ബഹ്‌റൈന്‍ സമസ്‌ത ത്രിദിന മതപ്രഭാഷണ പരമ്പര നാളെ മുതല്‍

ഹാഫിള്‌ കബീര്‍ ബാഖവി നാളെ ബഹ്‌റൈനിലെത്തും 
 കബീര്‍ ബാഖവി
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവി നാളെ (വെള്ളി)ബഹ്‌റൈനിലെത്തും. സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ഗുദൈബിയ ഏരിയാ കമ്മറ്റി മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കാനാണ്‌ ബാഖവി ബഹ്‌റൈനിലെത്തുന്നത്‌. 
നാളെ മുതല്‍ ഞായറാഴ്‌ച കൂടിയ ദിവസങ്ങളിലായാണ്‌ ബാഖവി വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നത്‌. കേരളത്തിനകത്തും പുറത്തും ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവി ആദ്യമായാണ്‌ മത പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തുന്നത്‌ എന്നതിനാല്‍ ബഹ്‌റൈനിലെ എല്ലാ ഏരിയകളിലുള്ള സഹോദരീ സഹോദര•ാര്‍ക്ക്‌ സംബന്ധിക്കാനാവുന്ന വിധമുള്ള സൌകര്യം പാക്കിസ്‌താന്‍ ക്ലബ്ബിന്റെ അകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. 
പതിവ്‌ വേദികളില്‍ നിന്നും വ്യത്യസ്‌തമായി ഹാളിനകവും പുറവും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റമാണ്‌ ഇതിനായി ഒരുക്കിയിരിക്കുന്നത്‌. 
മാര്‍ച്ച്‌ 29 മുതല്‍ ദിവസവും രാത്രി 8.മണിക്ക്‌ ആരംഭിക്കുന്ന മതപ്രഭാഷണങ്ങളില്‍ അഭിനവ യുഗത്തില്‍ പ്രവാസികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം അവര്‍ ഉയര്‍ത്തി പിടിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും വിവിധ വിഷയങ്ങളും പ്രതിപാദിച്ച്‌ ബാഖവി പ്രഭാഷണം നടത്തും. 
വെള്ളിയാഴ്‌ച കാലത്ത്‌ 8.45ന്‌ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ബാഖവിയെ സ്വീകരിക്കാന്‍ സമസ്‌ത കേരള സുന്നിജമാഅത്തിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഒരുക്കങ്ങളാരംഭിച്ചു. ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും കാലത്ത്‌ കൃത്യസമയത്ത്‌ എയര്‍പോര്‍ട്ടിലെത്തിച്ചേരണമെന്ന്‌ സംഘാടക സമിതിക്കുവേണ്ടി കണ്‍വീനര്‍ അഷ്‌റഫ്‌ കാട്ടില്‍പീടിക അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌:.