SKSSF ബംഗാള്‍ ഇസ്‌ലാമിക് സെന്റര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കൊല്‍ക്കത്ത: എസ്.കെ.എസ്.എസ്.എഫ് പശ്ചിമ ബംഗാള്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗോപാല്‍ നഗറിന്റെ ഗോല്‍ബാഗില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇസ്‌ലാമിക് സെന്ററും മസ്ജിദും ഇന്ന് (ചൊവ്വ) പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയോടനുബന്ധിച്ച് നൂരിതല മോഡേണ്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി സംഗമവും വിവിധ മത്സര പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും സ്വര്‍ണ്ണ മെഡല്‍ വിതരണവും നടക്കും. ഇസ്‌ലാമിക പ്രബോധന മേഖലകളിലും വിദ്യാഭ്യാസ രംഗത്തും കേരള മോഡല്‍ പരിചയപ്പെടുത്തുന്നതിന് സംഘടനയുടെ 25-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് ഇതോടെ തുടക്കമാവും
ഉദ്ഘാടന പരിപാടിയുടെ മുന്നോടിയായി ഗോള്‍ബാഗിലും പരിസരത്തും കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ കല്‍ക്കത്ത സുബാഷ് ചന്ദ്രബോസ് ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ ബംഗാള്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇദിരീസ് അലി മണ്ഡലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 
ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ഓണംപള്ളി മുഹമ്മദ് ഫൈസി, സി. എ. ഷംസുദ്ദീന്‍, പഞ്ചായത്ത് പ്രധ#ന്‍ മുഹമ്മദ് ഇക്ബാല്‍, ഇസ്മായില്‍ മുഹമ്മദ് എടച്ചേരി, സത്താര്‍ പന്തലൂര്‍, മൗലാന ഷിഹാബുദ്ദീന്‍ , ഇദ്‌ലീസ് അലി മണ്ഡല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംഘടനയുടെ ആഭിമുഖ്യത്തില്‍ സുന്ദര്‍പൂര്‍, അടൂര്‍ഗഡ് എന്നിവിടങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്‌ലാമിക് സെന്ററുകള്‍ നേതാക്കള്‍ സന്ദര്‍ശിക്കും.