ഹജ്ജ്: പേ-ഇന്‍ സ്ലിപ്പ് വെബ്‌സൈറ്റില്‍; മെയ് 20-നകം ആദ്യഗഡു നല്‍കണം.

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം കിട്ടിയ തീര്‍ഥാടകര്‍ക്ക് ആദ്യഗഡു പണമടയ്ക്കാനുള്ള പേ-ഇന്‍ സ്ലിപ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പേ-ഇന്‍ സ്ലിപ്പ് ലഭിക്കാന്‍ തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് (www.hajcommittee.com) സന്ദര്‍ശിക്കണം. പേ-ഇന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ക്ലിക്ക്‌ചെയ്ത് കവര്‍ നമ്പര്‍ ടൈപ്പ് ചെയ്യണം.
വെബ്‌സൈറ്റില്‍ നിന്നുള്ളതാണ് ഉപയോഗിക്കുന്നതെങ്കില്‍ അപേക്ഷകന്റെ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ആകും ലഭിക്കുക. പൂരിപ്പിക്കുമ്പോള്‍ തെറ്റുവരാനുള്ള സാധ്യതയും സംശയങ്ങളും ഇതുവഴി ഇല്ലാതാകും.
തീര്‍ഥാടകര്‍ വിദേശവിനിമയ സംഖ്യ/വിമാനക്കൂലിയിനത്തില്‍ 76,000 രൂപയാണ് ആദ്യഗഡുവായി നല്‍കേണ്ടത്. തുക മെയ് 20-നകം നല്‍കണം. അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് പണമടയേ്ക്കണ്ടത്. ഒരു കവറിലുള്ള മുഴുവന്‍ തീര്‍ഥാടകരുടെയും സംഖ്യ ഒന്നിച്ച് അടയ്ക്കണം. പേ-ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം.