കേശവിവാദം; ചൂഷകരെ തിരിച്ചറിഞ്ഞ്‌ സമസ്‌തക്ക്‌ ശക്തിപകരുക: ശൈഖുനാ ആനക്കര

എസ്‌.വൈ.എസ്‌ സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനത്തിനു തുടക്കമായി 
മനാമ: വ്യാജമായ ഒരു മുടി കൊണ്ടുവന്ന്‌ വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ്‌ സച്ചരിതരുടെ പാതയായ സമസ്‌തക്കൊപ്പം നില്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന്‌ സമസ്‌ത പ്രസി. ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്‌തു. എസ്‌.വൈ.എസ്‌. 60 ആം വാര്‍ഷികത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം മുഹറഖില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നുവദ്ധേഹം. വിവാദ കേശം വ്യാജമാണ്‌. അതുപയോഗിച്ച്‌ വിശ്വാസികളെ ചൂഷണം ചെയ്യുന്നവര്‍ സ്വന്തം ഉസ്‌താദുമാരുടെ ഗുരുത്വക്കേട്‌ സമ്പാദിച്ചവരും അവരെ ആക്ഷേപിച്ചവരാണ്‌. അവരുടെ വേഷവിധാനങ്ങളിലോ നാട്യങ്ങളിലോ ആരും വഞ്ചിതരാകരുത്‌. 
പിശാച്‌ വലിയ പണ്‌ഢിതനായിരുന്നു. അവന്‍ സാഷ്‌ട്രാംഗം നമിക്കാത്ത ഒരു സ്ഥലവും ആകാശ ഭൂമികളില്ല എന്നിട്ടും അവനും അവന്റെ കൂടെ കൂടുന്നവരും ലോകാവസാനം വരെ വഴിപിഴച്ചവരും പരലോക സൌഖ്യം നഷ്‌ടമായവരുമായിരിക്കുമെന്നത്‌ കാര്യങ്ങള്‍ ഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക്‌ വലിയ പാഠമാണ്‌ നല്‍കുന്നത്‌.അദ്ധേഹം തുടര്‍ന്നു.
എസ്‌.വൈ.എസ്‌ കേരള സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സത്യപാത ഒന്നേയുള്ളൂ.. മറ്റുള്ളതെല്ലാം പിഴച്ചതാണ്‌. ഈ യാഥാര്‍ത്ഥ്യം ഇന്ന്‌ കൂടുതല്‍ പ്രകടമായി വരികയാണെന്നും ഒരു കാലത്ത്‌ വിശ്വാസികള്‍ക്കു മേല്‍ ശിര്‍ക്കും കുഫ്‌റും ആരോപിച്ചവര്‍ ഇന്ന്‌ ജിന്നിന്റെയും പിശാചിന്റെയും പേരില്‍ പരസ്‌പരം ശിര്‍ക്കും കുഫ്‌റും ആരോപിച്ചു കൊണ്ടിരിക്കുന്ന കാഴ്‌ചയും മറ്റൊരു ഭാഗത്ത്‌ വ്യാജ മുടിയുടെ പേരില്‍ പ്രവാചകനെ തന്നെ നിന്ദിക്കുന്ന കാഴ്‌ചകളുമാണ്‌ നാം കാണുന്നതെന്നും എന്നാല്‍ സമസ്‌തയുടെ ആദര്‍ശങ്ങളില്‍ വ്യതിചനങ്ങളുണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സൈതലവി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ സ്വാഗതവും ശറഫുദ്ധീന്‍ മാരായമംഗലം നന്ദിയും പറഞ്ഞു.