സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം; സര്‍ക്കാരിനെതിരെ ഉത്തരേന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ശക്തമായി രംഗത്ത്

ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധത്തിന്റെ പ്രായം പതിനാറാം വയസിലേക്കു മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഉത്തരേന്ത്യൻ മുസ്്‌ലിം സംഘടനകളും നേതാക്കളും പ്രതിഷേധവുമായി രംഗത്ത്.
സാമൂഹ്യവും കുടുംബപരവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് നിയമമെന്ന്്ഉത്തരേന്ത്യയിലെ ആള്‍ ഇന്ത്യ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, മുസ്്‌ലിം മജ്്‌ലിസെ മുശാവറത്എന്നിവയുടെ നേതാക്കളാ ണ്  രംഗതെത്തി യത്. 
തീരുമാനം ഉപേക്ഷിക്കണമെന്ന് അവര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മത പ്രകാരമുള്ള ലൈംഗികതയും ഒരു സാമൂഹ്യ കുറ്റകൃത്യമാണെന്നിരിക്കെ അതിന്റെ പ്രായപരിധി കുറക്കുന്നത് സാമൂഹ്യവും കുടുംബപരവുമായ മൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കുന്നതാണെന്ന്് അവര്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ലൈംഗികാരാജകത്വം കൂട്ടുന്നതിനേ തീരുമാനം ഉപകരിക്കൂവെന്നും നേതാക്കള്‍ പറഞ്ഞു. പ്രായപരിധിയില്ലാതെ ഏതുതരം വിവാഹേതര ലൈംഗിക ബന്ധവും കുറ്റകൃത്യമായി കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.