ചെന്നൈ ഇബാദ് കോണ്‍ഫറന്‍സ് ഇന്ന് തുടങ്ങും

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സ് ഇന്ന് (ശനി) തുടങ്ങും. ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന കോണ്‍ഫറന്‍സ് രാത്രി 7 മണിക്ക് എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സ്‌നേഹതീരം തേടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. നാളെ (ഞായര്‍) കാലത്ത് 10 മണിക്ക് ഖാഇദെ മില്ലത്ത് മല്‍സിലില്‍ നടക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാം ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കാല്‍ ശൈഖ് അബ്ദുല്ല തമിഴ്‌നാട് മുക്യാതിഥിയായിരിക്കും. ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഓര്‍ഗനൈസര്‍മാരായ കെ.എം. ശരീഫ് പൊന്നാനി, അബ്ദുറശീദ് ബാഖവി എടപ്പാള്‍, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുക്കും. വൈകീട്ട് 5 ന് ദുആ മജ്‌ലിസോടെ സമാപിക്കും. കോണ്‍ഫരന്‍സിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെന്നൈ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 09840018278