പട്ടിക്കാട് ജാമിഅഃ ഫെസ്റ്റ് നാളെ തുടങ്ങും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ജാമിഅഃ ഫെസ്റ്റ് 13' നാളെ (ശനി) തുടങ്ങും. വൈകിട്ട് ഏഴ് മണിക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിക്കും ഗ്രാമ വികസന വകുപ്പ് മന്ത്രി മഞ്ഞളാം കുഴി അലി മുഖ്യാഥിതിയാരിക്കും സമസ്ത ഉപാദ്ധ്യക്ഷന്‍മാരായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ജാമിഅ സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സംബന്ധിക്കും. 
തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ അരങ്ങേറും. 65 ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും 22ന് തിങ്കളാഴ്ച വൈകുന്നേരം സമാപന സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗം സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു മദ്ദസിര്‍ മലയമ്മ അദ്ധ്യക്ഷം വഹിച്ചു ഫൈറൂസ് ഒറവംപുറം, ശബീര്‍ ഉദിരംപൊയില്‍, ഹസന്‍ കുളപ്പറമ്പ്, സയ്യിദ് മുര്‍ശിദ് തങ്ങള്‍, ഫാറൂഖ് മണിമൂളി എന്നിവര്‍ സംസാരിച്ചു. റിയാസ് പാപ്ലശ്ശേരി സ്വഗതവും സിദ്ദീഖ് കൊമ്മേരി നന്ദിയും പറഞ്ഞു.