ദുബൈ ഹാദിയ ശില്പശാല നാളെ (15) ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്യും

ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയ യുഎഇ ചാപ്റ്റര്‍ സംഘടിപ്പിക്കു ഏകദിന ശില്പശാല യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 ന് വെള്ളിയാഴ്ച ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ശില്പകാല സംഘടിപ്പിക്കപ്പെടുത്. രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കു പരിപാടിയില്‍ ഹിദായ, ഇനായ, ദിആയ സെഷനുകളില്‍ സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്‍ മജീദ് ഹുദവി, അബ്ദുല്‍ ബാരി ഹുദവി, അസ്ഗറലി ഹുദവി എിവര്‍ ഖുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറ, സകാത്ത് സിദ്ധാന്തവും പ്രയോഗവും, ദഅ്‌വത്ത് സാധ്യതയും ബാധ്യതയും എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കു സമാപന സംഗമം ദുബൈ ഔഖാഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഉമര്‍ അല്‍ ഖതീബ് ഉദ്ഘാടനം ചെയ്യും. ആരിഫ് അബ്ദുല്‍ കരീം അല്‍ ജല്‍ഫാര്‍ (ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമിതി), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അലവിക്കുട്ടി ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും. ഫോ 050 8160980.

ഹാദിയ ശില്പശാല സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും
ദുബൈ : ഹാദിയ യുഎഇ ചാപ്റ്റര്‍ ഫെബ്രുവരി 15 വെള്ളിയാഴ്ച ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന തബ്‌സ്വിറ 1434 ഏകദിന ശില്പശാലയില്‍ പങ്കെടുക്കുവര്‍ക്കായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി സൗജന്യ വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദുബൈയില്‍ സത്‌വ, കറാമ, ബര്‍ദുബായ്, നായിഫ് എന്നിവിടങ്ങളില്‍ നിന്ന് രാവിലെ എട്ട് മണിക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഫോണ്‍ സത്‌വ (0559917389, 0502263693, 0559619881), കറാമ (0501872720, 0507557023) ബര്‍ദുബൈ (0558829002, 0553270699), നായിഫ് (0504296596, 0504735012).