കടമേരി റഹ്‌മാനിയ്യ; റഹ്‌ മാനീസ്‌ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ഐക്യദാര്‍ഢ്യ സമ്മേളനം വെള്ളിയാഴ്‌ച

മനാമ: സമന്വയത്തിന്റെ നാല്‍പ്പതാണ്ട്‌ എന്ന പ്രമേയത്തില്‍ കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ 40 ആം വാര്‍ഷികവും സനദ്‌ ദാന സമ്മേളനവും ഏപ്രില്‍ 18 മുതല്‍ 21വരെ മര്‍ഹൂം ചീക്കിലോട്ട്‌ കുഞ്ഞമ്മദ്‌ മുസ്ല്യാര്‍ നഗറില്‍ വിവിധ പരിപാടികളോടെ നടക്കും. ഇതിന്റെ ഭാഗമായി റഹ്‌മാനിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ റഹ്‌ മാനീസ്‌ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം 19ന്‌ വെള്ളിയാഴ്‌ച രാത്രി 8.30ന്‌ മനാമ സമസ്‌താലയത്തില്‍ നടക്കും.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ വിവിധ ഏരിയാ പ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കും. കേരളത്തിലാദ്യമായി മത സമന്വയ വിദ്യഭ്യാസത്തിന്‌ തുടക്കം കുറിക്കുകയും സിലബസ്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുകയും ചെയ്‌ത സമസ്‌തയുടെ പ്രമുഖ സ്ഥാപനമായ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ സമ്മേളനം വിജയിപ്പിക്കാന്‍ നാട്ടിലും ഗള്‍ഫിലുമുള്ള മുഴുവന്‍ വിശ്വാസികളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന്‌ ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും റഹ്‌ മാനിയ്യ അറബിക്‌ കോളേജ്‌ കമ്മറ്റി ഭാരവാഹികളും റഹ്‌മാനീസ്‌ അസോസിയേഷനും വിശ്വാസികളോടഭ്യര്‍ത്ഥിച്ചു.
മനാമ സമസ്‌താലയത്തില്‍ ചേര്‍ന്ന റഹ്‌ മാനീസ്‌ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ സംഗമത്തില്‍ സലീം ഫൈസി പന്തീരിക്കര അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ സമസ്‌ത ജന.സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കോളേജ്‌ കമ്മറ്റി പ്രതിനിധി സൂപ്പി ജീലാനി, ഇസ്‌മാഈല്‍ വേളം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഖാസിം റഹ്‌മാനി സ്വാഗതവും ഉബൈദുല്ല റഹ്‌ മാനി നന്ദിയും പറഞ്ഞു.