം കൊടശ്ശേരി അറിയിച്ചു.

SKSSF സംസ്ഥാന ശില്‍പശാല നാളെ (01, ശനി)

കോഴിക്കോട് : സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്‍പശാല ജൂണ്‍ 1, 2 തിയ്യതികളില്‍ എടപ്പാള്‍ ആയുര്‍ഗ്രീനില്‍ നടക്കും. ജൂണ്‍ 1 ന് വൈകീട്ട് സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സംഘാടനം, നയരേഖ ചര്‍ച്ച, കലണ്ടര്‍, രജതജൂബിലി, മീറ്റ് ദ പ്രസ്സ്, ആസ്വാദനം തുടങ്ങിയ വിവിധ സെഷനുകളില്‍ സംഘടനാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ക്യാമ്പ് സമാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന തല ഉപസമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാര്‍, എന്നിവരാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കേണ്ടതെന്ന് ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.

SYS മേഖലാ ക്യാമ്പുകള്‍ക്ക് ഉജ്ജ്വല തുടക്കം; ഡിസംബറില്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്തും

പട്ടിക്കാട് : സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് കേന്ദ്രങ്ങളിലായി നടത്തുന്ന മേഖലാ ക്യാമ്പുകള്‍ക്ക് ഉജ്ജ്വല തുടക്കം. 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ കാസര്‍കോഡ് വാദിതൈ്വബയില്‍ നടക്കുന്ന അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍, നീലഗിരി, പാലക്കാട്, മലപ്പുറം ജില്ലാ പ്രതിനിധികള്‍ സംബന്ധിച്ച മേഖലാ ക്യാമ്പ് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജില്‍ നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബറില്‍ എല്ലാ ജില്ലകളിലും ജില്ലാ സമ്മേളനം നടത്തുമെന്ന് കര്‍മ്മപദ്ധതി അവതരിപ്പിച്ച അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മേഖലാ പണ്ഡിത സംഗമം, റമളാന്‍ കാമ്പയിന്‍, വാദിതൈ്വബ സംഗമം, വജ്ര ജൂബിലി സേന, സുന്നി അഫ്കാര്‍ സംഗമം, ജില്ലാ ക്യാമ്പ്, ജില്ലാ സമ്മേളനം തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ ക്യമ്പില്‍ അവതരിപ്പിച്ചു. 'വിദ്യാഭ്യാസം അതിജീവന മാര്‍ഗ്ഗം' ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ അവതരിപ്പിച്ചു. ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സയ്യിദ് കെ.കെ.എസ്. തങ്ങള്‍, ശരീഫ് ദാരിമി നീലഗിരി പ്രസംഗിച്ചു. പി.പി. മുഹമ്മദ് ഫൈസി സ്വാഗതവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. ഏഴു മാസം കൊണ്ട് ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ സ്വഫ്‌വാന്‍ പരിയാപുരത്തിന് പെരിന്തല്‍മണ്ണ മണ്ഡലം എസ്.വൈ.എസ്. ഉപഹാരം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമ്മാനിച്ചു. പി.ടി. അലി മുസ്‌ലിയാര്‍, സിദ്ദീഖ് ഫൈസി അമ്മിനിക്കാട് സംബന്ധിച്ചു

SKSSF ആട്ടീരി എക്‌സലന്‍ഷ്യ കരിയര്‍ വിന്‍ഡോ സംഘടിപ്പിച്ചു

കോട്ടക്കല്‍ : ആട്ടീരി യൂണിറ്റ് SKSSF എക്‌സലന്‍ഷ്യ കരിയര്‍ വിന്‍ഡോ ഇര്‍ശാദ് കാമ്പസില്‍ മഹല്ല് പ്രസിഡണ്ട് വി. കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സി. മുഖ്താര്‍ അധ്യക്ഷത വഹിച്ചു. TREND ചെയര്‍മാന്‍ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി കരിയര്‍ ക്ലാസിന് നേതൃത്വം നല്‍കി. SSLC പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയ അബ്ദുല്‍ ബാഇസ് ചീരങ്ങന്‍, ചോലക്കല്‍ ജാസില്‍, പ്ലസ് ടു പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയ വി. ശൈമ സാമിയ എന്നിവര്‍ക്ക് എക്‌സലന്റ് അവാര്‍ഡും SSLC, +2 വിജയകള്‍ക്കുള്ള ഉപഹാരവും വി. കുഞ്ഞിമുഹമ്മദ് ഹാജി സമ്മാനിച്ചു. റവാസ് ആട്ടീരി, ചീരങ്ങന്‍ മൊയ്തീന്‍ഹാജി, ബി.കെ കുഞ്ഞാപ്പു, കെ.വി ജഅ്ഫര്‍ ഇന്ത്യനൂര്‍, വി. ഹനീഫ, കെ.കെ സിദ്ദീഖ്, ഫൈസല്‍ വടക്കേതില്‍, വി. അബ്ദുല്‍മനാഫ്, വി. റാശിദ്, ശുകൂര്‍ പഞ്ചിളി, പി. താജുദ്ദീന്‍, റാശിദ് തൊട്ടിയില്‍, സി. ആസിഫ്, എം. ഇര്‍ഫാദ് ബശീര്‍, .കെ മുനവ്വര്‍, ജദീര്‍ കൊമ്പത്തിയില്‍, എന്‍. അബ്ദുല്‍ മജീദ്, പി. സ്വഫ്‌വാന്‍ പ്രസംഗിച്ചു.

ഇംഗ്ലീഷില്‍ ഖുര്‍ആന്‍ ക്ലാസ് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

എസ്.എസ്.എല്‍.സി വിജയിച്ച മുഴുവനാളുകള്‍ക്കും +1ന് സൗകര്യമൊരുക്കണം : SKSSF

കാസര്‍കോട് : വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായ കാസര്‍കോട് ജില്ലയില്‍ SSLC വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്‌വണ്ണിന് പഠിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. തെക്കന്‍ ജില്ലകളില്‍ SSLC വിജയിച്ചവര്‍ക്ക് മുഴുവനും പ്ലസ്‌വണ്ണിന് അവസരം ലഭിച്ച് 50 ശതമാനത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഓരോ വര്‍ഷവും കാസര്‍കോട് ജില്ലയില്‍ SSLC വിജയിച്ച 50 ശതമാനം വിദ്യാര്‍ത്ഥികളും പ്ലസ്‌വണ്ണിന് സീറ്റ് ലഭിക്കാതെ നെട്ടോട്ടം ഓടുകയാണ്. ഇത് കാസര്‍കോട് ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയാണ്. ഇതിന്ന് പരിഹാരം കാണാന്‍ ജില്ലയിലെ നിലവിലുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സീറ്റുകള്‍ അധികരിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകള്‍ അനുവധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രസ്തുത ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ജില്ലാ കമ്മിറ്റി നിവേദനം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.  

SKSSF സംസ്ഥാന സര്‍ഗലയം; ഹിദായ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കാസര്‍കോട് : SKSSF സംസ്ഥാന കമ്മിറ്റി എറണാകുളം എടപ്പള്ളിയില്‍ സംഘടിപ്പിച്ച സര്‍ഗലയം 2013 ല്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. വിഖായ, ഹിദായ, കുല്ലിയ്യ, സലാമ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഹിദായ വിഭാഗത്തില്‍ കാസര്‍കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വിഖായ വിഭാഗത്തില്‍ ഖിറാഅത്ത്, മെമ്മറി ടെസ്റ്റ്, ക്വിസ്സ്, മലയാളപ്രബന്ധം, ഹിദായ വിഭാഗത്തില്‍ മലയാളപ്രസംഗം, ഹിഫ്‌ള് കുല്ലിയ വിഭാഗത്തില്‍ അറബി പദപ്പയറ്റ്, മലയാളപ്രസംഗം, സലാമ വിഭാഗത്തില്‍ ഇംഗ്ലീഷ് പ്രസംഗം, വെബ്‌സൈറ്റ് നിര്‍മ്മാണം എന്നിവയില്‍ ഒന്നാം സ്ഥാനവും സംഘഗാനം, മലയാളപ്രസംഗം, ക്വിസ്സ്, അറബിക് കവിതാ രചന (കുല്ലിയ്യ), ഡിജിറ്റല്‍ ഡിസൈനിംഗ്, ഗ്രൂപ്പ് ചര്‍ച്ച (സലാമ), ഇംഗ്ലീഷ് പദപ്പയറ്റ്, ഖിറാഅത്ത്, മലയാളപ്രസംഗം (വിഖായ) സംഘഗാനം, മാപ്പിളപ്പാട്ട്, അറബിപദപ്പയറ്റ്, ഖിറാഅത്ത്, അറബിക് പ്രബന്ധം, അറബിക് കഥാരചന, ബുര്‍ദ്ദ (ഹിദായ) എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി. ഖലീല്‍ ഹസനി ചൂരി ടീം മാനേജറും, ഫാറൂഖ് കൊല്ലമ്പാടി, ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ അസിസ്റ്റന്റ് മാനേജര്‍മാരുമായ കാസര്‍കോട് ജില്ലാ ടീമിനെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ നേതൃത്വത്തില്‍ ജില്ലാ നേതാക്കള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. ബഷീര്‍ ദാരിമി തളങ്കര, .. സിറാജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

SKIC ത്രൈമാസ കാമ്പയിന്‍ ; റിയാദ് സോണ്‍ സമാപന സമ്മേളനം ജൂണ്‍ 06, 07 തിയ്യതികളില്‍

ഇമാം ശാഫി അക്കാദമി; അഡ്മിഷന്‍ അിറയിപ്പ്

കുമ്പള : കുമ്പള ബദ്‌രിയ്യ നഗര്‍ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ ജൂണ്‍ 3 നും ഡിഗ്രി ക്ലാസ്സുകള്‍ ജൂണ്‍ 10 നും ആരംഭിക്കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതിയതായി ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിച്ചവര്‍ ജൂണ്‍ 2 ന് ഉച്ചക്ക് ശേഷം തന്നെ നിര്‍ദ്ധിഷ്ട രേഖകളുമായി രക്ഷിതാക്കളോടൊപ്പം സ്ഥാപനത്തില്‍ എത്തിച്ചേരേണ്ടതാണ്.

ശംസുല്‍ ഉലമ അക്കാദമി റംസാന്‍ കാമ്പയിന്‍ - 13; മേഖലകളില്‍ ശിഹാബ് തങ്ങള്‍ - ഉമറലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തും

വെങ്ങപ്പള്ളി : ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി മെയ് 31 മുതല്‍ ജൂലൈ 31 വരെ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്റെ ഭാഗമായി 14 മേഖലകളിലും മുഹമ്മദലി ശിഹാബ് തങ്ങള്‍-ഉമറലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുംമേഖലാ കേന്ദ്രങ്ങളില്‍ വെല്‍ഫയര്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സദസ്സില്‍ മേഖലാ ഭാരവാഹികള്‍, ഖത്തീബുമാര്‍, സമസ്തയുടേയും പോഷകഘടകങ്ങളുടേയും ഭാരവാഹികള്‍, അക്കാദമി ജനറല്‍ബോഡി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 31 ന് വെള്ളിയാഴ്ച 3 മണിക്ക് ചുങ്കം മദ്‌റസയില്‍ നടക്കുന്ന തലപ്പുഴ മേഖലാ സംഗമത്തില്‍ വെച്ച് അക്കാദമിയുടെ ഈ വര്‍ഷത്തെ റംസാന്‍ കാമ്പയിന്‍ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടക്കും. ഖാസിംദാരിമി പന്തിപ്പൊയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിന്തല്‍മണ്ണ പ്രാര്‍ത്ഥനാ സദസ്സിന്‍ നേതൃത്വം നല്‍കും. ഇബ്രാഹിം ഫൈസി വാളാട്, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ്കുട്ടി ഹസനി, ഉമര്‍ ഫൈസി, എം അബ്ദുറഹിമാന്‍, ഇ കുഞ്ഞമ്മദ്, ഉമര്‍ ദാരിമി, കുന്നോത്ത് ഇബ്രാഹിം ഹാജി, കെ സി അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സംസാരിക്കും.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന മിഅറാജ് പ്രഭാഷണവും നാട്ടിക ഉസ്താദ്‌ അനുസ്മരണവും നാളെ (31)

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗടിപ്പിക്കുന്ന മിഅറാജ് പ്രഭാഷണവും മർഹൂം നാട്ടിക മൂസ മുസ്ലിയാർ അനുസ്മരണവും മെയ്‌ 31 ന് വെള്ളിയാഴ്ച മഗരിബ് നിസ്കരാനന്തരം അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതനും സമസ്ത മലപ്പുറം ജില്ലാ സെക്രടറിയുമായ പുത്തനഴി മൊയ്ദീൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും.

ഖുര്‍ആന്‍ പഠനം ലോകത്തിന് വെളിച്ചം പകരുന്നു: ത്വാഖാ അഹ്മദ് മൗലവി

എം..സിദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ പടിഞ്ഞാര്‍ കാമ്പസിലെ പുതുതായി നിര്‍മ്മിച്ച കെട്ടിടം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ഉദുമ : ഹാഫിളീങ്ങള്‍ നവലോകത്തിന് വെളിച്ചം പകരുന്നുവെന്നും കേരളത്തില്‍ ഹാഫിളീങ്ങളുടെ വര്‍ധനവ് സ്തുത്യര്‍ഹമാണെന്നും ത്വാഖാ അഹ്മദ് മൗലവി. ഉദുമ പടിഞ്ഞാറിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് ക്യാമ്പസില്‍ വെച്ചു നടന്ന ഹാഫിളിനെ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനില്‍ ഏറ്റവും മഹത്വമര്‍ഹിക്കുന്നത് ഖുര്‍ആന്‍ പഠിക്കുന്നതിലാണെന്നും അതിനായി പുതു തലമുറ രംഗത്ത് വരണമെന്നും ജനങ്ങള്‍ അവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടി സമസ്ത കേന്ദ്ര മുശാവറംഗം യു. എം. അബ്ദുര്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു.
പതിനാല് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കിയ തംജീദ് തൊട്ടിയെ ചടങ്ങില്‍ ഉസ്താദ് ത്വാഖാ അഹ്മദ് മൗലവി ആദരിച്ചു. പരിപാടിയില്‍ കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. ക്യാമ്പസില്‍ നടന്ന ചിറാഗെ മദീന പരിപാടിയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംസ്ഥാന കലോത്സവങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും കെ.എസ് അലി തങ്ങള്‍ വിതരണം ചെയ്തു. പ്രൊഫസര്‍ നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഹാഫിള് സാജിദ് മൗലവി, ഹാഫിള് മുഹമ്മദലി ദാരിമി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ്‌വേ, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ശാഫി ഹാജി ബേക്കല്‍, മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ശാഫി ഹാജി കട്ടക്കാല്‍, ടി.വി മുഹമ്മദ് കുഞ്ഞി ഹാജി എനര്‍ജി തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിന് മുജീബ് റഹ്മാന്‍ ഹുദവി സ്വാഗതം പറഞ്ഞു. അബ്ദുര്‍റഹ്മാന്‍ ഇര്‍ശാദി ഹുദവി തൊട്ടി നന്ദി പറഞ്ഞു.

ഫാമിലി കൌണ്‍സിലിംഗ് 31 ന് ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെയും SKSSF യു... സ്റ്റേറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 31 വെള്ളിയാഴ്ച രാത്രി 7.30ന് ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ ഫാമിലി കൌണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. കലുശിതമായ സാമുഹ്യാന്തരീക്ഷത്തിലും കുടുംബ ബന്ധത്തിന്‍റെ സ്നേഹവും സൌഹൃദവും അന്യം നിന്നുപോകാതിരിക്കാനുള്ള വഴികളെ കുറിച്ച് സംഗമത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. പ്രമുഖ ഫാമിലി കൌണ്‍സിലറും എന്‍.എല്‍.പി. മാസ്റ്റര്‍ ട്രൈനറുമായ ട്രന്‍റ് ഡയറക്ടര്‍ അലി കെ. വയനാട് ക്ലാസ് നയിക്കും. ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ചെയര്‍മാന്‍ കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് ശുഐബ് തങ്ങള്‍, ഹാശിം നൂനേരി, റശീദ് കോടിയൂറ പ്രസംഗിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങള്‍ 0554647695 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

MIC തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രഥമ ഹാഫിളിനെ ആദരിക്കുന്നു

ഉദുമ : എം..സി തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മന:പ്പാഠമാക്കിയ പ്രഥമ ഹാഫിസിനെ മെയ് 29 ന് ബുധന്‍ അസര്‍ നിസ്‌കാരാനന്തരം ഉദുമ കാമ്പസില്‍ വെച്ച് സനദ് നല്‍കിയാദരിക്കുന്നു. എം..സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവിയാണ് പത്ത്‌വയസ്സുകാരനായ തംജീദ് തൊട്ടിയെ ഹാഫിസ്പട്ടം നല്‍കിയാദരിക്കുന്നത്. യോഗത്തില്‍ കുമ്പോല്‍ അലി തങ്ങള്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഇബ്രാഹീം ഹാജി ഖത്തര്‍, സി.ബി ബാവ ഹാജി, മുജീബ് ഹുദവി വെളിമുക്ക്, ഹാഫിസ് സാജിദ് മൗലവി, ഹാഫിള് മുഹമ്മദലി ദാരിമി, സി.എ മുഹമ്മദ് കുഞ്ഞിമുസ്ലിയാര്‍, അബ്ദുല്ലകുഞ്ഞിഹാജി സ്പീഡ്‌വേഗ്രൂപ്പ്, മുഹമ്മദ് കുഞ്ഞിഹാജി പാക്യാര, ശാഫിഹാജി ബേക്കല്‍, പി.വി അബ്ദുറഹിമാന്‍ഹജി, ഖാലിദ് ഫൈസി ചേറൂര്‍, എം.പി മുഹമ്മദ് ഫൈസി, മുഹമ്മദ് കുഞ്ഞി തൊട്ടി, ശാഫിഹാജി സ്പീഡ്‌വേഗ്രൂപ്പ്, തായല്‍ അന്തുമായി ഹാജി മാണിക്കോത്ത്, എസ്.വി അബ്ദുല്ല, സി.എം മുഹമ്മദ് ശാഫിഹാജി, കട്ടക്കാല്‍ ശാഫിഹാജി, അബ്ദുല്ല കുഞ്ഞി ഖത്തീബ്ച്ചാ മേല്‍പറമ്പ്, ടി.വി മുഹമ്മദ് കുഞ്ഞിഹാജി എനര്‍ജി, ഹമീദ് മാങ്ങാട്, തോട്ടപ്പാടി ബഷീര്‍, ഹുസൈനാര്‍ ഹാജി, നാസര്‍ നാലപ്പാട്, അബ്ദുറഹിമാന്‍ ഹുദവി, ഹസൈനാര്‍ ഫൈസി, ജുനൈദ് ഹുദവി, സിറാജ് ഹുദവി, അബ്ദുസ്സമദ് ഹുദവി, സ്വാദിഖ് ഹുദവി, ഫസ്‌ലുറഹ്മാന്‍ ഹുദവി, സവാദ് ഹുദവി, കെ.എം ഹസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവരും മറ്റു പ്രമുഖരും സംബന്ധിക്കും. ദാറുല്‍ ഇര്‍ഷാദ് സീനിയര്‍ മുദരിസ് നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം നടത്തപ്പെടുന്ന ഖതമുല്‍ ഖുര്‍ആന്‍ ദിക്ര്‍ ദുആ മജ്‌ലിസിന് അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഹാഫിസ് അബ്ദുസ്സലാം മൗലവി നേതൃത്വം നല്‍കും. ദിക്ര്‍ ദുആ മജ്‌ലിസില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് വേദി ഒരിക്കിയിട്ടുള്ളതെന്നും ശേഷം ചീര്‍ണിവിതരണമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

DHIU ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സ് സമാപിച്ചു

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഏകദിന പി.ജി ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സ് സമാപിച്ചു. രാവിലെ 9 മണിക്ക് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സെഷനോടെ ആരംഭിച്ച കോണ്‍ഫറന്‍സ് രണ്ട് വേദികളില്‍ ആറു സെഷനുകളിലായാണ് നടന്നത്. വിവിധ വിഷയങ്ങളില്‍ 31 പേര്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. അദര്‍ ബുക്‌സ് എം.ഡി ഡോ. ഔസാഫ് ഹസന്‍, ഡോ. സൈതാലി ഫൈസി, ഡോ. സഈദ് ഹുദവി നാദാപുരം, അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, മന്‍സൂര്‍ ഹുദവി മാവൂര്‍, മുഹമ്മദ് ഹുദവി കടുങ്ങല്ലൂര്‍, ശരീഫ് ഹുദവി ചെമ്മാട് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. യു.ശാഫി ഹാജി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പ്രൊഫ. കെ.സി മുഹമ്മദ് ബാഖവി, ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, സുഹൈല്‍ ഹുദവി, സലാഹുദ്ദീന്‍ ഹുദവി പ്രസംഗിച്ചു.  

മതമൂല്യങ്ങളിലേക്കുള്ള തിരിച്ചുവരവിന് പണ്ഡിതന്മാര്‍ മാര്‍ഗദര്‍ശികളാവണം : ഹൈദരലി ശിഹാബ് തങ്ങള്‍

തേഞ്ഞിപ്പലം : മതമൂല്യങ്ങളില്‍ നിന്നും ദൈവീക ചിന്തകളില്‍ നിന്നും അകലുകയും ഓരോരുത്തരും താന്തോന്നികളായി ജീവിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രകൃതിപരമായ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മനുഷ്യര്‍ നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും കരുതിവെപ്പില്ലാതെ പെരുമാറുന്നതും ആപത്ഘട്ടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ഇത്തരം ദുരവസ്ഥകളില്‍ പണ്ഡിതന്മാര്‍ ക്രിയാത്മകമായ ദൗത്യം നിറവേറ്റണമെന്നും സാമൂഹ്യ ബാധ്യതകളെ പറ്റിയും മതമൂല്യങ്ങളെ കുറിച്ചും സമയബന്ധിതമായി സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സിലില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, .എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍..എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, എം.. ചേളാരി, ശരീഫ് കാശിഫി കൊല്ലം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, മൊയ്തീന്‍ ഫൈസി നീലഗിരി, അബ്ദുസ്സലാം ഫൈസി ചിക്മംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കെ.സി.അഹ്മദ് കുട്ടി മൗലവി കോഴിക്കോട് നന്ദിയും പറഞ്ഞു.

SKSSF സര്‍ഗലയം; മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാര്‍

ഇടപ്പള്ളി : SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം ഇസ്‍ലാമിക കലാസാഹിത്യ മത്സരത്തില്‍ മലപ്പുറം ജില്ല 581 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കോഴിക്കോട് ജില്ല 418 പോയിന്റും കാസര്‍ഗോഡ് ജില്ല 350 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. രണ്ട് ദിവസമായി അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ 15 വേദികളിലായി രണ്ടായിരം കലാ പ്രതിഭകള്‍ മാറ്റുരച്ചു. സാംസ്‌കാരിക കേരളത്തിലെ പ്രമുഖ വ്യക്തികളാണ് വിധികര്‍ത്താകളായി മത്സരം നിയന്ത്രിച്ചത്. മത്സര പരിപാടികള്‍ കേരള ഇസ്‌ലാമിക് ക്ലാസ് റൂമിലൂടെ തത്സമയ ഒണ്‍ലൈന്‍ സംപ്രേഷണം നടത്തിയിരുന്നു. സമാപന സമ്മേളനം ബെന്നി ബെഹന്നാന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. .എ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. കുട്ടശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മടക്കടവന്‍, ത്യക്കാക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ഐ മുഹമ്മദലി, ചെന്നല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സുരേശ് ബാബു, അബ്ദുല്‍ സലാം ഫൈസി അടിമാലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, മജീദ് ഫൈസി, മജീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജന:കണ്‍വീനര്‍ എം.എ പരീത് സ്വാഗതവും പി.എ പരീത്കുഞ്ഞ് നന്ദിയും പറഞ്ഞു.

SMF മഹല്ല് ശാക്തീകരണ പദ്ധതി ശില്‍പശാല 27 ന് ദാറുല്‍ ഹുദായില്‍

തിരൂരങ്ങാടി : SMF മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വിവിധ മഹല്ല് പദ്ധതികളെകുറിച്ച് വിശദീകരിക്കുന്ന ഏകദിന ശില്‍പശാല മെയ് 27 ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. സുന്‍ദൂഖ് പലിശ രഹിത വായപാ നിധി, ആശ്വാസ്, ത്വിഫ്ല്‍, കുരുന്നുകൂട്ടം തുടങ്ങിയ പദ്ധതികള്‍ ശില്‍പശാലയില്‍ അവതരിപ്പിക്കപ്പെടും. ശില്‍പശാല SMF ജില്ലാ പ്രസിഡന്റ് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈദലവി ഹാജി, യു. ശാഫി ഹാജി എന്നിവര്‍ സംബന്ധിക്കും. ഉച്ചക്ക് 2 മണിക്ക് മദ്‌റസകള്‍ക്ക് ലഭ്യമാവുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്ന വിഷയത്തില്‍ സുബൈര്‍ നെല്ലിക്കാപറമ്പ് ക്ലാസെടുക്കും. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9961735498 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

SYS, SKSSF കൊടുവള്ളി ടൌണ്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് ദാനവും കരിയര്‍ കൊണ്‍സിലിങ്ങും 31 ന്

മലപ്പുറം : ഈ വര്‍ഷത്തെ SSLC, +2 വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും എല്‍.സി.ഡി. പ്രൊജക്ടറിന്‍റെ സഹായത്തോടെയുള്ള കൌണ്‍സിലിഗ് ക്ലാസും 2013 മെയ് 31 വെള്ളിയാഴ്ച വൈകീട്ട് 3 മുതല്‍ 5 വരെ കൊടുവള്ളി സിറാജുല്‍ ഹുദായിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ വെച്ച് നടക്കും. ശംസുദ്ദീന്‍ ഒഴുകൂര്‍ (ട്രെന്‍റ് ആര്‍.പി.) ക്ലാസിന് നേതൃത്വം നല്‍കും.

ദാറുല്‍ ഹുദാ ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സ് ഇന്ന് (26)

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ആദ്യമായി അരങ്ങേറുന്ന പി.ജി സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് ഇന്ന് (26/5/2013) നടത്തപ്പെടും. വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്ത പി.ജി ഡിസര്‍ട്ടേഷനുകള്‍ ആധാരമാക്കി നടത്തുന്ന സെഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ മുപ്പതോളം പ്രസന്റേഷനുകളാണ് നടക്കുക. ഇസ്‌ലാമിക് സോഴ്‌സസ്; റെലവന്‍സ് ആന്റ് അപ്ലിക്കേഷന്‍, ഖുര്‍ആന്‍ ആന്റ് സുന്ന; തീം, ടെക്സ്റ്റ് ആന്റ് കോണ്‍ടെക്സ്റ്റ്, ഇസ്‌ലാമിക് ജൂറിസ്പുഡന്‍സ്; ലോ ആന്റ് അപ്ലിക്കേഷന്‍, ഇസ്‌ലാമിക് ടീച്ചിംഗ് ഓണ്‍ ബിഹാവിയറല്‍ സയന്‍സ് , ഇന്റലക്ച്വല്‍ ഹിസ്റ്ററി ആന്റ് കണ്ടിന്വേഷന്‍, മുസ്‌ലിം ഇന്റലിജെന്‍ഷ്യ, ഏരിയ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അഞ്ച് സെഷനുകളായി നടക്കുന്ന പരിപാടി രണ്ട് വേദികളില്‍ നടക്കും. സയ്യിദ് സ്വാദിഖലി ശിഹാഹ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷം വഹിക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ വിശിഷ്ടാതിഥിയാവും. ഗ്രീന്‍ ബുക്ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഔസാഫ് ഹുസൈന്‍, സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റശീദ്, ഡോ. സൈതാലി ഫൈസി, ഡോ. സഈദ് ഹുദവി നാദാപുരം, മാധ്യമം സബ് എഡിറ്റര്‍ മന്‍സൂര്‍ ഹുദവി മാവൂര്‍, അഫസല്‍ ഹുദവി ചങ്ങരം കുളം എന്നിവര്‍ സംബന്ധിക്കും.

ദാറുൽ ഹുദ കണ്‍വെൻഷനും ദുആ സദസ്സും വ്യാഴാഴ്ച അബുദാബിയിൽ


കുവൈത്ത് ഇസ്ലാമിക്‌ സെന്‍റർ ഫഹാഹീൽ മേഖല സമ്മേളനം മെയ്‌ 24 ന്

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ " ജീർണ്ണതകൾക്കെതിരെ ജന ജാഗരണം " എന്ന പ്രമേയവുമായി സംഘടിപ്പിച്ചു വരുന്ന ത്രൈമാസ സംസ്കരണ കാമ്പയിനിന്റെ ഭാഗമായി ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്കരണ സമ്മേളനം മെയ്‌ 24 ന് വെള്ളിയാഴ്ച മഗരിബ് നിസ്കാരാനന്തരം ഫഹാഹീൽ ദാറുൽ ഖുർആൻ ഓടിറ്റൊറിയത്തിൽ വെച്ച് നടക്കും .പുത്തനഴി മൊയ്ദീൻ ഫൈസി ഉൽഘാടനം ചെയ്യും . പ്രമുഖ പണ്ഡിതൻ മഅമൂൻ ഹുദവി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തും . സ്ത്രീകൾക്ക് പ്രത്യേക സൗകര്യ മുണ്ടാകും.

SKSSF ഖത്തര്‍ ; മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനവും സത്യധാര ലോഞ്ചിംഗ് സമ്മേളന അവലോകനവും മെയ് 24ന്

ഇസ്‌ലാമിക കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കേണ്ടവയാണ് : ഖാസി ത്വാഖ

കാസര്‍കോട് : ഇസ്‌ലാമിക അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടാതെയുള്ള കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണെന്നും അത് ഇസ്‌ലാമിക പ്രബോധന രംഗത്തെ ഒരായുധമാക്കാന്‍ ഇത്തരം മേഖലകളില്‍ കഴിവുള്ളവര്‍ ഉപയോഗപ്പെടുത്തണമെന്നും കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി പ്രസ്താവിച്ചു. SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച സര്‍ഗലയത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹാദിതങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍., എന്‍.. നെല്ലിക്കുന്ന് എം.എല്‍., ടി.പി. അലി ഫൈസി എന്നിവര്‍ മുഖ്യതിഥികളായിരുന്നു. SYS ജില്ലാ ട്രഷറര്‍ മോട്രോ മുഹമ്മദ് ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.കെ. യൂസുഫ് ഹാജി റണ്ണേര്‍സ്അപ്പും വിതരണം ചെയ്തു. എം.. ഖാസിം മുസ്ലിയാര്‍ വിഖായ വിഭാഗത്തിന്റെയും ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഹിദായ വിഭാഗത്തിന്റെയും, താജുദ്ദീന്‍ ദാരിമി പടന്ന കുല്ലിയ വിഭാഗത്തിന്റെയും, റഷീദ് ബെളിഞ്ചം സലാമ വിഭാഗത്തിന്റെയും ട്രോഫികള്‍ നല്‍കി, കോഹിനൂര്‍ മൂസ ഹാജി , സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ സര്‍ഗ പ്രതിഭാ പട്ടവും, അബൂബക്കര്‍ സാലൂദ് നിസാമി, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, മുനീര്‍ ഫൈസി ഇടിയടുക്ക, എന്‍.. അബ്ദുല്‍ ഹമീദ് ഫൈസി എന്നിവര്‍ സമ്മാന ദാനവും നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ നിസാമി സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരി നന്ദിയും പറഞ്ഞു.

ഇമാം ശാഫി ഇസ്‍ലാമിക് അക്കാദമി രണ്ടാം ഘട്ട പ്രവേശന പരീക്ഷ മെയ് 23 ന്

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ രണ്ടാം ഘട്ടപ്രവേശന പരീക്ഷ മെയ് 23 ന് കാലത്ത് 10 മണിക്ക് ബദ്‌രിയ്യ നഗര്‍ കാമ്പസില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9747603611

ഗള്‍ഫ‍് സത്യധാര; ഖത്തര്‍ തല പ്രകാശനം നടന്നു

ദോഹ : സാമൂഹിക ധാര്‍മികത നിലനിര്‍ത്താനും നിലപാടുകളുടെ നിലപാടുകളെ ക്രമീകരിക്കുതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് സത്യധാര മാനേജിംഗ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു .അക്ഷരം അറിയാത്ത പ്രവാചകന്‍റെ മുമ്പില്‍ വായിക്കുക എന്ന സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ചതിലൂടെ നന്മയുടെ വായനയെ പ്രോത്സാഹിപ്പി ക്കുന്നതിനുള്ള സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയത്.
ഗള്‍ഫ് സത്യധാര ഖത്തര്‍ എഡിഷന്റെ പ്രകാശനം നിര്‍വഹിച്ച് ദോഹ അഹമ്മദ് ബിന്‍ ഹമ്പല്‍ നജ്മ സ്ക്കൂളില്‍ സാമൂഹിക സാംസ്‌കാരിക പ്രമുഖരുടെയും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയുയും തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. SKSSF സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഗള്‍ഫ് സത്യധാര മേനേജിഗ് ഡയറക്റ്റര്‍ ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, പബ്ലിഷര്‍ ഷിഹാസ് സുല്‍തതാന്‍, സയ്യിദ് ശുഹൈബ് തങ്ങള്‍ (യു..) എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അഹ്‍മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തി

മലപ്പുറം കാളികാവ്; മഴക്ക് വേണ്ടിയുള്ള നിസ്കാരവും പ്രാര്‍ത്ഥനയും നാളെ (21)

കാളികാവ് : കാളികാവ് ഏരിയ ഖാസീസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ മുപ്പത് മഹല്ലുകള്‍ ഒത്തുചേര്‍ന്ന് മഴയെ തേടുന്ന നിസ്കാരവും പാര്‍ത്ഥനയും നാളെ (ചൊവ്വ) കാലത്ത് 8.30 ന് കാളികാവ് ബി.ബി. ഓഡിറ്റോറിയം പരിസരത്ത് നടക്കും. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമൂഹത്തിന്‍റെ ദുരിതമകറ്റാന്‍ സമസ്ത നേതാക്കളുടെ ആഹ്വാനം ഉള്‍ക്കൊണ്ട് എല്ലാ മഹല്ല് നിവാസികളും നിസ്കാരത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിസ്കാരത്തിനെത്തുന്നവര്‍ വുളൂഅ് ചെയ്ത് നിസ്കരിക്കാന്‍ ആവശ്യമായ മുസ്വല്ലയോ മറ്റോ കയ്യില്‍ കരുതേണ്ടതാണ്. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ഒ. കുട്ടി മുസ്‍ലിയാര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും. കാളികാവ് മസ്ജിദ് യഅ്ഖൂബിയില്‍ ചേര്‍ന്ന യോഗത്തില്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. മുജീബ് ദാരിമി ഉദിരംപൊയില്‍. എം.എം. ദാരിമി, ഫരീദ് റഹ്‍മാനി, കെ.വി. അബ്ദുറഹ്‍മാന്‍ ദാരിമി, ബഹാഉദ്ദീന്‍ ഫൈസി, പി.വി. ബാവു, ഗഫൂര്‍ ഫൈസി, ഹമീദ് ഫൈസി പ്രസംഗിച്ചു.

SKSSF കാസര്‍ഗോഡ് ജില്ലാ സര്‍ഗലയത്തില്‍ ഓവര്‍റോള്‍ ചാമ്പ്യന്മാരായ കാസര്‍ഗോഡ് മേഖലക്ക് മെട്രോ മുഹമ്മദ് ഹാജി ട്രോഫി സമ്മാനിക്കുന്നു


തൃശൂർ ജില്ലാ സര്‍ഗലയത്തിന് ഉജ്ജ്വല സമാപ്തി

ചാമക്കാല : SKSSF തൃശൂർ ജില്ലാ സര്‍ഗലയത്തിന് ചാമക്കാല നഹ്ജുറശാദ് ഇസ്ലാമിക്‌ കോളേജിൽ ഉജ്ജ്വല സമാപ്തി. രണ്ടു ദിവസമായി അരങ്ങേറിയ വൈവിധ്യമായ ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളിൽ ജില്ലയിലെ വിവിധ മേഖലകളില നിന്നും അഞ്ഞൂറോളം വിദ്ധ്യാർഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനം SYS തൃശൂർ ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മൗലവി വെന്മേനാട് ഉദ്ഘാടനം ചെയ്തു. നഹജുറശാദ് ചെയര്മാൻ ടി എം ഹൈദർ ഹാജി വിജയികൾക്കുള്ള ട്രോഫി കൈമാറി. ഹനീഫ് ഹുദവി ദേലംപടി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്‌ ഷാഫി ഹുദവി, ഇബ്രാഹീം ഫൈസി പഴുന്നാന, ജാഫര്‍ മാസ്റ്റർ വാടാനപ്പള്ളി, നൂറുദ്ധീൻ യമാനി വടക്കേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. SKSSF ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‍യിദ്ദീന്‍ ഹുദവി സ്വാഗതവും സയ്യിദ് ശിഹാബുദ്ധീൻ തങ്ങള്‍ നന്ദിയും പറഞ്ഞു.

സമൂഹപുരോഗതി വിദ്യഭ്യാസത്തിലധിഷ്ടിതം : ഉമര്‍ മാസ്‌റ്റര്‍ എം എല്‍ എ

റിയാദ് : ഏത് സമൂഹത്തിന്റെയും പുരോഗതി വിദ്യഭ്യാസത്തിലധിഷ്ടിതമാണും, അത് കൊണ്ടാണ് വിദ്യനേടി ഉതരാകാന്‍ നന്മ ആഗ്രഹിച്ച നേതാക്കള്‍ സമൂഹത്തെ പ്രേരിപ്പിച്ചതെന്നും, സമൂഹ പുരോഗതിലും സംസ്‌ക്കാരത്തിലും വിദ്യാഭ്യാസത്തിന്റെ പങ്ക് വ്യക്തമാക്കുന്ന അനേകം വചനങ്ങളും സംഭവങ്ങളും പ്രവാചകന്റതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബദര്‍ യുദ്ധ തടവുകാരോട് പ്രവാചകന്‍ സ്വീകരിച്ച നിലപാട് അതിന്റെ ഭാഗമാണും ഉമര്‍ മാസ്‌ററര്‍ എം എല്‍ എ പറഞ്ഞു. കേരളത്തില്‍ ഉലമാഉം ഉമറാഉം ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടു കൊണ്ടരിക്കു വിദ്യഭ്യാസപുരോഗതിയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി ത്രൈമാസ കാമ്പയിന്റ ഭാഗമായി എസ് കെ ഐ സി റിയാദ് സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫവാസ് ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കോയ, അശറഫ് വടക്കെ വിള, സക്കരിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ സി മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, ബഷീര്‍ താമരശ്ലേരി, ആറ്റകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മലി ഹാജി സ്വാഗതവും ഷാഫി വടക്കേകാട് നന്ദിയും പറഞ്ഞു.

കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് അപ്ലിക്കേഷന്‍ ഫോം

http://rahmaniyya.ac.in/downloads/racapplication.pdf

വെങ്ങപ്പള്ളി അക്കാദമി; വാഫി അഡ്മിഷന്‍ നാളെ (20)

കല്‍പ്പറ്റ : കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ ആഭിമുഖ്യത്തില്‍ മെയ് 9 ന് നടത്തിയ വാഫി സെലക്ഷന്‍ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നാളെ(തിങ്കള്‍) 10 മണിക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. വിജയിച്ച വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി ബുക്ക്, ടി സി, കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, മദ്‌റസ 7-ാം തരം സര്‍ട്ടിഫിക്കറ്റ്, മഹല്ല് കമ്മിറ്റി SKSSF ശാഖാ കമ്മിറ്റികളുടെ സാക്ഷ്യപത്രം എന്നിവയുമായി രക്ഷിതാവുമൊത്ത് രാവിലെ 10 മണിക്ക് അക്കാദമി ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.


വാഫി സെലക്ഷന്‍ പരീക്ഷ; വെങ്ങപ്പള്ളി അക്കാദമിയില്‍ സെലക്ഷന്‍ ലഭിച്ചവര്‍
കല്‍പ്പറ്റ : കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ ആഭിമുഖ്യത്തില്‍ 29 വാഫി കോളേജുകളിലേക്കായി 10 സെന്ററുകളില്‍ മെയ് 9 ന് നടത്തിയ വാഫി സെലക്ഷന്‍ പരീക്ഷയില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രവേശനം ലഭിച്ചവരുടെ റോള്‍ നമ്പറുകള്‍.
211, 255, 279, 280, 281, 282, 283, 327, 329, 330, 334, 933, 954,970, 1167,1170,1185,1192,1193,1195,1196,1201,1578, 1607, 2561, 2562, 2564, 2565, 2567, 2571,2572,2576,2577,2578,2581,2584  

മലപ്പുറത്ത്‌ മഴയ്ക്കു വേണ്ടി നിസ്കാരം; ആയിരങ്ങള്‍ പങ്കെടുത്തു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാന പ്രകാരം മലപ്പുറം കോട്ടപ്പടി കിഴക്കേത്തലയിലെ വയലില്‍ നടന്ന മഴയ്ക്കു വേണ്ടിയുള്ള നിസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലപ്പുറം സുന്നി മഹല്ലിന്റെന്റെ നേതൃത്വത്തില്‍ ആയിരുന്നു നമസ്‌കാരം. വയലില്‍ സ്ഥലം തികയാത്തതിനെത്തുടര്‍ന്ന് നിസ്കാരം റോഡിലേക്ക്‌ നീണ്ടു. 200 പേര്‍ക്ക് വീതം നില്‍ക്കാവുന്ന നാല്‍പത്‌ നിരകളാണ് നിസ്കാരത്തിനായി സജ്ജീകരിച്ചതെങ്കിലും പ്രതീക്ഷിച്ചതിലുമപ്പുറം ജനമെത്തി. പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ് തങ്ങള്‍ നിസ്കാരത്തിനു നേത്രത്വം നല്‍കി. സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ബോധനം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഖുത്തുബ നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. ജലക്ഷാമം പരിഗണിച്ച് അംഗശുദ്ധി പ്രത്യേക സൗകര്യമൊരുക്കിയിരുന്നില്ല. വിശ്വാസികള്‍ സ്വന്തം വീടുകളില്‍ നിന്നും മറ്റും ശുദ്ധിവരുത്തിയാണു നിസ്‌കാരത്തിന് എത്തിയത്. കേരളം വലിയ വരള്‍ച്ച നേരിടുകയും മഴ ഇനിയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശുദ്ധ ഇസ്‌ലാം നിര്‍ദേശിച്ച മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖാഅ്) നടത്തുവാന്‍ നേരത്തെ സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ്‌പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും എല്ലാ മഹല്ലിലെയും ഖാദിമാരോടും ഖതീബുമാരോടും അഭ്യര്‍ത്ഥിച്ചിരിന്നു. കൂടുതല്‍ മഹല്ലുകളില്‍ മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരം നടക്കുംhttp://samastha.info/

സുന്നി യുവജന സംഘം SYS അറുപതാം വാര്‍ഷികം; ആറു മേഖലാ ക്യാമ്പുകള്‍ സംഘടിപ്പിക്കും

കോഴിക്കോട് : 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ ത്വൈബയില്‍ നടക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷി സമാപന സമ്മേളനത്തിന്റെ ഭാഗമായി ആറുമേഖലാ വര്‍ക്കേഴ്‌സ് ക്യാമ്പുകള്‍ നടത്താന്‍ സ്വാഗതസംഘം പദ്ധതികള്‍ ആവിഷ്‌കരിച്ചു. 2013 മെയ് 30 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവുകളിലാണ് ക്യാമ്പുകള്‍ നടക്കുക. ദക്ഷിണ കന്നട, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്ക് പെരുമ്പയിലും വഴനാട്, കൊടുക്, കോഴിക്കോട് ജില്ലകളുടേത് പുതുപ്പാടിയിലും കോയമ്പത്തൂര്‍, നീലഗിരി, പാലക്കാട്, മലപ്പുറം ജില്ലകളുടേത് പെരിന്തല്‍മണ്ണയിലും, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടേത് ആലപ്പുഴയിലും ഇടുക്കി, പത്തനംതിട്ട ജില്ലകളുടേത് തൊടുപുഴയിലും, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളുടേത് തമ്പാനൂരും വെച്ച് നടക്കും.
പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളും ജില്ലാ കൗണ്‍സിലര്‍മാരും ക്യാമ്പില്‍ സംബന്ധിക്കും. 'സമസ്ത: നിയോഗവും ദൗത്യവും', 'മഹല്ലുകള്‍ കരുതലുകളും കരുതിവെപ്പും', 'വിദ്യാഭ്യാസം അതിജീവന മാര്‍ഗ്ഗം' തുടങ്ങി വിഷയങ്ങളില്‍ രാവിലെ 10 മണിമുതല്‍ 3 മണിവരെ ക്ലാസും, ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചയും നടക്കും.
സ്വാഗതസംഘം ഓഫീസ് ജൂണ്‍ 8 ന് കാസര്‍ഗോഡ് സയ്യിദ് ഹൈദഗലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘത്തിന്‍ യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതം പറഞ്ഞു . പിണങ്ങോട് അബൂബക്കര്‍ പ്രൊജക്ട് അവതരിപ്പിച്ചു.കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കുംബള ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, , ജലീല്‍ ഫൈസി പുല്ലംകോട്, കെ. റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മെട്രോ മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ് തെര്‍ളായി കണ്ണൂര്‍, .പി മുഹമ്മദലി സുല്‍ത്താന്‍ ബത്തേരി, എം.സി സൈതലവി മുസ്‌ലിയാര്‍ നീലഗിരി, സലീം എടക്കര മലപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, നിസാര്‍ പറമ്പന്‍ ആലപ്പുഴ, ഇബ്രാഹിം ഹാജി, ഉമര്‍ സാഹിബ് തൃശൂര്‍ ,ഹസന്‍ ആലംകോട് തിരുവനന്തപുരം, കെപി മുഹമ്മദ് ഹാജി, മുണ്ടൂര്‍ അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാജി കെ. മമ്മദ് ഫൈസി, സലാം ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി നന്ദി പറഞ്ഞു 

ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫകെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് തുക കൈമാറിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് തുക ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ ഏല്‍പ്പിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുത്.
ജാമിഅയുടെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയാണ്. ജാമിഅഃ നൂരിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ജാമിഅഃ നൂരിയ്യ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി, അഡ്വ. എം ഉമര്‍ എം.എല്‍., മഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അഡ്വ. യു.എ ലത്തീഫ്, നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, . മുഹമ്മദ് കുട്ടി ഹാജി (അല്‍സലാമ), പി.കെ.എ ലത്തീഫ് ഫൈസി, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ (തൃശ്ശൂര്‍), അബ്ദുല്ല ഫൈസി ചെറുകുളം, പി.എ മൗലവി അച്ചനമ്പലം, ഉമറുല്‍ ഫാറൂഖ് കാസര്‍ഗോഡ് സംബന്ധിച്ചു. ഓസ്‌ഫോജ്‌ന ജില്ലാ ജനറല്‍ സെക്രട്ടറി പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.

പെരുവളത്ത് പറമ്പ് ക്ലസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിച്ചു

കണ്ണൂര്‍ : SKSSF പെരുവളത്ത്പറന്പ് ക്ലസ്റ്റര്‍ കമ്മിറ്റി SSLC, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നടത്തി. പ്രശസ്ത കരിയര്‍ കൌണ്‍സിലറും ട്രന്‍റ് സീനിയര്‍ ട്രൈനിയുമായ ജാബിര്‍ തിരുവട്ടൂര്‍ ക്ലാസ്സെടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹാരിസ് റഹീമി, സയ്യിദ് റാശിദ് ഹുദവി എന്നിവര്‍ അവര്‍ഡ് നല്‍കി. ശമീര്‍ എം. അധ്യക്ഷത വിഹിച്ചു. മുഹമ്മദ് എ സ്വാഗതവും ഹസീബ് നന്ദിയും പറഞ്ഞു.

തിരൂരങ്ങാടി ഏരിയാ സര്‍ഗലയം സമാപിച്ചു

തിരൂരങ്ങാടി : SKSSF തിരൂരങ്ങാടി ഏരിയാ സര്‍ഗലയം ഉള്ളണം ലത്വീഫിയ്യ മദ്രസയില്‍ സമാപിച്ചു. തിരൂരങ്ങാടി മേഖല ഒന്നാം സ്ഥാനവും യൂനിവേഴ്‌സിറ്റി, കുന്നുംപുറം മേഖലകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഹിദായ, കുല്ലിയ്യ, വിഖായ എന്ന വിഭാഗങ്ങളിലായി 350- ലധികം മത്സരാര്‍ത്ഥികള്‍ 80- ഓളം ഇനങ്ങളില്‍ മത്സരിച്ചു. മെയ് 4 ന് ശനിയായ്ച്ച വൈകീട്ട് 4 മണിക്ക് നടന്ന വിളംബര കലാജാഥക്ക് നൗഷാദ് ചെട്ടിപ്പടി, റഫീഖ് ഉള്ളണം, അശ്‌റഫ് മലയില്‍, സൈദലവി ഫൈസി, ത്വാഹാ തങ്ങള്‍, റഫീഖ് മാമ്പുഴ നേതൃത്വം നല്‍കി. 7 മണിക്ക് നടന്ന പൊതു സമ്മേളനം സി. മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അലവി ഹാജി ഉള്ളണം അധ്യക്ഷത വഹിച്ചു. അലി ഫൈസി പന്താരങ്ങാടി മുഖ്യപ്രഭാഷണം നടത്തി. റഹീം മാസ്റ്റര്‍ ചുഴലി, റാസി ബാഖവി സൂപ്പര്‍ബസാര്‍, ഹമീദ് ബാവ കുന്നുമ്മല്‍, നൗഷാദ് ചെട്ടിപ്പടി, ബാസിത്ത് സി.പി ചെമ്പ്ര, സൈതലവി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് ചുഴലി സ്വഗതവും റഫീഖ് ഉള്ളണം നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകന്‍ എടപ്പാള്‍ ബാപ്പു മുഖ്യാതിഥിയായിരന്നു. ഞായര്‍ വൈകീട്ട് 7 മണിക്ക് നടന്ന സമാപന സമ്മേളനം റാസി ബാഖവി ഉദ്ഘാടനം ചെയ്തു. കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് സമ്മാന ദാനം നടത്തി. നൗഷാദ് ചെട്ടിപ്പടി സ്വാഗതവും സൈനുദ്ധീന്‍ ഫൈസി നന്ദിയും പറഞ്ഞു. മത്സരങ്ങള്‍ക്ക് റാസി ബാഖവി,നൗശാദ് ചെട്ടിപ്പടി,സൈനുദ്ദീന്‍ ഫൈസി,റസാഖ് ഫൈസി,സുലൈമാന്‍ ഉഗ്രപുരം,ശരീഫ് ചുഴലി,അഷ്‌റഫ് മലയില്‍,മുഹമ്മദലി പുളിക്കല്‍,റഫീഖ് ഉള്ളണംസൈതലവി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിലംവിട്ട്ചാടല്ലേ.... സര്‍ഗലയവേദിയില്‍ ഗാനവുമായി എടപ്പാള്‍ ബാപ്പു...
ള്ളണം : SKSSF ഏരിയാ സര്‍ഗലയത്തില്‍ മുഖ്യാതിഥിയായി വന്ന എടപ്പാള്‍ ബാപ്പു ഗാനമവതരിപ്പിച്ച് സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.നിലംവിട്ട് ചാടല്ലേ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ഗാനമാണ് പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചത്. ഗാനത്തിന്റെ ആശയം സമൂഹം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആമുഖമായി ആവശ്യപ്പട്ടു. ധാര്‍മികത പുലര്‍ത്തുനന്ന എടപ്പാള്‍ ബാപ്പു സര്‍ഗലയ പരിപാടികളെ സന്തോഷ പൂര്‍വമാണ് നോക്കിക്കാണുന്നത്. മതപ്രഭാഷണ വേദികളില്‍ വയളിന് മുമ്പ് പിതാവിനോടൊപ്പം ബുര്‍ദ ചൊല്ലാന്‍ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്, ഇന്നും അത് തുടരുന്നു...അദ്ദേഹം പറഞ്ഞു.