MIC സാധ്യമാക്കുന്നത് വൈജ്ഞാനിക നവോത്ഥാനം : കലക്ടര്‍

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി
യു
.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ജില്ലാ കലക്ടര്‍
പി
.എസ് മുഹമ്മദ് സഗീറിന് ഉപഹാരം സമര്‍പ്പിക്കുന്നു
ചട്ടഞ്ചാല്‍ : ഉത്തര കേരളത്തിലെ അത്യുന്നത കലാലയ സമുച്ചയമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജില്ലയില്‍ വൈജ്ഞാനിക നവോത്ഥാനമാണ് നടത്തികൊണ്ടിരിക്കുന്നത്. സ്ഥാപകരുടെ ധന്യതയില്‍ മത-മതേതര വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള സമന്വയ വിദ്യാഭ്യാസരീതി ആശാവഹമാണ്. ആപ്പിളിന്റെ ശാസ്ത്രീയ സത്യങ്ങള്‍ അറിയുന്നതോടൊപ്പം അത് തന്റെയടുത്തുള്ള വിഷക്കുന്നവന് നല്‍കണമെന്ന ധര്‍മ്മ പാഠമാണ് വിദ്യയെ സാര്‍ത്ഥകമാക്കുന്നത്. അത്തരത്തിലുള്ള വിജ്ഞാനീങ്ങളിലൂടെയാണ് എം..സി ശ്രദ്ധേയമാകുന്നതെന്ന് കാസര്‍കോഡ് കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമേളനം ഇഗ്‌നൈറ്റ് 13 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
എം..സി സെക്രട്ടറി യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി കലക്ടര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. എം..സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി സ്വാഗതം പറഞ്ഞു. മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, കെ പി കെ തങ്ങള്‍, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, എം എസ് മദനി തങ്ങള്‍ മാസ്തിക്കുണ്ട്, ടി ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ടി ഡി കുഞ്ഞിമാഹിന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി ചട്ടഞ്ചാല്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, സി എച്ച് അബ്ദുല്ലകുഞ്ഞി ചെറുകോട്, അഡ്വ.സി എന്‍ ഇബ്രാഹീം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ നദ്‌വി മാണിമൂല, നെക്കര അബൂബക്കര്‍ ഹാജി, ശാഫി ഹാജി ബേക്കല്‍, ജലീല്‍ കടവത്ത്, പുത്തൂര്‍ കുഞ്ഞഹമ്മദ് പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ ഹാജി തെക്കുപുറം, സി ബി ബാവ ഹാജി, ലത്തീഫ് ഹാജി ബാഡൂര്‍, പ്രൊഫ.സത്യനാഥ്, ചാക്കോ മാസ്റ്റര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി കെ സി റോഡ്, നൗഫല്‍ ഹുദവി കോടുവള്ളി, അബ്ദുല്‍ ഹമീദ് ഫൈസി നദ്‌വി ഉദുമ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍,സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ഷാദി ഹുദവി ബദിമല, സമദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഇര്‍ഷാദി ഹുദവി, ജുനൈദ് ഇര്‍ഷാദി ഹുദവി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, സവാദ് ഇര്‍ഷാദി ഹുദവി കട്ടക്കാല്‍, സ്വാദിഖ് ഇര്‍ഷാദി ഹുദവി ആലക്കാട്, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.