"മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ " SMF ജില്ലാ സമ്മേളനം ഇന്ന് സമാപ്പിക്കും

ചെമ്മാട് : മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന മഹല്ല് നേതൃസമ്മേളനത്തിന് ഇന്ന് 14/04/13 ന് വൈക്കീട്ട് ദാറുല്‍ഹുദായില്‍ സമാപ്പിക്കും രാവിലെ ആത്മസംസ്‌കരണം സെഷന്‍ നടക്കും. എട്ടിന് നടക്കുന്ന അനുസ്മരണ പരിപാടി പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്തിന് -മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കൈകോര്‍ക്കാം- സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ ഐ.പി.എസ്, കേരള ഹൈക്കോടതി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ ജലീല്‍ , സലീം കുരുവമ്പലം തുടങ്ങിയവര്‍ സംസാരിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആധ്യക്ഷം വഹിക്കും രണ്ടിന് മഹല്ല് കര്‍മ്മ പദ്ധതി തയ്യാറക്കല്‍ ഗ്രൂപ്പ് ചര്‍ച്ച നടക്കും. ഡോ.ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ശാഹുല്‍ മാസ്റ്റര്‍ മേല്‍മുറി വിഷയാവതരണങ്ങള്‍ നടത്തും. ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പദ്ധതി പ്രഖ്യാപനവും നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിക്കും.