മര്‍ഹൂം ഖാസി സി.എം അബ്ദുള്ള മൗലവി അനുസ്മരണം വ്യാഴാഴ്ച അബുദാബിയില്‍

 അബുദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മംഗലാപുരം - ചെമ്പരിക്ക സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ഖാസി സി.എം അബ്ദുള്ള മൗലവി മൂന്നാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് അബുദാബിയില്‍ വിവധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അബുദാബി - കാസറഗോഡ് ജില്ലാ SKSSF കമ്മിറ്റിയുടെയും മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സ് അബുദാബി കമ്മിറ്റിയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രവരി 21 (വ്യാഴാഴ്ച) ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30 മുതല്‍ ആരഭിക്കുന്ന പരിപാടിയില്‍ സി.എം ഉസ്താദ്‌ അനുസ്മരണവും, ഖുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനാ സദസ്സും നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്‌ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. രൂപീകരണ യോഗത്തില്‍ മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ് അബുദാബി കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുല്ലകുഞ്ഞി ഹാജി കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു. SKSSF അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂസുഫ്‌ ഹാജി ബന്ദിയോട്‌, നൌഷാദ് മിഅ്റാജ് കളനാട്‌, അഷ്‌റഫ്‌ കീഴൂര്‍, അഹ്മദ്‌ സകരിയ്യ അയ്യന്‍കോല്‍, അഷ്‌റഫ്‌ മീനാപ്പീസ്‌, ഇസ്മായില്‍ ഉദിനൂര്‍, യു.എം.മുജീബ്‌ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. SKSSF അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റി ജന.സെക്രട്ടറി സി.എച്ച് ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും ആക്ടി. പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ കീഴൂര്‍ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍ :
സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍, അഹ്മദ്‌ മൗലവി കൊളവയല്‍, പി.കെ.അഹ്മദ്‌ ബല്ലാ ബീച്ച് (മുഖ്യ രക്ഷാധികാരികള്‍), സി.എച്ച് ഷമീര്‍ മാസ്റ്റര്‍ (ചെയര്‍മാന്‍) നൌഷാദ് മിഅ്റാജ് കളനാട്‌ (ജന. കണ്‍വീനര്‍), അസീസ്‌ കീഴൂര്‍, അബ്ദുറഹ്മാന്‍ പൊവ്വല്‍, മുജീബ്‌ മൊഗ്രാല്‍, അഷ്‌റഫ്‌ കീഴൂര്‍, ഇബ്രാഹിം ബെളിഞ്ചം, അഹ്മദ്‌ മൗലവി ചന്തേര, സമീര്‍ അസ്അദി കമ്പാര്‍ (ജോ. കണ്‍വീനര്‍മാര്‍), ശരീഫ്‌ പള്ളത്തടുക്ക, ഇസ്മായില്‍ തൃക്കരിപ്പൂര്‍, മൊയ്തീന്‍ കുഞ്ഞി, റഫീഖ്‌ കാക്കടവ്‌, സകരിയ്യ കളനാട്‌, . റഹ്മാന്‍ പെരുമ്പട്ട, അഷ്‌റഫ്‌ കാഞ്ഞങ്ങാട്‌ (പ്രചരണം), കെ.ഇ അബ്ദുറഹ്മാന്‍, ബഷീര്‍ എ. റഹ്മാന്‍, മൊയ്തീന്‍ കുഞ്ഞി മോര്‍ണിംഗ് സ്റ്റാര്‍, അഷ്‌റഫ്‌ പുത്തിരിയടുക്ക, അബ്ദുറഹ്മാന്‍ ദേളി (സാമ്പത്തീകം).