ചുങ്കത്തറയില്‍ മുജാഹിദ്‌ മൌലവി ഗ്രൂപ്പുകള്‍ തമ്മില്‍ മുഖാമുഖവും തമ്മിലടിയും; മുതലെടുപ്പുമായി മടവൂര്‍ ഗ്രൂപ്പും.

കഴിഞ്ഞ ദിവസത്തെ സംഭവത്തെ
കുറിച്ചുള്ള പ്രാദേശിക പത്ര റിപ്പോര്‍ട്ട് 
ചുങ്കത്തറ: ചുങ്കത്തറയില്‍ മുജാഹിദ്‌ മൌലവി ഗ്രൂപ്പിന്നിടയില്‍(ജിന്ന്‌ ഗ്രൂപ്പ്‌)ചേരി തിരിഞ്ഞുള്ള ആശയപോരാട്ടവും തമ്മിലടിയും രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തുടരുന്ന വാക്ക്‌ തര്‍ക്കംകഴിഞ്ഞ ദിവസം ചേരിതിരിഞ്ഞുള്ള മുഖാ മുഖത്തില്‍ എത്തുക  യായിരുന്നു.  എന്നാല്‍ മുഖാമുഖത്തിലുയര്‍ന്ന ചോദ്യ ങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി പറയാനാവാതെ ഒരു വിഭാഗത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ഫൈസല്‍മുസ്ലിയാര്‍ കുഴങ്ങി ഇതോടെ പ്രദേശം സംഘര്‍ഷ ഭരിതമകുകയിരുന്നു. 
ഇതിനിടെ മടവൂര്‍ ഗ്രൂപ്പ്‌ അവസരം മുതലെടുത്ത്‌ സ്ഥലത്ത്‌ ശകത മായ പ്രചരണത്തിലാണ്‌. മേല്‍ സംഭവവും തൊട്ടുമുമ്പുനടന്ന സംഘര്‍ഷങ്ങളും മുതലെടുക്കാന്‍ വര്‍ത്തമാനം ദിനപത്രം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് .   . മുന്‍ സംഭവത്തെ കുറിച്ച് വര്‍ത്തമാനത്തിന്റെ ഒരു റിപ്പോര്‍ട്ട്‌ ഇപ്രകാരമാണ്‌.:
ജിന്നുവിഭാഗക്കാരായ ഖത്തീബുമാരെ വെട്ടിനിരത്തുന്നത് തുടരുന്നു ജിന്നുവിഭാഗവും എ പി വിഭാഗവും തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരുക്ക്
നിലമ്പൂര്‍:: മുജാഹിദ് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ചുങ്കത്തറയില്‍ സംഘര്‍ഷം, ഇരുവിഭാഗങ്ങളിലെയും രണ്ടുപേര്‍ക്ക് പരുക്കേറ്റു. മുജാഹിദ് എ.പി വിഭാഗക്കാരനായ ചങ്കരത്ത് അബ്ദുല്‍ റഷീദ് (42), വിമത വിഭാഗത്തിലെ വെള്ളാരംപാറ അബ്ദുല്‍ മജീദ് (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. റഷീദിനെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും മജീദിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
ഇരുവരും എടക്കര പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്.
ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളെജില്‍ ചൊവ്വാഴ്ച നടത്താനിരുന്ന സുഹൈര്‍ ചുങ്കത്തറയുടെ ക്ലാസ് പൊലീസ് തടഞ്ഞിരുന്നു. ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനു ശേഷമാണ് പള്ളിയില്‍ നിന്നിറങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇമാമിന്റെ ബൈക്കിന്റെ ഗ്ലാസ് പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. എന്നാല്‍ സുഹൈറിന്റെ ക്ലാസ് മാറ്റിവെപ്പിച്ചതും, ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതുമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നറിയുന്നു. 
അതിനിടെ ജിന്നുവിഭാഗം കോളെജില്‍ അനധികൃതമായി ക്ലാസ് നടത്തുന്നുവെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോളെജ് കമ്മിറ്റി എടക്കര പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
ക്ലാസ് തടഞ്ഞതെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോപിച്ച് മാനേജിംഗ് ട്രസ്റ്റി സുഹൈര്‍ ചുങ്കത്തറ രംഗത്തുവന്നിരുന്നു. 
കോളെജ് കമ്മിറ്റി അത്തരത്തിലൊരു പരാതി നല്കിയിട്ടില്ലെന്നും കോളെജ്, യതീംഖാന, ഹിഫ്ദ് കോളെജ് എന്നീ സ്ഥാപനങ്ങള്‍ കെ .എന്‍ .എമ്മിന്റെതല്ലെന്നും കാണിച്ചുള്ള ഇദ്ദേഹത്തിന്റെ വാര്‍ത്താകുറിപ്പ് മലപ്പുറത്തെ മാധ്യമ ഓഫീസുകളിലെത്തിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ കമ്മിറ്റി പരാതി നല്കിയിട്ടില്ലെന്ന സുഹൈര്‍ ചുങ്കത്തറയുടെ വാദം തെറ്റാണെന്നും കോളെജ് കമ്മിറ്റി തന്നെയാണ് പരാതി പൊലീസില്‍ നല്കിയെതെന്നും കാണിച്ച് കമ്മിറ്റി പ്രസിഡണ്ട് കല്ലായി മുഹമ്മദലിയും മറ്റു ഭാരവാഹികളും രംഗത്തുവന്നു. 
കോളെജ് കമ്മിറ്റിയംഗങ്ങളായ കെ.പി ബാവ, പൂന്തുരുത്തി അബൂബക്കര്‍, സി.അബ്ദുല്‍ കരീം, സി.എച്ച് ഷൗക്കത്തലി, ചെങ്ങരായി അബ്ദുള്ള എന്നിവരാണ് സുഹൈര്‍ മൗലവിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ആദര്‍ശത്തിനു വിരുദ്ധമായുള്ള പ്രഭാഷണം നടത്തരുതെന്ന് കാണിച്ച് പരിപാടി നടക്കുന്നതിന് മുമ്പ് തന്നെ കോളെജ് കമ്മിറ്റി ലെറ്റര്‍പാഡില്‍ മുദ്രവെച്ച് നിലമ്പൂര്‍ സി.ഐ, എടക്കര എസ് ഐ എന്നിവര്‍ക്ക് പ്രസിഡണ്ട് കല്ലായി മുഹമ്മദലി പരാതി നല്കുകയായിരുന്നു. കെ.എന്‍.എമ്മിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് സ്ഥാപനമെന്നും നിലവിലുള്ള ട്രസ്റ്റിന് സ്ഥാപനം നടത്താനാവാതെ വന്നാല്‍ കെ.എന്‍.എമ്മിന് കൈമാറണമെന്നും നിയമാവലിയിലുണ്ടെന്നും പ്രസിഡണ്ടും ഭാരവാഹികളും പറഞ്ഞു. ഇതോടെ സുഹൈര്‍ ചുങ്കത്തറ മാധ്യമങ്ങള്‍ക്ക് നല്കിയത് വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 
അതിനിടെ കെ.കെ സക്കരിയാ സ്വലാഹിയെ അനുകൂലിക്കുന്ന ജിന്നുവാദക്കാരെ പള്ളി മിമ്പറുകളില്‍ നിന്നും അടിച്ചിറക്കല്‍ തുടരുകയാണ്. നിലമ്പൂര്‍ ടൗണ്‍, പഴയ ചന്തക്കുന്ന് (വളവ്) എന്നിവിടങ്ങളിലെ പള്ളികളില്‍ നിന്നും ജിന്ന് വാദക്കാരായ ഖത്തീബുമാരെ ഖുത്തുബ നടത്താന്‍ അനുവദിച്ചിട്ടില്ല. ഇവിടങ്ങളില്‍ പുതിയ ഖത്തീബുമാരാണ് മൂന്നാഴ്ചയായി ഖുത്തുബ നടത്തിവരുന്നത്. അതേസമയം ചുങ്കത്തറയില്‍ തിരഞ്ഞെടുപ്പ് നടത്തിയത് മാനദ്ണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നും വീണ്ടും സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും കാണിച്ച് ജിന്നുവാദക്കാര്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. 
കേസ് കോടതിയിലും എത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ കേസ് പരിഗണിക്കുമെന്ന് ജിന്നുവാദക്കാര്‍ പറഞ്ഞു. മേഖലയില്‍ നിലവിലുണ്ടായിരുന്ന യുവജന സംഘടനയില്‍ ഭൂരിഭാഗവും വിദ്യാര്‍ഥി സംഘടന മുഴുവനായും ജിന്നുവാദക്കാരുടെ കൂടെയാണ്. എ.പി വിഭാഗക്കാരുടെ പരിപാടികളുടെ ബാനറുകളും പോസ്റ്ററുകളും മറ്റും ഒട്ടിക്കുന്നതിനും എടവണ്ണയുള്‍പ്പെടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് എത്തുന്നത്. അഴിഞ്ഞിലം സമ്മേളനത്തിനു ശേഷം മേഖലയില്‍ മുജാഹിദ് എ.പി വിഭാഗവും, ജിന്നു വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ഇരുവിഭാഗവും ഏറ്റുമുട്ടുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.(അവ.ഓണ്‍ലൈന്‍ പോര്‍ ട്ടല്‍))
Related News:

വര്‍ത്തമാനത്തിലെ തൊഴില്‍പ്രശ്‌നം; പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിന്

കോഴിക്കോട്: വര്‍ത്തമാനം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിലേക്ക്.
ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും തൊഴില്‍ സുരക്ഷക്കായുള്ള രേഖകളും നല്കാതെ മാനേജ്‌മെന്റ് തുടര്‍ച്ചയായി വാഗ്ദാനലംഘനം നടത്തി വഞ്ചനാപരമായ നടപടികള്‍ കൈക്കൊണ്ടതുമൂലം വര്‍ത്തമാനം സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഇപ്പോള്‍ സമരത്തിലാണ്.
കഴിഞ്ഞ ജനുവരി പത്ത് മുതല്‍ ആരംഭിച്ച സമരം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി വര്‍ത്തമാനം ഓഫീസിലേക്ക് മാര്‍ച്ച് നടക്കും.
കേരളത്തിലെ എല്ലാ പ്രസ്‌ക്ലബ്ബുകളിലെയും വര്‍ത്തമാനം ബോക്‌സുകള്‍ ബ്ലോക്ക് ചെയ്യാന്‍ മലപ്പുറത്ത് ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.