മദ്രസാ അധ്യാപക ക്ഷേമനിധി അടക്കമുള്ള വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 20-60 വയസ്സുള്ള മദ്രസാമുഅല്ലിം കൾക്ക്  അപേക്ഷിക്കാം.
കൊച്ചി: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികളായ മദ്രസാ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി, സൗജന്യ പിഎസ്‌സി പരീക്ഷ പരിശീലന പദ്ധതി, സൗജന്യ ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം, എം.സി.എം സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മദ്രസാ അധ്യാപക പെന്‍ഷന്‍ പദ്ധതിക്ക് 20-60 വയസ്സുള്ള മദ്രസാ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. മാസം 100 രൂപ വീതം അടക്കുന്ന അധ്യാപകന് 65 വയസ്സ് ആകുമ്പോള്‍ മാസം കുറഞ്ഞത് 500 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്ലില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കുന്നതാണ്.
പി.എസ്.സി അപേക്ഷ ക്ഷണിച്ച വി.ഇ.ഒ, അസിസ്റ്റന്റ് ഗ്രേഡ് (ബോര്‍ഡ്-കോര്‍പറേഷന്‍) എന്നീ പരീക്ഷകള്‍ക്ക് അപേക്ഷിച്ച മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ആലുവ ബാങ്ക് കവലയിലുള്ള പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി അപേക്ഷിക്കാം.
ന്യൂനപക്ഷ സമുദായത്തില്‍ പെട്ട വനിതകള്‍ക്ക് വേണ്ടി നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സൗജന്യ ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനത്തിന് ഗ്രാമ-നഗര പ്രദേശങ്ങളില്‍ യഥാക്രമം 40,000-55,000 രൂപയില്‍ താഴെ വരുമാനമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം.


പ്രതിമാസം 500 രൂപ നിരക്കില്‍ സ്റ്റൈപന്റും ലഭിക്കുന്നതാണ്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 30. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന എം.സി.എം സ്‌കോളര്‍ഷിപ്പിന് ക്രിസ്ത്യന്‍, മുസ്‌ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.


കേരളത്തില്‍ 4407 സ്‌കോളര്‍ഷിപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുള്ള സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സിന് ബിരുദ ബിരുദാനന്തര തലങ്ങളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.www.momascholarship.gov.in.